---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label പ്രവാസി. Show all posts
Showing posts with label പ്രവാസി. Show all posts

Sunday, January 12, 2014

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക...


സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ പരമാവധി ജോലി ചെയ്യാവുന്ന തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്താനാണ് പുതിയ നീക്കം. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണത്രെ പുതിയ നടപടി. നിതാഖാത്തിനു പിന്നാലെ പുതിയ നടപടി ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്ക് ദോഷകരമാകും.അവര്‍ നാട് പിടിക്കേണ്ടി വരും.

പ്രിയ സഹോദരങ്ങളെ....

നാം ഒരു കാര്യം മനസ്സിലാക്കുക.പ്രവാസം ജീവിതത്തിന്‍റെ അന്തിമ സത്യമൊന്നുമല്ല.ജീവിത യാത്രയുടെ ഒരു കഷ്ണം മാത്രമാണ്. മടങ്ങാന്‍ തന്നെയാണ്‍ നാം വന്നത്.ഭൂമിയില്‍ നിന്ന് തന്നെ നാം ഒരിക്കല്‍ മടങ്ങേണ്ടതുണ്ട്.ഭൂമിയില്‍ തന്നെ പ്രവാസികളായ നമ്മള്‍ മരുഭൂമിയില്‍ എങ്ങിനെ സ്ഥിരവാസികളാവും?

 അന്നം തേടിയാണ്‍ നാം ഇറങ്ങിയത്.അന്നം എവിടെ യാണെന്ന് നാമല്ല നിശ്ചയിക്കുന്നത്."വാ കീറിയ ദൈവം ഇരയും തരും"എന്നതൊരു പാഴ്വാക്കല്ലെന്ന് നാം അനുഭവിച്ചറിഞ്ഞതാണെല്ലോ.നാംപരാജിതരല്ല.പ്രവാസം നഷ്ടക്കച്ചവടവുമല്ല.നാം നമ്മുടെ സ്വന്തം മണ്ണിലേക്ക് നോക്കൂ...നമ്മുടെ പ്രവാസത്തിന്‍റെ ബാക്കിയിരിപ്പുകള്‍ നമുക്കവിടെ കാണാന്‍ സധിക്കും.പ്രവാസിയുടെ കണ്ണീരും കനവുമില്ലാതെ, നാടുവിട്ടതിന്‍റെ ചോരയും നീരുമില്ലാതെ എന്തു കേരളം!!!

അതിനാല്‍ പോകേണ്ടിവന്നാല്‍ തല താഴ്തിയല്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക.നമുക്കിനി ഗൌരവത്തോടെ ജീവിക്കാം.ഇടിച്ചു തള്ളാനും അടിച്ചു പൊളിക്കാനും തുച്ചമായ പ്രവാസത്തിലിനി ഒന്നും ബാക്കിയില്ല.ഈസത്യം നാമും നമ്മുടെ കുടുമ്പവും ഉള്‍ക്കൊള്ളണം.ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോവുക.ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് ജീവിക്കുന്നവര്‍ അന്തിമ വിജയം നേടുമെന്ന സത്യം നമുക്ക് നെഞ്ചില്‍ കാത്തുസൂക്ഷിക്കം...

Friday, October 5, 2012

ഒരു പ്രവാസിയുടെ ജീവിതാനുഭവം.


സൗദി തലസ്ഥാനമായ റിയാദില്‍ 35 വര്‍ഷം ടാക്സി ഡ്രൈവറായി ജോലിചെയ്ത് ജീവിതസായാഹ്നത്തില്‍ ‘വിശ്രമജീവിതം’ നയിക്കാനായി സ്വദേശത്തേക്കു മടങ്ങിയ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു പ്രവാസിയുടെ ജീവിതാനുഭവം.

Monday, August 29, 2011

പ്രവാസി പെരുന്നാള്‍.....

ഇന്ന് ഈദുല്‍ഫിതര്‍.....കാലത്ത് നാലു മണിക്ക് എണീറ്റു.പ്രാധമിക കാര്യങ്ങളല്ലാം കഴിഞ്ഞ് സുബഹി നമസ്കരിച്ച് കുറച്ച് തമറും കട്ടന്‍ ചായയും കുടിച്ച് 5:30 നു പെരുന്നാള്‍ നമസ്കകാരത്തിനായ് പള്ളിയിലേക്കു പോയി...6:00 മണിക്കു പെരുന്നാള്‍ നമസ്ക്കാരം തുടങ്ങി 6:30 നു കഴിഞ്ഞു.റൂമില്‍ വന്ന് ഒരു കട്ടന്‍ ചായ കൂടി കുടിച്ച് 7:00 മണിക്ക് ജോലിക്കു പോയി.....പെരുന്നാള്‍ കഴിഞ്ഞു.....ഇതാണു പ്രവാസി പെരുന്നാള്‍....എന്നാലും ഏവര്‍ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു......

Friday, April 22, 2011

ഇതാണ് ഗള്‍ഫ്‌.........


ഗള്‍ഫില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ ഇത് ചിരിക്കാനും, ഇപ്പോള്‍ ഇവിടെ ഉള്ളവര്‍ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്‍ഫ്‌ എന്നാല്‍ ഇങ്ങനെ ഒക്കെ ആണ്..

Friday, July 23, 2010

പ്രവാസി

ഒരു മെഴുകുതിരി കത്തുന്നത് പോലെയാണ് പ്രവാസിയുടെ ജീവിതം.
മെഴുകുതിരി കത്തുമ്പോള്‍ പ്രകാശം ലഭിക്കും.
പക്ഷെ...,
മെഴുകുതിരി തനിയെ ഉരുകി തീരുകയാണ്....
ഇതില്‍....,
മെഴുകുതിരി പ്രവാസിയും,
പ്രകാശം പ്രവാസിയെ അശ്രയിക്കുന്നവരുമാണ്.

Thursday, May 13, 2010

എവിടെയെനിക്കു ജീവിതം…?


മറ്റുള്ളവര്‍ക്ക്‌ ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ.. ഗള്‍ഫില്‍ പാതിയോളം പേരുടെ ഭൂമിശാസ്‌ത്രമിതാകുന്നു. രക്തസമ്മര്‍ദ്ധമില്ലാത്തവര്‍ ചുരുക്കം. മെലിഞ്ഞവര്‍ തടിക്കുന്നു, നരക്കുന്നു, കഷണ്ടി കയറുന്നു, കുടവയറന്‍മാരാകുന്നു. പുറമേ കാണുന്നവര്‍ക്കിത്‌ ഗള്‍ഫിന്റെ സമ്പന്നത, പദവി. മുഴുവന്‍ രോഗമാണിതില്‍. കേരളീയ ബലഹീനതയുടെ എല്ലിനും തോലിനും മേലുള്ള വച്ചുകെട്ടലുകള്‍.
നാളെ നാട്ടില്‍ പോയി സുഖമായി ജീവിക്കാമെന്നാണ്‌ ഓരോ ഗള്‍ഫുകാരന്റെയും സ്വപ്‌നം. ഇന്നില്ലാത്തവന്‌ എന്ത്‌ നാളെ. നാളെ നാളെ എന്ന്‌ നീട്ടി പത്തിരുപത്‌ വര്‍ഷക്കാലം ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഗള്‍ഫില്‍ ഹോമിച്ച അവനെന്താണ്‌ നേടുന്നത്‌? രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമല്ലാതെ…

ഗള്‍ഫ്‌ കാരന്റെ ജീവിതം നീളുകയാണ്


ഈ വക്ക്‌ില്‍ ഒരു പാട് അര്‍ഥങ്ങള്‍ ഉണ്ട്. വീടിലെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് 80% ആള്‍ക്കാരും വിദേശത്തെ ആശ്രയിക്കുന്നത് ... ഒരു വട്ടം വിദേശത്ത് വന്നാല്‍ അവന്‍ പിന്നെ പ്രവാസി ആയി മാറിക്കഴിഞ്ഞു. ഒരു മെഴുകുതിരി കത്തുന്നത് പോലെയാണ് പ്രവാസിയുടെ ജീവിതം. മെഴുകുതിരി കത്തുമ്പോള്‍ പ്രകാശം ലഭിക്കും. പക്ഷെ മെഴുകുതിരി തനിയെ ഉരുകി തീരുകയാണ്.... ഇതില്‍ മെഴുകുതിരി പ്രവാസിയും പ്രകാശം പ്രവാസിയെ അശ്രയിക്കുന്നവരുമാണ്. വിദേശത്ത് നിന്നുല്ലാ പൈസ കതിരുക്കുന്നവര്‍ അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് ചിന്ധിക്കുന്നില്ലാ. അതതു പോലെ നമ്മുടെ നാട്ടു കാരുടെ കണ്ണില്‍ പൈസ ഉള്ള ഗള്‍ഫ്‌ കാരനും ഇല്ലാത്തവനും ഒരുപോലയാണ്... കാരണം അവന്‍ ഗള്‍ഫ്‌ കാരനാണ്...... ഗള്‍ഫ്‌ കാരന്റെ അവസ്ഥ ആരെങ്ങിലും ചിന്ധിച്ചിട്ടുണ്ടോ.. അതി രാവിലെ എഴുന്നേല്‍ക്കുന്നു ജോലിക്ക് പോകുന്നു വൈകുന്നേരം തിരിച്ചു വന്നാല്‍ ആഹാരം ഉണ്ടാക്കാനുള്ള തിരക്ക്...ആഹാരം കഴിക്കുന്നു ഉറങ്ങുന്നു...വീണ്ടും തുടരുകയാണ്‌.. ജീവിതം.... ഇതിന്റെ ഇടയ്ക്കു ബന്ധുക്കരയോ നാട്ടിലുള്ള കൂട്ടുകരയോ ഫോണ്‍ വിളിച്ചില്ല എങ്കില്‍ അവര്‍ പറയും... ഗള്‍ഫ്‌ കരനല്ലേ അവനിപ്പോള്‍ ഞങ്ങളെയൊന്നും വേണ്ട... ഇങ്ങെനെയുള്ള കുത്തുവാക്കും... ഇനിയിപ്പോല്‍ ലീവിനു നാട്ടില്‍ പോയാലോ... നാട്ടിലുള്ളവന് പത്തു രൂപ പിരുവേങ്ങില്‍ ഗുള്‍ഫ്കാരന് ആയിരം രൂപയാണ്‌ പാര്‍ടി പിരിവ്‌ ... ഇങ്ങനെ നീളുകയാണ് ഗള്‍ഫ്‌ കാരന്റെ ജീവിതം....................