---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label ഫലിതം. Show all posts
Showing posts with label ഫലിതം. Show all posts

Tuesday, December 3, 2013

ഈ പെണ്ണുങ്ങളുടെ ഒരു കാര്യം....


ബീരാന് ക്രികറ്റ് കാണുകയായിരുന്നു. ഉടനെ ബീപാത്തു അടുത്തു വന്നിരുന്നു......

ബീപാത്തു : ഇതെന്താ.....?

ബീരാന് : ക്രികറ്റ്.

ബീപാത്തു : അയാള്ക്ക് മൂത്രം ഒഴിക്കാന് മുട്ടിന്നാ തോന്നുന്നേ.

ബീരാന് : അല്ല പെണ്ണെ അത് അമ്പയര് ആണ് ഔട്ട്‌ കാണിക്കുന്നതാ.

ബീപാത്തു : അയാളെന്താ ഹെലികോപ്ടര് വിളിക്കുവാണോ....?

ബീരാന് : അല്ല പൊന്നെ അത് ഫ്രീ ഹിറ്റ്‌ ആണ്.

ബീപാത്തു : ഓന്റെ പേരെന്താ....?

ബീരാന് : ബ്രെറ്റ് ലീ.

ബീപാത്തു : ഓന്റെ ഇക്കാക്ക സിനിമേല് ഉണ്ട്.

ബീരാന് : ആര് ?

ബീപാത്തു : ബ്രൂസ് ലി.

ബീരാന് : അല്ല ചക്കരെ ഓന് ചൈനക്കാരനാ.. ഇത് ഓസ്ട്രേലിയ അല്ലെ ?

ബീപാത്തു : ഇന്ത്യ ജയിക്കുമോ ...?

ബീരാന് : ഇന്ത്യ അല്ല മുത്തെ ഇത് ചെന്നൈ vs കൊല്കത്ത ആണ്.....!!!

[കളി കഴിഞ്ഞു അപ്പോള് ബീപാത്തു ഓള്ടെ ഇഷ്ട്ട സീരിയല് ഇട്ടു]

ബീരാന് : ഇതെന്താ ?

ബീപാത്തു : ഒലക്കേടെ മൂട് ഒന്ന് മുണ്ടാണ്ടിരിക്ക്വോ മന്ശയ്നെ സീരിയല് കാണുമ്പോ ശല്യം ചെയ്യരുത് ...!

Wednesday, July 13, 2011

ഇ മെയിലും തക്കാളിയും

മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?".
ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി.

Wednesday, January 26, 2011

"ഞങ്ങളെ ഒറ്റക്കാക്കിയിട്ടു പോയല്ലോ..."

മരണം യാഥാര്‍ത്ഥ്യമാണ്.ജനിച്ചവരല്ലാം മരിക്കും.പക്ഷേ,മരണ വീട്ടില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ "ഞങ്ങളെ ഒറ്റക്കാക്കിയിട്ടു പോയല്ലോ..." എന്ന് നിലവിളിച്ച് കരയുന്നതു കാണാറുണ്ട്.ഇവിടെ ആരാണ്‍ ഒറ്റക്കായത്? മരിച്ചവനല്ലെ ഒറ്റക്കായത്.അയാളുടെ കുഴിമാടത്തില്‍ അയാള്‍ ഒറ്റക്കല്ലേ?അപ്പോള്‍ മരണ വീട്ടില്‍ കരയേണ്ടത് "നിങ്ങളൊറ്റക്കായല്ലോ..."എന്നു പറഞ്ഞല്ലേ..???.

Monday, January 3, 2011

ടിന്‍റു മോന്‍റെ തമാശകള്‍...

ഇനി അല്‍പ്പം തമാശ ആകാം....
ഇത് നമ്മുടെ ടിന്‍റു മോന്‍റെ തിരഞ്ഞെടുത്ത കുറെ തമാശകള്‍ ആണ് ..


Tuesday, June 22, 2010

എന്‍റെ പുതിയ അറിവ്...


പണ്‍ട്...പണ്‍ട്... വളരെ പണ്‍ട് ഒരു അറബി കേരളം സന്ദര്‍ശിച്ചു വത്രെ...

കേരളത്തിന്‍റെ പ്രക്ര്തി സൌന്ദ്യര്യം കണ്‍ട് അറബി പറഞ്ഞെത്രേ..."മാശാ അല്ലാഹ്..ഖൈറുള്ളാഹ്" എന്ന്...

അന്നു മുതലാണെത്രെ ദൈവത്തിന്‍റെ ഈ സ്വന്തം നാടിനു "കേരളം" എന്നപേരു വന്നത്.

"ഖൈറുള്ള" എന്ന അറബി പദത്തില്‍ നിന്നാണെത്രെ "കേരളം" എന്ന പദം ഉണ്ടായത് എന്നാണെന്‍റെ പുതിയ അറിവ്...

Thursday, May 13, 2010

മാപ്പിള മസാല ആല്‍ബം........... ചേരുവകളും പാചക രീതിയും...........

മൊഞ്ചത്തി, മൈലാഞ്ചി,മണവാട്ടി,മണിയറ,മധുരം,മുഹബ്ബത്ത്,ഖല്‍ബ്,കിനവ്,കസ്തൂരി,കസവുത്ട്ടം ഈ വക ചേരുവകള്‍ കൊണ്ട് ആര്‍ക്കും പെട്ടെന്ന് തയ്യാറാക്കാവുന്ന മസാല പൊതിഞ്ഞ മാപ്പിളപ്പാട്ട് ആല്‍ബം എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.......

ആദ്യമായി തൊലിക്കട്ടിയുള്ള ഒരു മൊഞ്ചത്തിയെ മസല പുരട്ടി വെക്കുക.അതിനു ശേഷം ചൂടായ ഖല്‍ബില്‍ വെച്ച് ഇടക്കിടക്ക് മുഹബ്ബത്ത് കൊണ്ട് ഇളക്കി പാകപ്പെടുത്തിയെടുക്കുക.ആങ്ങിനെ വേവിച്ചെടുത്ത മൊഞ്ചത്തിയെ മൈലാഞ്ചിയും കസ്തൂരിയും ചേര്‍ത്ത് അലങ്കരിച്ച് മണവട്ടിപ്പരുവത്തിലക്കി തയ്യാറാക്കിവെച്ച മണിയറയില്‍ നന്നായി സ്വര്‍ണ്ണത്തില്‍ മുക്കിയെടുത്ത് ആവശ്യത്തിന്‍ പണവും ചേര്‍ത്ത് മധുരക്കിനവ് പുരട്ടി കസവുതട്ടം കൊണ്ട് മൂടിവെക്കുക.ഇപ്പോള്‍ മസാല ആല്‍ ബം തയ്യാര്‍ .