---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, August 27, 2014

മൂന്നാക്കല്‍ പള്ളി ....

എടയൂര്‍ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു.

പള്ളി നിര്മാകണത്തിന്റെ് പിന്നില്‍ പഴമക്കര്‍ പറയുന്ന ഓരു കഥയുണ്ട്.പ്രദേശത്തെ ഒരു ജന്മിയുടെ മകള്ക്ക് പന്പ്കടിയേറ്റപ്പോള്‍ ഒരു ചികില്സായും ഫലിക്കാതെ വന്നുവത്രെ.ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു വലിയ്യിനെ സമീപിച്ചപ്പോള്‍ അദ്ദേഹം കുട്ടിയെ വിഷ ബാധയില്‍ നിന്നും രക്ഷപ്പെടുത്തി.പ്രതിഫലം നല്കാലന്‍ തയ്യാറായ ജന്മിയോട് നമ്സ്ക്കരിക്കാന്‍ പള്ളിക്ക് സ്ഥലം ആവശ്യപ്പെടുകയായിരുന്നു. അന്നു ജന്മി നല്കിഫയ 25 ഏക്കരിലാണ്‍ പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഥാപിത വര്ഷമത്തിന് ആധികാരിക രേഖ ലഭ്യമല്ലെങ്കിലും ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം 900 വര്ഷിത്തിന്റെ പഴക്കമുണ്ട്. പിന്നീട് പുതുക്കിപ്പണിതുവെങ്കിലും അകത്തെ പഴമ നിലനിര്ത്തിതപോന്നിട്ടുണ്ട്.

Friday, August 22, 2014

അബ്ദുൽ അഹദ് തങ്ങൾ(87) നിര്യാതനായി....


 ജമാഅത്തെ ഇസ്‍ലാമി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഇന്ന് (ആഗസ്ത് 22 വെള്ളിയാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് നിര്യാതനായി. 87 വയസ്സായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ മലപ്പുറം വളാഞ്ചേരി എടയൂരിലാകും മയ്യിത്ത് നമസ്കാരം.

Tuesday, December 10, 2013

സ്വവര്‍ഗരതി നിയമവിരുദ്ധം-സുപ്രീംകോടതി

സ്വവര്‍ഗ രതി നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി. ഇതിന് അനുകൂലമായി നിലവിലുള്ള ദല്‍ഹി ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് ജി.എസ് സിങ്വി നേതൃത്വം നല്‍കുന്ന ബെഞ്ചിന്റോണ് നിര്‍ണായകമായ വിധി.
നേരത്തെ സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയ ദല്‍ഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജിയില്‍ ആണ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വവര്‍ഗ രതി നിയമവിരുദ്ധമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അതുകൊണ്ട് അത് അസാധുവാക്കണമെന്നും നിരീക്ഷിച്ചുകൊണ്ടാണ് ദല്‍ഹി ഹൈകോടതി നേരത്തെ സ്വവര്‍ഗരതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഒരേ ലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലെംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു ജസ്റ്റിസ് കെ.പി ഷാ ഉള്‍പ്പെട്ട ഹൈകോടതി ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. ഇതിനെതിരെ നിരവധി ഹരജികള്‍ ആണ് സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാറിനുവേണ്ടി സത്യവാങ് മൂലം സമര്‍പിച്ച അറ്റോര്‍ണി ജനറല്‍ ഗുലാം ജി. വഹന്‍വതിയും സ്വവര്‍ഗരതിക്കെതിരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Monday, September 9, 2013

ശഹ്റെ മുബാറകും ജിഷാന്‍ മാഹി യുടെ വെളിപ്പെടുത്തലുകളും..

എസ് എസ് എഫ്്  പോരാളിയും കാന്തപുരം സുന്നികളുടെ ഓണ്‍ലൈന്‍ അഡ്മിനും ആയ ജിഷാന്‍ മാഹി കോളിളക്കം സൃഷ്ടിച്ച വ്യാജ മുടിയെ കുറിച്ച് അന്വേഷിച്ചു പുറത്തു വിട്ട  വീഡിയോ കേരളത്തില്‍ വിവാദം സൃഷ്ടിക്കുന്നു. മുസ്ലീം സമുദായത്തിലെ സമുന്നദനായ നേതാക്കള്‍ക്കെതിരെ നടത്തുന്ന ഈ ആരോപണം വരും നാളുകള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കും .ഇതിന്റെ പേരില്‍ ആണ് കോടികളുടെ പണപിരിവും മുസ്ലിം സമുദായം തമ്മിലടിയും മറ്റും നടക്കുന്നത് കേരളത്തില്‍ കൊളിളക്കം സൃഷ്ടിച്ച വിവാദ മുടി, വ്യാജം ആണ് എന്നും അതിനെ പരിഹസിച്ചു അമ്മുവിന്റെ മുടി എന്ന് കാന്തപുരം SYS സംസ്ഥാന പ്രസിഡണ്ട് , കാന്തപുരം ജംഈയത്തുല്‍ ഉലമയുടെ സെക്രടരിയും ആയ പൊന്മള അബ്ദുള്‍ഖാദര്‍ മുസ്ലിയാരുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നു.. ഇത് കേട്ട് കാന്തപുരം അനുയായികള്‍ അടക്കം മുസ്ലിം സമുദായം തരിച്ചു പോയി.( SSF Cyber പോരാളിയും കാന്തപുരം സുന്നികളുടെ ഓണ്‍ലൈന്‍ അഡ്മിനും ആയ ജിഷാന്‍ മാഹി കോളിളക്കം സൃഷ്ടിച്ച വ്യാജ മുടിയെ കുറിച്ച് അന്വേഷിച്ചു പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം - 2 മണിക്കൂറോളം ഉണ്ട് ഈ വെളിപ്പെടുത്തല്‍. ... .. അല്പം സമയം മിനക്കെടുത്തിയാലും, കേട്ടാല്‍ പല പുതിയ വിവരങ്ങളും കിട്ടും!!!   

Friday, December 21, 2012

ലോകമവസാനിക്കാതെ 21/12/2012

ഇന്നാണ് ലോകാവസാനമെന്ന് പ്രചരിപ്പിക്കപ്പെട്ട ആ ദിനം. 2012 ഡിസംബര്‍ 21. എന്തിന്റെഅടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പ്രചരണമെന്നാങ്കെില്‍ മെക്സിക്കോ, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ ആദിവാസി ജനവിഭാഗമായ മായന്‍മാരുടെ  കലണ്ടറാണ് ഇതിനാധാരം.  
5125 വര്‍ഷം പഴക്കമുള്ള മായന്‍ കലണ്ടറില്‍ 144000 ദിവസം അതായത് 394 വര്‍ഷം കൂടുന്നതാണ് ഒരു ബക്തുന്‍ അഥവാ യുഗം. മായന്‍ കാലഗണനാ പ്രകാരം 13ാം ബക്തുന്‍ അവസാനിക്കുന്ന ദിനമാണ് ഡിസംബര്‍ 21. ഇതിനുശേഷം കലണ്ടറില്‍ തീയതി ഇല്ലാത്തതിനാല്‍  അതോടെ ലോകമസാനിക്കുമെന്ന്  പ്രചരിച്ചു. എന്നാല്‍ 13ാം ബക്തുന്‍ അവസാനിച്ച് 14ാം യുഗം തുടങ്ങുന്നുവെന്നും കലണ്ടറിന്‍െറ അവസാനം ലോകാവസാനമല്ലെന്നും കാലം തെളിയിക്കുകയാണ്.
ലോകജനസംഖ്യയുടെ 20 ശതമാനം ഡിസംബര്‍ 21 ന് ലോകാന്ത്യമെന്ന് വിശ്വസിച്ചവരാണെന്ന് സര്‍വ്വവെകള്‍ വെളിപ്പെടുത്തി. അതേസമയം മായന്‍ കലണ്ടര്‍ മാത്രമല്ല ഇത്തരം കുപ്രചരണം നടത്തിയത്.  ഡിസംബര്‍ 21 ന് നിബുരു എന്ന അദൃശ്യഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ച് ലോകമവസാനിക്കുമെന്നും സൂര്യന്റെജ്വലനശക്തി വര്‍ദ്ധിച്ച് അതിശക്തമായ ജ്വാലകള്‍ ഭൂമിയുടെ കാന്തികമണ്ഡലം മറികിടന്ന് ഭൂമി നശിക്കുമെന്നും കഥകളുണ്ടായിരുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ ഇത്തരം ലോകാവസാന കഥകള്‍ പ്രചരിക്കുന്നത് ജനങ്ങളില്‍ ആകാംക്ഷയും ഉത്കണ്ഠയുമുണര്‍ത്തിയിരുന്നു.
ലോകാന്ത്യത്തിന്റെഅവസാനനാളുകളില്‍ കച്ചവടം പൊടിപൊടിച്ച രാജ്യങ്ങളും ആഘോഷത്തിമര്‍പ്പില്‍ അടിച്ചുപൊളിച്ചവരും  കുറവല്ല. എന്നാല്‍ ഉത്കണ്ഠകളെ കാറ്റില്‍ പറത്തി ഡിസംബര്‍ 21 യാതൊരു ഭാവഭേദവുമില്ലാതെ പിറന്നു വീണിരിക്കയാണ്. അടുത്ത ദിവസങ്ങളില്‍  ആകുലതകളില്ലാതെ ജീവിക്കാമെന്ന ഉറപ്പോടെ.

കടപ്പട് : മാധ്യമം 

Thursday, September 27, 2012

ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധക്ക്...

ഗള്‍ഫിലേക്ക് പോകുന്ന ആളുകള്‍ (പ്രത്യേകിച്ചും പുതുതായി പോകുന്നവര്‍) വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മയക്കു മരുന്ന് കടത്തിന് ഗള്‍ഫ് നാടുകളില്‍ വളരെ കഠിനമായ ശിക്ഷയാണുള്ളത്. ഈയടുത്താണല്ലോ രണ്ടു മലയാളികള്‍ സൌദിയില്‍ വധശിക്ഷക്ക് വിധേയരായത്. ഇപ്പോഴും ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. ഇവരില്‍ പലരും സത്യത്തില്‍ നിരപരാധികള്‍ ആണെങ്കിലും തൊണ്ടി സഹിതം പിടി കൂടുമ്പോള്‍ നിയമത്തിന്റെ മുമ്പില്‍ അവരാണ് കുറ്റക്കാര്‍. ഇതിന്റെ പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അവര്‍ നേരത്തെ തെയ്യാറാക്കിയിരിക്കും.

Thursday, October 20, 2011

വെല്‍ഫെയര്‍ പാര്‍ട്ടി കേരള യുടെ നയപ്രഖ്യാപനത്തില്‍ നിന്ന്..

വെല്ഫെവയര്‍ പാര്ടി കേരള യുടെ പ്രഥമ അധ്യക്ഷന്‍, ധീരനായ പോരാളി,വിപ്ലവ യൌവനത്തിന്റെ എന്നത്തേയും വിപ്ലവ കാരിയായ നേതാവ് ഡോക്ടര്‍ കൂട്ടില്‍ മുഹമ്മദലി യുടെ നയപ്രഖ്യാപനത്തില്‍ നിന്ന്..

പ്രിയമുള്ള സുഹൃത്തുക്കളെ,
ഈ പാര്ട്ടി എല്ലാവരുടയും പാര്ട്ടി യാണ്. ഇവിടെ ഒരുമിച്ചു കൂടിയ അമ്മമാരുടെ പാര്ട്ടി യാണ്, അവരുടെ മക്കളുടെ പാര്ട്ടി യാണ്,മല്സ്യു തൊഴിലാളികളുടെയും,കര്ഷുക തൊഴിലാളിയുടെയും അധ്വാനിക്കുന്നവരുടെയും പാര്ട്ടി യാണ്. ഇത് യുവാക്കളുടെയും രാജ്യത്തിന്റെവ ഭാഗധേയം നിര്ണടയിക്കുന്നതിന് മനനം നടത്തുന്ന വിദ്യാര്തികളുടെയും പാര്ട്ടികയാണ്. നമ്മുടെ സ്വപ്നത്തിലും സങ്കല്പതിലുമുള്ള പാര്ട്ടി .ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തെ കേരളത്തിന്‌ സംഭാവന നല്കാന്‍ പോകുന്ന പാര്ട്ടി . അത് അതിന്റെ് അജെണ്ടയിലൂടെ, പരിപാടിയിലൂടെ, കാഴ്ചപ്പാടിലൂടെ, സംസ്കാരത്തിലൂടെ കേരളത്തിന്‌ അതിന്റെ സംഭാവന നല്കും.

സഹോദരങ്ങളെ, ഒരു പ്രാര്ത്ഥടന പോലെ, പ്രകാശം പോലെ ഇത് പിറന്നു വീണിരിക്കുന്നു. ഇത് കേരളത്തിലുടനീളം പടര്ന്നു പന്തലിക്കും.

ഇത് ഒരു ചെറു വിഭാഗത്തിന്റെ പാര്ട്ടിളയല്ല. ഇത് ഓരോ ഇന്ത്യക്കാരന്റെയും പാര്ട്ടി യാണ്, അവര്‍ ഇതില്‍ ചേര്ന്നാ ലും ഇല്ലെങ്കിലും..

ഇത് ഹിന്ദുവിന്റെ പാര്ട്ടി യല്ല, മുസ്‌ലിമിന്റെ പാര്ട്ടി യല്ല, ക്രിസ്ത്യാനിയുടെ പാര്ട്ടി യല്ല, മതവിശ്വാസിയുടെ പാര്ട്ടിയല്ല, മതമില്ലാതവന്റെ പാര്ടിയുമല്ല, ഇത് എല്ലാവരുടെയും പാര്ട്ടി യാണ്.. നിങ്ങളെ ഞാന്‍ ഇതിലേക്ക് ഹൃദയ പൂര്വ്വംല അഭിവാദ്യം ചെയ്യുന്നു.

എന്റെ മുമ്പില്‍ ഇരിക്കുന്ന മാധ്യമ പ്രവര്ത്ത കരോട് ഒരു വാക്ക്, ഇത് എല്ലാവരുടെയും പാര്ട്ടിജയാണ്, നിങ്ങള്‍ ഇതിനെ കോര്ണര്‍ ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ഇതിന്റെ നേരെ കണ്ണടക്കുകയും ചെയ്യരുത്‌.

ഇതിനൊരു ഭരണ ഘടനയുണ്ട്. അതൊരു വ്യക്തി എഴുതിയതല്ല, ഒരു ദിവസം കൊണ്ടുണ്ടായതുമല്ല, ആലോചനക്കും കൂടിയാലോചനക്കും പുനരലോച്ചനക്കും ശേഷം രൂപപ്പെട്ടത്. അതിനനുസരിച്ച് ഈ പാര്ട്ടി മുന്നോട്ടു പോയാല്‍ ഒരു പുതിയ രാഷ്ട്രീയ പ്രഭാതം ഇന്ത്യയില്‍ ഉദയം കൊള്ളും.

ജനാധിപത്യം എന്നത് ജയിച്ചവന്റെ മനോഭാവം മാത്രം പ്രകടമാക്കുന്നതിന്റെ പേരല്ല. പരാജയപ്പെട്ടവനെ കൂടി അത് ഉള്‍കൊള്ളണ്ണം, എല്ലാ വിഭാഗങ്ങളെയും അത് ഉള്കൊലള്ളണം.. അതിനു മൂല്യങ്ങള്‍ വേണം. മൂല്യങ്ങള്‍ എല്ലാവരും അന്ഗീകരിക്കുനതാണ്.. സത്യം, നീതി, സ്വാതന്ത്ര്യം, സമത്വം.. അവക്ക് വേണ്ടി നമുക്കെല്ലാം നിലകൊള്ളാന്‍ കഴിയും.. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു മൂല്യാധിഷ്ഠിത ക്ഷേമ രാഷ്ട്രം എന്നതാണ് നമ്മുടെ സങ്കല്പം.

രാഷ്ട്രീയ പാര്ട്ടിമകളോട് ഒരു കാര്യം.
ഇത് നിങ്ങള്ക്കെ്തിരെ രൂപപ്പെട്ട പാര്ട്ടിം അല്ല, കേരളത്തിലെ മുന്നണികല്ക്കെതിരായ പാര്ട്ടിയുമല്ല. മുന്നണികളെ തിരുത്താനുള്ള പാര്ട്ടി യാണ്. എല്ലാവരുമായും സഹകരിക്കും, നേരത്തെ പറഞ്ഞ മൂല്യങ്ങള്ക്ക്ര വേണ്ടി.. ഒരു നിമിഷ നേരത്തേക്ക് പോലും മൂല്യങ്ങളെ മാറ്റിവെക്കാന്‍ ഒരുക്കമല്ല, നമുക്കതിനാവില്ല.

നമ്മുടെ ഇന്ത്യ മഹാരാജ്യം സമാധാനം ആഗ്രഹിക്കുന്നുണ്ട്, അത് ജനങ്ങളുടെ ആഗ്രഹമാണ്. അതാണ്‌ ശരിയും, ആ ശരിയെ നിങ്ങള്ക്ക് വെല്ഫെ്യര്‍ പാര്ട്ടി എന്ന് വിളിക്കാം..

ഇതില്‍ വര്ഗീ.യതയില്ല, സാമുടായികതയില്ല, ഇതെല്ലാവര്ക്കും വേണ്ടിയുള്ള എല്ലാവരുടെയും പാര്ട്ടിയയാണ്. ഇത് പാര്ട്ടിയുടെ നയമാണ്. അതെ, ഇതില്‍ സമുടായങ്ങളുണ്ട്, വര്ഗങ്ങളുണ്ട്. ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, Unity in Diversity – ഇവയെ അക്ഷരത്തിലും അര്ത്ഥുത്തിലും ഈ പാര്ട്ടി പ്രധിനിധീകരിക്കും, ഇതിന്റെ രൂപത്തില്‍, ഭാവത്തില്‍, വേഷത്തില്‍ .. എല്ലാം ഇത് അനുഭവപ്പെടും.

സാമ്രാജ്യത്വ ഭീഷണി, ഫാഷിസ്റ്റ്‌ തേരോട്ടം, അഴിമതി – ഇവക്കെതിരെ പാര്ട്ടി വിട്ടു വീഴ്ച യില്ലാതെ നിലകൊള്ളും. ഇത് അഴിമതിയുടെ കറ പുരളാത്ത പാര്ട്ടിലയാണ്. ഈ പാര്ട്ടില നമുക്ക് ജീവിക്കാനുള്ള പാര്ട്ടിം അല്ല, ഉപജീവന മാര്ഗ‍വുമല്ല, ആവുകയില്ല. അത്തരക്കാര്‍ ഇതിലില്ല, അത്തരക്കാര്‍ ഇതില്‍ വരേണ്ട. ഇത് ജനങ്ങളെ സേവിക്കാനുള്ള പാര്ട്ടി്യാണ്. . ഈ പാര്ട്ടിടയില്‍ നിന്നും നമ്മള്‍ ഒന്നും വാങ്ങുകയില്ല,എടുക്കുകയുമില്ല, ഈ പാര്ട്ടിക്ക് നാം നല്കും്, നമ്മുടേതായി എന്തൊക്കെയുണ്ടോ, അതൊക്കെ നല്കും,അതിന്റെ ഗുണ ഭോക്താക്കള്‍ ജനങ്ങള്‍ ആയിരിക്കും. അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരുമായ ജനങ്ങള്‍..
അഭിവാദ്യങ്ങള്‍..

Sunday, July 10, 2011

അമ്പരിക്കുന്ന കുഞ്ഞു പീഠനങ്ങള്‍......

ഇത് ഇന്നത്തെ(2011ജൂലൈ 10) പത്രത്തില്‍ കണ്ട അമ്പരിക്കുന്ന ഒരു വാര്‍ത്ത. നാലര വയസ്സുകാരി പീഡന ശ്രമത്തിനിടയില്‍ കൊല്ലപ്പെടുന്നു. പ്രതി വെറും പത്തു വയസ്സുകാരനായ കളിക്കൂട്ടുകാരനും !!!

Friday, July 16, 2010

രൂപക്ക് സ്വന്തം ചിഹ്‌നം


Friday, July 16, 2010
Madhyamam
ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപക്ക് ഡോളറിനും മറ്റുമെന്നപോലെ സ്വന്തം ചിഹ്‌നം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ രൂപയെ ചിഹ്‌നം കൊണ്ട് വേറിട്ടു സൂചിപ്പിക്കാന്‍ കഴിയുന്ന വിധം തയാറാക്കിയ ചിഹ്‌നം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. വേറിട്ട ചിഹ്‌നമുള്ള ലോകത്തെ അഞ്ചാമത്തെ കറന്‍സിയായി ഇതോടെ ഇന്ത്യന്‍ രൂപ മാറും.
ദേവനാഗരിയിലെ 'ര'(ര)യും റോമന്‍ ലിപിയിലെ 'ആറും' (R) സംയോജിപ്പിച്ച് ഐ.ഐ.ടി ബിരുദാനന്തര ബിരുദക്കാരനായ ഡി. ഉദയകുമാര്‍ തയാറാക്കിയ ചിഹ്‌നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടര ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നതിനൊപ്പം ഓരോ ഇന്ത്യന്‍ കറന്‍സിയും ഭാവിയില്‍ പുറത്തിറങ്ങുന്നത് ഉദയകുമാറിന്റെ ചിഹ്‌നം ആലേഖനം ചെയ്തായിരിക്കും. 3,000ഓളം ഡിസൈനുകളാണ് സര്‍ക്കാറിന് ലഭിച്ചിരുന്നത്. അവസാന ഘട്ടത്തില്‍ പരിഗണിക്കപ്പെട്ട അഞ്ചു മാതൃകകളില്‍ ഒന്ന് തലശ്ശേരിക്കാരനായ കെ.കെ ഷിബിന്‍ തയാറാക്കിയതായിരുന്നു. അദ്ദേഹത്തിന് 25,000 രൂപ പ്രോത്‌സാഹന സമ്മാനമായി ലഭിക്കും.
ഡോളറിന് പുറമെ, പൗണ്ട്, യൂറോ, യെന്‍ എന്നിവക്കാണ് സ്വന്തം ചിഹ്‌നമുള്ളത്. ഇന്ത്യന്‍ രൂപയും നാണയങ്ങളും പുതിയ ചിഹ്‌നത്തോടെ ആറു മാസത്തിനകം പുറത്തിറങ്ങുമെന്നും ആഗോള തലത്തില്‍ രണ്ടു കൊല്ലത്തിനകം പ്രചാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി വിശദീകരിച്ചു.
പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കറന്‍സിയും രൂപയാണെന്നിരിക്കേ, ഇന്ത്യന്‍ രൂപ പുതിയ ചിഹ്‌നം കൊണ്ട് വേറിട്ടു നില്‍ക്കും.



ഇനിയും കാത്തിരിക്കണം


ന്യൂദല്‍ഹി: രൂപക്ക് ഒടുവില്‍ അഭിമാനിക്കാന്‍ ഒരു ചിഹ്‌നമായെങ്കിലും ഇതിന്റെ ഉപയോഗം സാധ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ആഗോളതലത്തില്‍ രൂപ ചിഹ്‌നം ഉപയോഗിച്ചു തുടങ്ങാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എന്നാല്‍, വലിയ കാത്തിരിപ്പൊന്നും കൂടാതെ വേണമെങ്കില്‍ ഇന്ത്യയില്‍ ഇത് ഉപയോഗിച്ചു തുടങ്ങാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ 'ഫോണ്ട്' നിര്‍മിക്കുന്നവര്‍ക്ക് ഇത് രൂപപ്പെടുത്താം. എന്നാല്‍, വ്യാപകമായ ഉപയോഗത്തിന് യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതി ഈ ചിഹ്‌നം അംഗീകരിക്കേണ്ടതുണ്ട്. രാജ്യാന്തര തലത്തില്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കുംവിധം വികസിപ്പിക്കുന്നതിനും ആഗോളതലത്തില്‍ ഉപയോഗിക്കുന്ന അക്കങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂനികോഡ് കണ്‍സോര്‍ട്യം. ഇന്ത്യ ഈ കണ്‍സോര്‍ട്യത്തില്‍ അംഗമായതിനാല്‍ രൂപയുടെ ചിഹ്‌നത്തിന് അംഗീകാരം ലഭിക്കുക പ്രയാസമുള്ള കാര്യമല്ല.
എന്നാല്‍, യൂനികോഡ് കണ്‍സോര്‍ട്യത്തിന്റെ സാങ്കേതികസമിതിയുടെ അടുത്ത യോഗം ഒക്‌ടോബറിലാണ്. യൂനികോഡ് സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യാന്തര നിലവാരമായ ഐ.എസ്.ഒ/ ഐ.ഇ.എസ് 10646ലും ഉള്‍പ്പെടുത്തപ്പെടാം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലെ നിലവിലെ പട്ടികയില്‍ ഭേദഗതി വരുത്തി കമ്പ്യൂട്ടര്‍ ലിപികളുടെ ഇന്ത്യന്‍ നിലവാരമായ ഇന്ത്യന്‍ സ്‌ക്രിപ്റ്റ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചിലും ഉള്‍പ്പെടുത്താം.

Sunday, May 30, 2010

ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ


ഇസ്ലാമിക വസ്ത്രധാരണ രീതിയെ നമ്മുടെ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ എതിര്‍ക്കുമ്പോള്‍ പാശ്ചാത്യ ലോകം ഇസ്ലാമിക വസ്ത്രധാരണ രീതിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്.'ഇസ്ലാമിക വസ്ത്രധാരണ രീതിയാണ് എന്നെ മുസ്ലിമാവാന്‍ പ്രേരിപ്പിച്ചതെന്ന്' പറഞ്ഞ് ഒരു അമേരിക്കന്‍ യുവതി തന്‍റെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ വിവരിക്കുക യാണിവിടെ...

ഒരു തികഞ്ഞ ക്രിസ്തീയ പശ്ചാതലമുള്ള കുടുംബത്തില്‍ പിറന്ന അമേരിക്കക്കാരിയാണ് ഞാന്‍. എന്റെ പതിനാറാമത്തെ വയസുമുതല്‍ ഞാന്‍ ക്രിസ്തുമതാനുയായിയും തികഞ്ഞ മതഭക്തയുമായിത്തീര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, ചര്‍ച്ച് എന്റെ മറ്റൊരു വീട്തന്നെയായിരുന്നു. ചര്‍ച്ചുമായുള്ള എന്റെ ബന്ധം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു.

ഞാന്‍ പതിവായി ബൈബിള്‍ വായിച്ചു. വായിക്കുമ്പോഴെല്ലാം അതിലെ പിഴവുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈരുദ്ധ്യങ്ങളുള്ള നിരവധി കഥകളെ കുറിച്ച് എന്റെ അമ്മുമ്മയോടും ദേവാലയത്തിലെ വൈദികനോടും പലപ്പോഴും ചോദിക്കും. ശരിയായ ഉത്തരം എനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. അത്തരം കഥകള്‍ അവഗണിക്കുവാനും അതാലോചിച്ച് പ്രയാസപ്പെടേണ്ടെന്നുമാണ് അവരുടെ എപ്പോഴുമുള്ള ഉപദേശം. കുറെക്കാലം ഞാനങ്ങനെ തന്നെ ചെയ്തു.

പിന്നീട്, എന്റെ ഇരുപതാം വയസ്സില്‍ ഞങ്ങളുടെ പ്രദേശത്തെ 'യൂത്ത് പാസ്റര്‍' ആയി ഞാന്‍ നിയമിതയായി. എന്റെ ബൈബിള്‍ പഠനം തീവ്രമായത് ഇക്കാലയളവിലാണ്. ഞാന്‍ കൂടുതല്‍ പഠിക്കുംതോറും എന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി ചര്‍ച്ചില്‍ നിന്നും ലഭിക്കാതായപ്പോള്‍ ഞാന്‍ ബൈബിള്‍ കോളേജില്‍ ചേരുവാന്‍ തിരുമാനിച്ചു. തീര്‍ച്ചയായും അവിടെ നിന്ന് ഉത്തരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ അതിനും ഭാഗ്യമുണ്ടായില്ല.

ഒന്നിനും എന്റെ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ 'യൂത്ത് പാസ്റര്‍' പന്ന പദവിയില്‍ നിന്ന് ഒഴിയുവാന്‍ തീരുമാനിച്ചു. നിരവധി കാര്യങ്ങളില്‍ ഞാന്‍ സംശയാലുയായിരിക്കെ, ഈ പദവിയില്‍ ഇനിയും എനിക്ക് തുടരുവാന്‍ കഴിയുകയില്ലെന്ന് എനിക്ക് ബോധ്യമായി. എന്റെ മനസ്സിനെ അലട്ടുന്ന ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മോചനം വേണമെന്നും ഒരാള്‍ എന്നെ നയിക്കുവാന്‍ വേണമെന്നും ഞാന്‍ ഉള്‍ക്കടമായി ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്.

ഒരു ദിവസം രാത്രി ഞാന്‍ ടെലിവിഷന്റെ മുന്നിലിരിക്കുകയാണ്. ഇറാഖില്‍ നിന്നുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് സി.എന്‍.എന്‍ ചാനല്‍. ടി.വി സ്ക്രീനില്‍ ഞാനൊരു സ്ത്രീയെ കണ്ടു. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സൌന്ദര്യവതിയായിരുന്നു അവര്‍. അടിമുതല്‍ മുടിവരെ കറുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അവരുടെ കുലീനത്വം, എന്നില്‍ അവളുടെ മനോഹാരിത വര്‍ധിപ്പിച്ചു, അവള്‍ മുസ്ലിം സ്ത്രീയാണെന്നെനിക്ക് മനസ്സിലായി. പക്ഷേ മുസ്ലിംകളുടെ മത വിശ്വാസങ്ങളെന്തൊക്കെയെന്ന് എനിക്കറിയുമായിരുന്നില്ല.

അവരുടെ വസ്ത്രധാരണ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവളില്‍ എനിക്ക് എന്തെന്നില്ലാത്ത താല്‍പര്യമുണ്ടായി. എത്രയും വേഗം എനിക്ക് അവളെ പോലെയാകണം എന്നെന്റെ മനസ്സ് മന്ത്രിച്ചു. ഭക്തയായ, കുലീനയായ ആ സ്ത്രീയില്‍ നിന്നാണ് എന്റെ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഞാന്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. 'മുസ്ലിം വനിത വസ്ത്രധാരണവും മുസ്ലിം സ്ത്രീയുടെ മുഖാവരണവും', 'ഹിജാബ്', 'നിഖാബ്' തുടങ്ങിയ പദങ്ങളുമായി ആദ്യമായി പരിചയപ്പെടുന്നതപ്പോഴാണ്. ഹിജാബും നിഖാബും ധരിക്കുന്ന ഈ സ്ത്രീകളെ വിക്കിമീഡിയ പരിചയപ്പെടുത്തുന്നതും ഹിജാബിനികള്‍ നിഖാബിനികള്‍ എന്നാണ്.

ഈ ഹിജാനികളും നിഖാബിനികളുമായി മാറി, എന്റെ പുതിയ റോള്‍ മോഡലുകള്‍. ഓണ്‍ലൈനിലെ എന്റെ കുസൃതി പേരുകള്‍ ഹിജാബിനി, നിഖാബിനി എന്നാക്കി മാറ്റി ഞാന്‍. എന്നാല്‍ ഇവയൊന്നും ഇസ്ലാമിക വിശ്വാസമെന്തന്നന്വേഷിക്കുവാന്‍ എന്റെ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു മധ്യാഹ്നം. എനിക്ക് പുറത്ത് ഒരു പാര്‍ട്ടിയുണ്ട്. എന്റെ തൊട്ടടുത്ത അയല്‍വാസിയുമായി ഞാന്‍ സംസാരിച്ചിരിക്കെയാണ് ഞങ്ങളുടെ സംസാരം എങ്ങനെയോ മതം എന്ന വിഷയത്തിലെത്തിയത്. അയാള്‍ എന്നോട് പറഞ്ഞു 'നമ്മള്‍ ക്രിസ്ത്യാനികള്‍ ദൈവ സന്നിധിയില്‍ ഹാജറാക്കപ്പെടുമ്പോള്‍ പ്രയാസത്തിലായിരിക്കും'

ഞാന്‍ ശരിയെന്ന ഭാവത്തില്‍ വെറുതെ തലയാട്ടി. ഇയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ തുടര്‍ന്നു 'നിനക്കറിയുമോ മുസ്ലിംകള്‍ ദിവസവും അഞ്ചുനേരം വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ ദിവസത്തില്‍ ഒരു നേരം പ്രാര്‍ത്ഥിക്കുവാന്‍ പോലും തയ്യാറല്ല'. സംസാരം മതിയാക്കി ഞാന്‍ വീട്ടിലേക്കോടി. കമ്പ്യൂട്ടര്‍ തുറന്ന് മുസ്ലിം വിശ്വാസാചരാങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. എനിക്ക് അനുയോജ്യമായതിതാണെന്നു തോന്നിയ ആ വിശ്വാസാചാരങ്ങള്‍ കണ്ട് ഞാന്‍ സ്തബ്ദയായി നിന്നു.

ഒന്നു കൂടി എനിക്കുറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ലായെന്ന്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ഏറ്റവും അടുത്തുള്ള നമസ്കാരപ്പള്ളിയില്‍ പോയി ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി, പ്രഭാതങ്ങളില്‍ കുറച്ചു സമയം ഇസ്ലാമിനെ പഠിക്കാന്‍ ഞാന്‍ മാറ്റിവച്ചു. രണ്ട് മാസത്തോളം തുടര്‍ന്നുപോന്ന ഗവേഷണങ്ങള്‍ക്കുശേഷം ഞാന്‍ ഇസ്ലാമാശ്ളേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള പള്ളിയില്‍ പോയി 'ശഹാദത്ത്' ചൊല്ലി. ഒരു അനുഭൂതി എന്റെ ആത്മാവിലേക്ക് പ്രവേശിച്ചു. എന്റെ ഹൃദയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നിര്‍വൃതി. സുബ്ഹാനല്ലാഹ്!