---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Sunday, January 12, 2014

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക...


സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ പരമാവധി ജോലി ചെയ്യാവുന്ന തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്താനാണ് പുതിയ നീക്കം. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണത്രെ പുതിയ നടപടി. നിതാഖാത്തിനു പിന്നാലെ പുതിയ നടപടി ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്ക് ദോഷകരമാകും.അവര്‍ നാട് പിടിക്കേണ്ടി വരും.

പ്രിയ സഹോദരങ്ങളെ....

നാം ഒരു കാര്യം മനസ്സിലാക്കുക.പ്രവാസം ജീവിതത്തിന്‍റെ അന്തിമ സത്യമൊന്നുമല്ല.ജീവിത യാത്രയുടെ ഒരു കഷ്ണം മാത്രമാണ്. മടങ്ങാന്‍ തന്നെയാണ്‍ നാം വന്നത്.ഭൂമിയില്‍ നിന്ന് തന്നെ നാം ഒരിക്കല്‍ മടങ്ങേണ്ടതുണ്ട്.ഭൂമിയില്‍ തന്നെ പ്രവാസികളായ നമ്മള്‍ മരുഭൂമിയില്‍ എങ്ങിനെ സ്ഥിരവാസികളാവും?

 അന്നം തേടിയാണ്‍ നാം ഇറങ്ങിയത്.അന്നം എവിടെ യാണെന്ന് നാമല്ല നിശ്ചയിക്കുന്നത്."വാ കീറിയ ദൈവം ഇരയും തരും"എന്നതൊരു പാഴ്വാക്കല്ലെന്ന് നാം അനുഭവിച്ചറിഞ്ഞതാണെല്ലോ.നാംപരാജിതരല്ല.പ്രവാസം നഷ്ടക്കച്ചവടവുമല്ല.നാം നമ്മുടെ സ്വന്തം മണ്ണിലേക്ക് നോക്കൂ...നമ്മുടെ പ്രവാസത്തിന്‍റെ ബാക്കിയിരിപ്പുകള്‍ നമുക്കവിടെ കാണാന്‍ സധിക്കും.പ്രവാസിയുടെ കണ്ണീരും കനവുമില്ലാതെ, നാടുവിട്ടതിന്‍റെ ചോരയും നീരുമില്ലാതെ എന്തു കേരളം!!!

അതിനാല്‍ പോകേണ്ടിവന്നാല്‍ തല താഴ്തിയല്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക.നമുക്കിനി ഗൌരവത്തോടെ ജീവിക്കാം.ഇടിച്ചു തള്ളാനും അടിച്ചു പൊളിക്കാനും തുച്ചമായ പ്രവാസത്തിലിനി ഒന്നും ബാക്കിയില്ല.ഈസത്യം നാമും നമ്മുടെ കുടുമ്പവും ഉള്‍ക്കൊള്ളണം.ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോവുക.ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് ജീവിക്കുന്നവര്‍ അന്തിമ വിജയം നേടുമെന്ന സത്യം നമുക്ക് നെഞ്ചില്‍ കാത്തുസൂക്ഷിക്കം...

Monday, September 9, 2013

കാന്തപുരത്തിന്‍റെ പുതിയ തട്ടിപ് കരുതിയിരിക്കുക...

ശഹ്റെ മുബാറക്കും നോളേജ്ജ് സിറ്റിയും
മുടി മണ്ണു വെള്ളം
മദീന മുനവ്വറയില്‍ കണ്ട ഖില്ല.
പഴയ മുടി വിരിഞ്ഞു -- കാന്തപുരം

Sunday, March 17, 2013

നിങ്ങള്‍ക്ക് 16 വയസ്സായങ്കില്‍ വ്യഭിചരിച്ചോളൂ....

പ്രഭുദ്ധ ഭാരതത്തില്‍ ഇനി  പതിനാറുകാരിയെ പ്രലോഭിപിച്ചു അവളുടെ "സമ്മത പ്രകാരം" കുമളിയിലോ സൂര്യനെല്ലിയിലോ കൊണ്ടുപോയാല്‍ ....നോ പ്രോബ്ലം ... പക്ഷേ നിങ്ങള്‍ 16 ആം വയസ്സില്‍ വിവാഹിതരായാല്‍ നിയമം മൂലം അകത്ത് കിടന്നു അഴി എണ്ണേണ്ടിവരും...ഇതാണ്‍ നമ്മുടെ പുതിയ ലൈംഗികാതിക്രമ വിരുദ്ധ ബില്ല്..

ലൈംഗികാതിക്രമ വിരുദ്ധ ബില്ലിന് നമ്മുടെ  മന്ത്രിസഭ അംഗീകാരം നല്‍കിയത് വളരെ വിചിത്രം തന്നെ.ഉഭയകക്ഷിസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്‍െറ പ്രായ പരിധി 18ല്‍ നിന്ന് 16 ആയി കുറക്കുന്നതാണ് പുതിയ നിയമം. ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് വിഷയം ഉപസമിതിക്ക് വിട്ടത്. ധനമന്ത്രി പി.ചിദംബരത്തിന്‍െറ നേതൃത്വത്തിലുള്ള ഉപസമിതി പ്രായ പരിധി 18ല്‍ നിന്ന് 16 ആയി കുറക്കുന്നതിന് അനുകൂലമായ ശിപാര്‍ശയാണ് നല്‍കിയത്.എന്നാല്‍ ഒളിഞ്ഞുനോട്ടവും സ്ത്രീകളെ ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കുന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളും ലൈംഗികാതിക്രമ വിരുദ്ധ ബില്ലിലുണ്ട്.

നിയമങ്ങളാവുമ്പോള്‍ ഇങ്ങനെതന്നെ  വേണം...!!!

Saturday, October 20, 2012

വേണോ നമ്മുക്കൊരു എയര്‍ ഇന്ത്യ...???


എത്രതന്നെ കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തവരാണ്‍ നമ്മള്‍ മലയാളികള്‍...മഹാ കഷ്ടം തന്നെ. "ബഹിഷ്ക്കരിക്കും ഞങ്ങള്‍ - ബഹിഷ്ക്കരിക്കും" എന്ന് വലിയ വായില്‍ അലമുറയിട്ടിട്ട് കാര്യമില്ല.
ടിക്കറ്റെടുക്കുമ്പോ ഒന്നുകൂടികൂടി എയര്‍ ഇന്ത്യയുടെ സത്കര്‍മ്മങ്ങളും മുന്‍‌കാല ചരിതങ്ങളും ഓര്‍മ്മയിലുണ്ടായിരിക്കണം.
അല്ലെങ്കില്‍ ദാണ്ടെ ഇങ്ങനൊക്കെണ്ടാവും..!എത്ര അനുഭവിച്ചാലും തലയില്‍ കയറില്ല എന്ന് വെച്ചാല്‍ എന്താ ചെയ്യുക..." എന്നാ നമ്മളൊക്കെ പഠിക്കുക.എത്ര കിട്ടിയാലും നമ്മള്‍ മലയാളികള്‍ പഠിക്കില്ല.. !!
എന്തിനു നമ്മള്‍ വീണ്ടും വീണ്ടും ഈ കൊള്ളസംഘത്തെ തേടി ചെല്ലുന്നു....???.എന്ത് വന്നാലും ശെരി ഞാന്‍  ഇനി എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുക ഇല്ല........ഇങ്ങിനെ ഓരോരുത്തരും പ്രതിജ്ഞ എടുക്കുക....നല്ല സര്‍വീസ് തുടങ്ങുന്നത് വരെയെങ്കിലും......

Thursday, January 19, 2012

ഞമ്മളെ മെയില് ഞമ്മള് ചോര്‍ത്ത്യാ ഇങ്ങക്കെന്താ മാര്‍ക്കിസ്റ്റേ'


ഞങ്ങടെ പോലീസ്‌ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോങ്കറസേ'യെന്ന പഴയ മുദ്രാവാക്യത്തിന് 'ഞമ്മളെ മെയില് ഞമ്മള് ചോര്‍ത്ത്യാ ഇങ്ങക്കെന്താ മാര്‍ക്കിസ്റ്റേ'യെന്ന പരിണാമം രൂപപ്പെട്ടു വരുന്നുവെന്നാണ് മാധ്യമംവാരിക പുറത്തു വിട്ട മെയില്‍ ചോര്‍ത്തല്‍ സംഭവത്തിന്‍റെ ഭാഗമായി വരുന്ന ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം പ്രമുഖരടക്കമുള്ള 258 പേരുടെ ഈ മെയില്‍ വിലാസങ്ങള്‍ പോലീസ്‌ നിരീക്ഷിക്കുന്നുവെന്നും ലോഗിന്‍ വിവരങ്ങള്‍ പോലും ശേഖരിച്ചുവെന്നുമുള്ള വെളിപ്പെടുത്തല്‍ കേരളീയ പൊതുസമൂഹത്തില്‍ വലിയ ഞെട്ടലുകള്‍ ഉളവാക്കിയെങ്കിലും, മുഖ്യധാരാ മാധ്യമങ്ങളോ ഈ സംഭവത്തിന്റെ ഇരകളായ മുസ്ലിംകളുടെ അഭിമാനത്തിന്റെ അടിയാധാരം കൈവശപ്പെടുത്തിയ മതസംഘടനകളോ ഞെട്ടുക പോയിട്ട് ഒന്ന് ഇമ വെട്ടുക പോലും ചെയ്യാതെ മസില് പിടിച്ചിരിക്കുന്ന കാഴ്ചയാണ് കേരള പോലീസിന്റെ ഈ ഉടുമുണ്ട് പൊക്കലിനേക്കാള്‍ അശ്ലീലമായി അനുഭവപ്പെടുന്നത്. 

Monday, November 21, 2011

"""വെറുതെ ഒരു ഭര്‍ത്താവു """

 മഴവില്‍ മനോരമയിലെ 'വെറുതെ അല്ല ഭാര്യ ' എന്നാ റിയാലിറ്റി ഷോ കണ്ടിട്ടുണ്ടോ ??? കണ്ടിട്ടില്ലെങ്കില്‍ ...റിയാലിറ്റി ഷോ ആണ് ...നമ്മുടെ രതിചെച്ചി ആണ് anchor രതി ചേച്ചി ടാസ്ക് പറയേണ്ട താമസം ഭര്‍ത്താക്കന്മാര്‍ ഓടും ... അടുക്കളയിലേക്കോ അലക്കാനോ കുട്ടിയെ കുളിപ്പി ക്കാനോ അങ്ങനെ എന്താണെങ്കിലും ..എന്ത് ചെയ്താല്മ അത് ക്യാമറ ഒപ്പിയെടുക്കും .. പിന്നെ ജോലി ചെയ്യുമ്പോ സംഗതികളോടെ ചെയ്താല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടും .. ഉദാഹരണത്തിന് ..കുട്ടിയെ "കുളിപിക്കുമ്പോള്‍ ഓലതുംബതിരുന്നൂയലടുമ്പോള്‍" എന്നാ പാട്ട് പാടിയാല്‍ എല്ലാരും കയ്യടിക്കും .. അലക്കുമ്പോള്‍ "വാഷിംഗ്‌ പോടെര്‍ നിര്‍മ" , "വന്നല്ലോ വനമാല" എന്നൊക്കെ പറഞ്ഞാല്‍ സംഗതികളൊക്കെ ഓക്കേ ...(ഇതൊക്കെ പറഞ്ഞു ചെയ്യിക്കുന്നതാണെന്ന് ആരും പറയുകേ ഇല്ല ) നാണമാവുന്നില്ലേ ഭര്‍ത്താക്കന്മാരെ ....??? ഇതൊന്നും ആരും ചെയ്യാത്ത ജോലിയൊന്നുമല്ല . ഇതൊക്കെ ചെയ്യുന്നത് മോശവുമല്ല .പക്ഷെ ഒരു ക്യാമറക്ക് മുന്നില്‍ അല്‍പ്പം മാര്‍ക്കിനും നല്ല കംമെന്റ്സിനും വേണ്ടി നിങ്ങള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ (അല്ലെങ്കില്‍ അറിയാത്ത പണി കഷ്ടപ്പെട്ട ചെയ്യുമ്പോള്‍ ) എന്തോ ഒരു ആത്മാഭിമാന നഷ്ടം പോലെ ..... മറ്റുള്ള പെണ്ണുങ്ങളെ കൊണ്ട് തന്റെ ഭര്‍ത്താവിനെ വിലയിരുത്താന്‍ വിട്ടു കൊടുക്കുന്ന ഭാര്യമാരെ .. നിങ്ങള്‍ക്കും സലാം

Monday, September 26, 2011

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.
1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?
2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?
3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?
4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?
5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?
അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്.....

Sunday, July 10, 2011

അമ്പരിക്കുന്ന കുഞ്ഞു പീഠനങ്ങള്‍......

ഇത് ഇന്നത്തെ(2011ജൂലൈ 10) പത്രത്തില്‍ കണ്ട അമ്പരിക്കുന്ന ഒരു വാര്‍ത്ത. നാലര വയസ്സുകാരി പീഡന ശ്രമത്തിനിടയില്‍ കൊല്ലപ്പെടുന്നു. പ്രതി വെറും പത്തു വയസ്സുകാരനായ കളിക്കൂട്ടുകാരനും !!!

Tuesday, February 1, 2011

കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്???

കേരളീയ സമൂഹത്തില്‍ മുസ്ലിം ലീഗ് ഇസ്ലാമിനെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്, ലീഗിന്റെ ചിറകിലൊളിച്ച മത സംഘടനകള്‍ വ്യക്തമാക്കണം. ലീഗ് ഉണ്ടായിരിക്കെ മുസ്ലിംകള്‍ക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടതില്ലെന്നാണ് ലീഗും മത സംഘടനകളും പറഞ്ഞു കൊണ്ടിരുന്നത്. ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകളെ പരാജയപ്പെടുത്താന്‍ ലീഗിനെ അന്ധമായി പിന്തുണച്ച സംഘടനകള്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കണം. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പൊതു സമൂഹത്തില്‍ മുസ്ലിംകള്‍ അവഹേളിക്കപ്പെടാനേ ഉപകരിക്കൂ.

ഈ ചര്‍ച്ച ഇവിടെയും കാണാം..
http://www.koottam.com/forum/topics/784240:Topic:27757054

http://i.suhrthu.com/forum/topics/2669796:Topic:265699?xg_source=activity

Thursday, January 20, 2011

സ്ത്രീധന വിവാഹം ഒരു വിശകലനം

 എല്ലാ മതങ്ങളും സഘടനകളും ഓരോ വ്യക്തിയും ശക്തമായി എതിര്‍ക്കുന്ന മഹാപാതകമാണ്‍ സ്ത്രീധനം.എന്നിട്ടും 90% വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങളാകുന്നു. "ദയവു ചെയ്ത് സ്ത്രീധന വിവാഹത്തിനു എന്നെയും എന്‍റെ കുടുംബത്തെയും ക്ഷണിക്കാതിരിക്കുക"എന്ന് വീടിന്‍റെ പടിവാതില്‍ക്കല്‍ എഴുതിവെച്ചിട്ടുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ്‍ സ്ത്രീധനമെന്ന കോമരന്‍ ഉറഞ്ഞുതുള്ളുന്നത്.ഇതൊന്നു പിടിച്ചു കെട്ടാന്‍ ഇന്നാട്ടില്‍ ആണ്‍കുട്ടികളില്ലാതായി പോയി എന്നതു സങ്കടകരം തന്നെ.
രണ്ടും...മൂന്നും , എട്ടും...പത്തും ലക്ഷങ്ങളും പത്തോ ഇരുന്നൂറോ പവനുമാണെന്‍റെ വില എന്ന് വില്‍പ്പന ബോര്‍ഡും കഴുത്തില്‍ തൂക്കി പെണ്‍കുട്ടികളുടെ വീടുകള്‍ കയറി ഇറങ്ങുന്നവര്‍ ഓര്‍ക്കുക ,തന്‍റെ വില വെറും ലക്ഷങ്ങളും പവനുകളുമല്ലെന്ന്.വിലമതിക്കാനാവാത്ത ഒരു കനിയാണ്‍ പൌരുഷമെന്ന്.
പുരുഷന്‍ സ്ത്രീക്കാണ്‍ വിവാഹമൂല്യം നല്‍കേണ്ടത്.ഇത് എല്ലാവരും അംഗീകരിക്കുന്നു.എന്നിട്ടും നാട്ടില്‍ നടക്കുന്നത് നേരെ ഉള്‍ട്ടയ്യാണ്.പെണ്ണിന്‍റെ വീട്ടില്‍ നിന്നും മുന്‍കൂറായി പണം വാങ്ങി പെണ്ണിനു താലിയും വസ്ത്രങ്ങളും വാങ്ങിച്ച് കെങ്കേമമായി വിവാഹ സദ്യയുമൊരുക്കി മേനിനടിക്കുന്നവര്‍ ഓര്‍ക്കുക താന്‍ ചെയ്യുന്നത് മഹാ പാതകമാണെന്ന്.
സ്ത്രീധനം പാപമാണെങ്കില്‍ സ്ത്രീധന വിവാഹം അംഗീകരിക്കപ്പെടാവതല്ല.സ്ത്രീധനം വാങ്ങിച്ചുള്ള വിവാഹം സാധുവാവുകയുമില്ല..
അതുകൊണ്ട്...ഇത്തരം വിവാഹങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക: തങ്ങളുടെ അനുവാദത്തോടെ തന്‍റെ അരുമ മകനെ/മകളെ വ്യപിചാരത്തിനു പറഞ്ഞയക്കുകയാണെന്ന്.
സ്ത്രീധന വിവാഹത്തിലൂടെ വിവാഹിതരാവുന്നവര്‍ ഓര്‍ക്കുക: തങ്ങള്‍ക്കുണ്ടാകുന്ന സന്താനങ്ങള്‍ ചാരസന്തതികളായിരിക്കുമെന്ന്.
സ്ത്രീധന വിവാഹങ്ങള്‍ക്ക് സാക്ഷികളാക്കുന്നവര്‍ ഓര്‍ക്കുക:ദൈവീക കോപത്തിനു തങ്ങള്‍ പാത്രീഭൂതരാവുകയാണെന്ന്.
ഇനിയും സമയമുണ്ട്....ചിന്തിക്കുക...താന്‍,തന്‍റെ മകന്‍/മകള്‍/സഹോദരന്‍/സഹോദരി...
ഈ ഒരു കൊടും പാതകത്തിനു ഇരയാവണോ...?എന്ന്...

Wednesday, January 19, 2011

എന്തിന് വിവാഹമൂല്യം സ്വര്‍ണം തന്നെയാവണം?

ദരിദ്ര കുടുംബത്തിലെ പെണ്ണിനെ കെട്ടിച്ചയക്കാന്‍ കുറഞ്ഞത് പത്തു പവന്‍ സ്വര്‍ണാഭരണം വേണ്ടിവരുന്ന ഇക്കാലത്ത് അതിനുമാത്രം ഒരു ലക്ഷത്തി അറുപതിനായിരം! ഇത് സ്ത്രീധനരഹിത വിവാഹങ്ങളുടെ ഏറ്റവും കുറഞ്ഞ കണക്ക്. സ്ത്രീധനവിവാഹങ്ങളാണ് എങ്കില്‍ സ്ഥിതി വിവരണാതീതവും. മുമ്പത്തെ 'സ്ത്രീധന പുതിയാപ്പിളമാര്‍' ഇരുപത്തിയഞ്ച് പവന്‍ ചോദിച്ചെങ്കില്‍ ഇന്ന് അത് അമ്പതിലും അറുപതിലും നില്‍ക്കുന്നു! നാട്ടിന്‍പുറങ്ങളിലെ വിവാഹങ്ങളുടെ പച്ചയായ യാഥാര്‍ഥ്യമാണ് ഇത്. ഇതിനെ നേരിടാന്‍ ഒറ്റ വഴിയേ ഉള്ളൂ. മഞ്ഞലോഹത്തെ പൂര്‍ണമായി ബഹിഷ്‌കരിക്കുക. പകരം വെള്ളിപോലുള്ള മറ്റ് ലോഹങ്ങളോ അല്ലെങ്കില്‍ ഇമിറ്റേഷന്‍ ആഭരണങ്ങളോ നല്‍കി വിവാഹമൂല്യം പണമായോ മറ്റോ നല്‍കുക. തക്കതായ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുക. സമൂഹവിവാഹങ്ങള്‍ ഒരുക്കുന്ന സംഘടനകളും മറ്റും ഇത്തരമൊരു മാറ്റത്തിന് തുടക്കംകുറിക്കുക. അക്ഷയ തൃതീയ പോലുള്ള കാപട്യങ്ങള്‍ക്ക് പിന്നിലേക്ക് പോവാതെ നാട്ടിലെ പാവപ്പെട്ടവനെ ബോധവത്കരിക്കുക. ശതകോടി ദരിദ്രനാരായണന്മാരുള്ള നമ്മുടെ രാജ്യത്ത് ഈ മഞ്ഞലോഹത്തിന്റെ മൂല്യം ഇടിയുകതന്നെ വേണം.
ടി.എ. ജുനൈദ്, പയ്യോളി.
എന്തിന് വിവാഹമൂല്യം സ്വര്‍ണം തന്നെയാവണം? | Madhyamam

Tuesday, August 3, 2010

ഞാനും തീവ്രവാദിയാണ്


വി.ആര്‍ കൃഷ്ണയ്യര്‍
മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും മറ്റു പൊതു സാമൂഹിക പ്രസ്ഥാനങ്ങളെയുമൊക്കെ തന്നെ സൂക്ഷ്മതയോടെ വേണം കുറ്റപ്പെടുത്താനും നിയന്ത്രിക്കാനും. എല്ലാം നിയന്ത്രിക്കണം എന്നു പറഞ്ഞാല്‍ ഇതുതന്നെയാണ് ബ്രിട്ടീഷുകാരുടെ കാലത്തും നടന്നത്. ഇപ്പോള്‍ തന്നെ, ഈ രാജ്യത്ത് മാവോയിസ്റുകാരെ സംശയിക്കുന്നു. നക്സലൈറ്റുകാരെ സംശയിക്കുന്നു. മുതലാളിത്ത രാജ്യങ്ങള്‍ മാര്‍ക്സിസ്റുകാരെ സംശയിക്കുന്നു. മാര്‍ക്സിസ്റുകാരെ സംശയിക്കുന്നത് ശരിയാണ് എന്നാണോ അഭിപ്രായം? ശരിയല്ല. അങ്ങനെ പൊതുവില്‍ എല്ലാ സ്ഥാപനങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യാവകാശ സംഘടനകളെ ഒരു കാലത്തും സംശയിക്കാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ എന്നെയും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഞാനും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നു. ഈശ്വരാ! സുപ്രീം കോടതിയെ സംശയിക്കണം. കാരണം, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഏറ്റവും അധികം സംഭാവനകള്‍ നല്‍കുന്നത് സുപ്രീം കോടതിയാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന ഗവണ്‍മെന്റിനെ നിലക്ക് നിര്‍ത്തുന്നത് സുപ്രീം കോടതിയാണ്. അപ്പോള്‍ സുപ്രീം കോടതി മനുഷ്യാവകാശ പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ സംശയമേ ഇല്ല. ഭരണഘടനയെ തന്നെ സംശയിക്കണം. കാരണം, മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന രേഖ ഭരണഘടനയാണല്ലോ. ഭരണഘടനയെ സംശയിച്ചാല്‍ കോടതിയെ സംശയിക്കണം. മന്ത്രിമാരെയും സംശയിക്കണം. അതുകൊണ്ട് ഇങ്ങനെ മൊത്തത്തില്‍ പറയുന്നത് ശരിയല്ല.
തീവ്രവാദം, തീവ്രവാദം എന്നു പറയുന്നുണ്ടല്ലോ. എങ്ങനെയാണ് മനുഷ്യന്‍ തീവ്രവാദിയാകുന്നത്? വെറുതെ ഒരാള്‍ സുഖിച്ചിരിക്കുക, പാല്‍ പായസം കഴിച്ചു കൊണ്ടിരിക്കുക. മറ്റെയാള്‍ പട്ടിണി കിടക്കുക. അപ്പോള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവന്‍ മറ്റവന്റെ കണ്ണില്‍ തീവ്രവാദിയാകും. ഇതു ശരിയല്ല. ഈ രാജ്യത്ത് തീവ്രവാദികളെ സൃഷ്ടിക്കുന്നത്, മാവോയിസ്റുകളെ സൃഷ്ടിക്കുന്നത്, നക്സലൈറ്റുകളെ സൃഷ്ടിക്കുന്നത് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളാണ്. ഈ രാജ്യത്തെ ദരിദ്ര കുചേലന്മാരാണ് വാസ്തവത്തില്‍, നക്സലൈറ്റും തീവ്രവാദികളുമൊക്കെയാവുന്നത്. ഇതു തോക്കു കൊണ്ടോ ഗവണ്‍മെന്റിന്റെ നിയന്ത്രണം കൊണ്ടോ നിലക്കില്ല. അന്യോന്യം തീവ്രവാദ പദപ്രയോഗം കൊണ്ടൊന്നും നടക്കില്ല. വാസ്തവത്തില്‍ വേണ്ടത് നീതി പാലനമാണ്. മനുഷ്യാവകാശം എന്നു പറയുമ്പോള്‍ മനുഷ്യന് ജീവിക്കാനുള്ള അവകാശം. അതായത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. അന്തസ്സോടെ ജീവിക്കണമെങ്കില്‍ ആദ്യം ഭക്ഷണം കിട്ടണം. ശ്വസിക്കാനുള്ള വായു പോലുമില്ല ഈ രാജ്യത്ത്. വായു മലിനമായി കിടക്കുന്നു. വെള്ളം മലിനമായി കിടക്കുന്നു. ഭക്ഷണം മലിനമായി കിടക്കുകയാണ്. ഈ രാജ്യത്ത് കിട്ടുന്ന ഒട്ടേറെ സാധനങ്ങള്‍ മലിനമാണ്. ഈ മലിനമാക്കുന്ന ആളുകളെയാണ് സൂക്ഷിക്കേണ്ടത്. അതല്ലാതെ എല്ലാവരും തീവ്രവാദികളാണ്, സൂക്ഷിക്കണം, നിയന്ത്രിക്കണം എന്നൊക്കെ പറയുന്നത് ശരിയല്ല. പ്രത്യേകിച്ച് മാര്‍ക്സിസ്റ് പാര്‍ട്ടിയിലെ ഒരു നേതാവ് അങ്ങനെ പറയുമ്പോള്‍. യേശു ദേവന്‍ പറഞ്ഞത് അയല്‍ക്കാരനെ സ്നേഹിക്കണം എന്നാണെങ്കില്‍, രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ (കോടിയേരി) പറയുന്നത് അയല്‍ക്കാരനെ സൂക്ഷിക്കണം, ഭയക്കണം, തീവ്രവാദിയായേക്കും എന്നാണ്. ഇതൊന്നും ശരിയല്ല.
അധ്യാപകന്റെ കൈ വെട്ടിയ പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല. ആ സംഭവത്തില്‍ സര്‍ക്കാരിനേക്കാളും മന്ത്രിയേക്കാളും ശക്തമായി ഞാനതിനെ എതിര്‍ക്കുന്നു. സംസ്കാരം മൃഗീയമാം വിധം അധഃപതിച്ചിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയത്തിന്റെ പേരിലാണ് അധഃപതിച്ചു പോയിരിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്സിസ്റ് രാഷ്ട്രീയത്തെ കോണ്‍ഗ്രസ്സുകാര്‍ എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാര്‍ക്സിസ്റുകാര്‍ എതിര്‍ക്കുന്നത്. ഈ രണ്ടു രാഷ്ട്രീയത്തെയും ബി.ജെ.പിക്കാര്‍ എതിര്‍ക്കുന്നത്. രാഷ്ട്രീയമാണ് ഈ രാജ്യത്തിന് ദ്രോഹം മുഴുവന്‍ ചെയ്യുന്നത് (അതു സമ്മതിക്കുമോ ഹോം മിനിസ്റര്‍?). ഈ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിന്റെ കാരണം അന്വേഷിച്ചാല്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും, അതിന്റെ പിന്നില്‍ രാഷ്ട്രീയം ആണ് എന്ന്. തീവ്രവാദത്തിന്റെ പേരിലാണ് ആ മനുഷ്യന്‍ കൈക്കും കാലിനും വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. ആശുപത്രിയിലേക്ക് ഞാന്‍ വിളിച്ചു പറഞ്ഞു, എങ്ങനെയെങ്കിലും അയാളെ രക്ഷിക്കണമെന്ന്.
ജമാഅത്തെ ഇസ്ലാമി തീവ്രവാദമാണെങ്കില്‍ മുസ്ലിം ലീഗും തീവ്രവാദം തന്നെ. ജവഹര്‍ ലാല്‍ നെഹ്റു ഒരിക്കല്‍ ചത്ത കുതിര എന്നു വിളിച്ചു ലീഗിനെ. മുസ്ലിം ലീഗ് തീവ്രവാദമാണെന്നു പലരും പറയും. മുസ്ലിം ലീഗ് ഹിന്ദുത്വ സംഘടനകളെ പറ്റി പറയും തീവ്രവാദികളാണെന്ന്.
ജമാഅത്തെ ഇസ്ലാമി പവര്‍ ചെയ്യുന്ന എഫ്.ഡി.സി.എ, ഞാനംഗമായുള്ള സംഘടനയാണ്. ഞാനറിഞ്ഞേടത്തോളം എഫ്.ഡി.സി.എ ജനങ്ങളുടെ ഇടയില്‍ യോജിപ്പുണ്ടാക്കാനാണ് നോക്കുന്നത്. മതങ്ങള്‍ക്കിടയില്‍ വൈരത്തിന് പകരം സൌഹാര്‍ദമുണ്ടാക്കാനാണ് നോക്കുന്നത്. അതുകൊണ്ട് അത്തരം സംഘടനകള്‍ ഈ രാജ്യത്തിന് ആവശ്യമാണ്. ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണത്. വെറുതെ കുറ്റം പറഞ്ഞ് അന്യോന്യം വഴക്കടിക്കുകയല്ല വേണ്ടത്. തീവ്രവാദാരോപണങ്ങള്‍ കൊണ്ട് ഒരു കാര്യവുമില്ല. നേരെ മറിച്ച് ആരോഗ്യകരമായ സമീപനം എഫ്.ഡി.സി.എയോടും മറ്റു സംഘടനകളോടും വേണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇങ്ങനെ പദപ്രയോഗമല്ല നമുക്ക് വേണ്ടത്. ക്ഷേമം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍ നടപ്പില്‍ വരുത്തുകയാണ്.
വിലക്കയറ്റമുണ്ടാക്കുന്നവരാണ് തീവ്രവാദികള്‍. ജനങ്ങളുടെ ചോര കുടിക്കുന്ന രീതിയില്‍ വില കയറുന്നു. അതിനെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് നടപടിയെടുക്കുന്നില്ല. എന്തുകൊണ്ട് അവര്‍ അധികാരം ഉപയോഗിക്കുന്നില്ല? ബ്രിട്ടീഷുകാര്‍ പോലും ഒന്നും രണ്ടും ലോകയുദ്ധകാലത്ത് വില നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കി. ഇവരനങ്ങുന്നില്ല. 2000 രൂപയുടെ മരുന്ന് 20000 രൂപക്ക് വില്‍ക്കുമ്പോള്‍ നമ്മുടെ മന്ത്രിമാര്‍ തീവ്രവാദം, തീവ്രവാദം എന്നു പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അതൊന്നും വിജയിക്കില്ല. ജനങ്ങളതിനെ തിരിച്ചറിയും. സൂക്ഷിച്ചു പ്രയോഗിക്കണം ഇത്തരം വാക്കുകള്‍.
കക്ഷി രാഷ്ട്രീയം തന്നെയാണ് ഈ രാജ്യത്തിന്റെ ഉപദ്രവം. കക്ഷി രാഷ്ട്രീയം കൊണ്ട് എല്ലാവരെയും തീവ്രവാദികളാക്കുകയാണ്. ആളുകള്‍ക്ക് നിരാശയാണ് ഇപ്പോള്‍. എന്തു പറഞ്ഞാലും എന്തു നോക്കിയാലും അതില്‍ രാഷ്ട്രീയം കൊണ്ടുവരും. വെള്ളം കുടിക്കുക എന്നു പറഞ്ഞാല്‍ രാഷ്ട്രീയമായി. കൊക്കക്കോള രാഷ്ട്രീയമായി. വായു മലിനമായി എന്നു പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമായി. പുഴയും മണലും എല്ലാം രാഷ്ട്രീയം കൊണ്ട് മലിനമായി. ഭക്ഷണത്തിന് നാരങ്ങയോ ചായപ്പൊടിയോ പോലും വാങ്ങാനാവുന്നില്ല. എല്ലാം മലിനമാക്കിയിരിക്കുകയാണ്. ആരോഗ്യകരമായ രീതിയില്‍ എല്ലാവരും യോജിച്ചു കൊണ്ട് ചില പൊതു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ജിവിക്കാനുള്ള അവകാശം യാഥാര്‍ഥ്യമാവുകയുള്ളൂ.

(Prabodhanam Weekly_7.8.2010)
തയാറാക്കിയത്: മുഹ്സിന്‍ പരാരി.

Saturday, June 26, 2010

മലയാളത്തെ കുത്തിക്കൊല്ലുന്ന റിയാലിറ്റിഷോ

ടെലിവിഷന്‍ പരിപാടികളില്‍ അടുത്ത കാലത്തായി ഏറ്റവുമധികം ആളുകളെ ആകര്‍ഷിക്കുന്നത് 'റിയാലിറ്റി ഷോ'കളാണത്രേ. സംഗീത സാഹിത്യാദി കാര്യങ്ങളില്‍ അല്‍പമെങ്കിലും താല്‍പര്യമുള്ളവര്‍ ആകാംക്ഷാപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ ജനപ്രിയ പരിപാടികളുടെ അവതാരകരില്‍ ചിലരുടെ ചേഷ്ടകളും ഗോഷ്ടികളും അരോചകമെന്നേ പറയേണ്ടൂ. ഏതെല്ലാം രീതിയില്‍ മലയാള ഭാഷയെയും സംസ്കാരത്തെയും അപമാനിക്കാമെന്ന കാര്യത്തിലാണ് ചിലര്‍ മല്‍സരിക്കുന്നത്. മാതൃഭാഷാ സ്നേഹികളെ സംബന്ധിച്ചിടത്തോളം അസഹ്യമാണ് ചിലരുടെ ഉച്ചാരണം. മലയാളം പറയുന്നതിനിടെയുള്ള ഇംഗ്ലീഷ് പ്രയോഗം കേട്ടാല്‍ ഓക്കാനം വരും. 'വളരെ ഡിഫിക്കല്‍റ്റിയോടുകൂടി മലയാളം കുരച്ച് കുരച്ച് സ്പീക്ക്' ചെയ്യാനാണ് ചിലര്‍ കഷ്ടപ്പെടുന്നത്. റിയാലിറ്റി ഷോ അവതാരകരില്‍ ചിലരുടെ ചിരിയാണ് സഹിക്കവയ്യാത്തത്. കര്‍ണകഠോരം എന്നല്ലാതെ മറ്റൊരു പദം കൊണ്ട് ആ ചിരിയെ വിശേഷിപ്പിക്കാനാവില്ല. വികൃത ശബ്ദങ്ങള്‍ ഏതെല്ലാം തരത്തില്‍ പുറപ്പെടുവിക്കാമെന്നും ചിലര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം ചില അവതാരകരുടെ വേഷം കെട്ടലിലും സ്വാധീനം ചെലുത്തുന്നു. തെരുവുപെണ്ണുങ്ങള്‍ പോലും നാണിച്ചു പോകുന്ന വിധത്തിലാണ് ചിലര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത്. റിയാലിറ്റി ഷോ കാണുന്ന ചെറുപ്രായത്തിലുള്ള തിരിച്ചറിവില്ലാത്ത പെണ്‍കുട്ടികള്‍ റിയാലിറ്റി ഷോയിലെ ഭാഷയും വേഷവും അനുകരിച്ചുതുടങ്ങിയാല്‍ അവരെ ആര്‍ക്കു തടയാനാവും. ഇത്തരം വൃത്തികേടുകള്‍കൊണ്ട് എന്താണ് നേടാനുള്ളത്? നഷ്ടപ്പെടാന്‍ ഏറെ ഉണ്ടുതാനും.

Saturday, April 24, 2010

മിസ് കേരള................

മിസ് കേരള മത്സരത്തിന്റെ കൊച്ചിയിലെ ഗ്രൂമിങ് ക്യാമ്പ് കാണാന്‍ പുറപ്പെടും മുമ്പ് ഒരുസുഹൃത്ത് തന്ടെ സുഹൃത്തിനോട് വെറുതെ ചോദിച്ചു, ''ഈ സൗന്ദര്യമത്സരത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്?''
ഉടനെ വന്നു സുഹൃത്തിന്റെ മറുപടി, ''കുറെ പെണ്‍പിള്ളേര് ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കും. പിന്നീട് വേദിയില്‍ വന്ന് കുണുങ്ങി കുണുങ്ങി നടക്കും. കേരള സംസ്‌കാരത്തിന് ചേര്‍ന്നതല്ല അവിടെ നടക്കുന്ന കാര്യങ്ങളൊന്നും.''
''താങ്കളിത് എങ്ങനെ അറിഞ്ഞു'', സുഹൃത്ത് ചോദിച്ചു.
''ഇക്കാര്യങ്ങളൊക്കെ ആരെങ്കിലും പറഞ്ഞറിയേണ്ട കാര്യമുണ്ടോ? ഊഹിച്ചാല്‍തന്നെ മനസ്സിലാവില്ലേ'', സുഹൃത്ത് ചിരിച്ചു.