---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label സന്ദേശം. Show all posts
Showing posts with label സന്ദേശം. Show all posts

Wednesday, December 24, 2014

പുതുവത്സര സന്ദേശം.

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...
ഓരോ പുതുവത്സരം പിറക്കുമ്പോഴും 
ജീവിതമെന്ന പുസ്തകത്തില്‍ നിന്നും 
ഒരു പേജ് കൊഴിഞ്ഞുവെന്ന കാര്യം ഓര്‍ക്കാറുണ്ടോ? 
കര്‍മ്മപുസ്തകമെന്ന തുലാസില്‍ ഏതു ഭാഗത്തിനാണ് 
ഭാരം കൂടുതല്‍ എന്നു ചിന്തിക്കാറുണ്ടോ? 
ജീവിതമെന്ന യാത്രയില്‍ ചെയ്തുകൂട്ടിയതെന്തെന്നും  
ചെയ്യേണ്ടതെന്തെന്നും തിരിച്ചറിഞ്ഞോ? 
രംഗബോധമില്ലാത്ത കോമാളിയായി കടന്നുവരുന്ന  
മരണത്തെ  സ്വീകരിക്കാന്‍  നാം  തയ്യാറാണോ?  
ചിന്തിക്കുക, നമ്മള്‍ക്കുള്ളത് കുറ്റപ്പെടുത്തുന്ന മനസ്സോ 
അതോ സംത്രിപ്തിയടഞ്ഞ മനസ്സോ?
സ്വയം വിചാരണ ചെയ്യുക, വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പേ. 
ഗതകാല സ്മരണകള്‍ ഉയരുമ്പോള്‍ സ്വയം ചോദിക്കുക. 
എന്റെ ജീവിതം കൊണ്ട് ഞാന്‍ സമ്പാദിച്ചത് നന്മയോ തിന്മയോ? 
നന്മകളാണെങ്കില്‍ ആത്മാര്തമയാണോ 
അതോ പ്രകടനപരതക്കു വേണ്ടിയോ ചെയ്തത്? 
തിന്മാകളാനെങ്കില്‍ എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി?
ഈ പുതുവര്‍ഷ പുലരി സ്വയം വിചാരണക്കുള്ളതാകട്ടെ....

Sunday, September 28, 2014

നേരുന്നിതാ പെരുന്നാള്‍ സന്തോഷങ്ങള്‍...!!!

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

Thursday, August 28, 2014

ഓണാശംസകള്‍.....

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

പ്രിയ സുഹ്ര്ത്തേ,
സന്തോഷത്തിന്റെതയും സമ്പല്‍ സമ്ര്ദ്ധിയുടെയും ഒരു ഓണകാലംക്കൂടി...
ഈ ഓണം നമുക്ക് മാത്രമാവാതിരിക്കട്ടെ...
പട്ടിണി കിടക്കുന്നവരെ നാം മറക്കാതിരിക്കുക ....
ആഘോഷം നല്കുകന്ന മനസ്സുഖം ,
വിശപ്പാറിയ മുഖത്ത് തെളിയുന്ന സംതൃപ്തിയോളം വരില്ല.......
മറക്കാതിരിക്കുക....ലോകം നമ്മള്ക്ക്ര വേണ്ടി മാത്രമല്ലെന്ന് ....
നാം സ്വയം മാതൃകകളാവുക
ഹ്രസ്വമായ നമ്മുടെ ജീവിതം പ്രകാശം പകരുന്നതാകട്ടെ ഒരാള്ക്കെ ങ്കിലും... 
കൈ താങ്ങാകട്ടെ ,ഇടറുന്ന ഒരു ചുവടു വയ്പിലെങ്കിലുമൊരാള്ക്ക് ...
നന്മയുടെ ചെറു ചിരാതിന്‍ വെട്ടവുമായി നമുക്ക് ജീവിതത്തില്‍ ,
മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കാം...
സ്വന്തമായുണ്ടാക്കിയ തുരുത്തുകള്‍ നമുക്ക് വന്കരകളാക്കാം ....
ജാതി മത രാഷ്ട്രീയ ചിന്തകളെക്കാള്‍ മനുഷ്യത്വം ഭരിക്കട്ടെ നമ്മളെ....
അതാവട്ടെ ഈ ഓണത്തിന് നമ്മുടെ പ്രതിജ്ഞ .......
അതിനാവട്ടെ നമ്മുടെ മനസ്സിന്റെ് ഒരുക്കം........
നാടുവാണീടും കാലം എന്ന ഐതിഹ്യത്തെ,
വാഴാന്പോടകുന്ന കാലമായി കാണാന്‍ നമുക്ക് കഴിയണം.
എന്നാലേ, ഓണത്തിന്റെത സന്ദേശം യാഥാര്ത്ഥ്യ മാകുകയുള്ളൂ.
ഒരു പുതു പുലരി , അത് വിപ്ലവത്തിലൂടെ ആയാലും
ഞാനത് സ്വപ്നം കാണുകയാണ്.....
അതൊരിക്കല്‍ പുലരുമെന്ന് എനിക്കു തീര്ച്ചുയുണ്ട്...
എല്ലാ കുഞ്ഞുങ്ങളും ചിരിക്കുന്ന ദിവസം....
അത് , ആ സ്വപ്നം ....വെറും സ്വപ്നമാവാതിരിക്കട്ടെ ...
മറയുന്നകാലത്തെ, കാത്തിരിക്കുന്ന പ്രതീക്ഷകളെ അന്വര്ത്ഥടമാക്കാന്‍ ഈ ഓണക്കാലത്തിനെങ്കിലും കഴിയട്ടെ.
സ്നേഹത്തിന്റെ, സഹോദരിയതിനെറെ, സമ്പല്‍ സമൃദ്ധിയുടെ
ആ നല്ലനാളുകള്‍ എല്ലാവര്ക്കും എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....

Wednesday, August 20, 2014

എന്‍റെ ആദ്യ വിദ്യാലയം...

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...


Sunday, August 17, 2014

ചിങ്ങം ഒന്ന് - ഏവര്‍ക്കും "പുതുവത്സര ആശംസകള്‍"

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

Monday, August 11, 2014

സ്വാതന്ത്ര്യ ദിന സന്ദേശം...

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

Sunday, January 12, 2014

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക...


സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ പരമാവധി ജോലി ചെയ്യാവുന്ന തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്താനാണ് പുതിയ നീക്കം. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണത്രെ പുതിയ നടപടി. നിതാഖാത്തിനു പിന്നാലെ പുതിയ നടപടി ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്ക് ദോഷകരമാകും.അവര്‍ നാട് പിടിക്കേണ്ടി വരും.

പ്രിയ സഹോദരങ്ങളെ....

നാം ഒരു കാര്യം മനസ്സിലാക്കുക.പ്രവാസം ജീവിതത്തിന്‍റെ അന്തിമ സത്യമൊന്നുമല്ല.ജീവിത യാത്രയുടെ ഒരു കഷ്ണം മാത്രമാണ്. മടങ്ങാന്‍ തന്നെയാണ്‍ നാം വന്നത്.ഭൂമിയില്‍ നിന്ന് തന്നെ നാം ഒരിക്കല്‍ മടങ്ങേണ്ടതുണ്ട്.ഭൂമിയില്‍ തന്നെ പ്രവാസികളായ നമ്മള്‍ മരുഭൂമിയില്‍ എങ്ങിനെ സ്ഥിരവാസികളാവും?

 അന്നം തേടിയാണ്‍ നാം ഇറങ്ങിയത്.അന്നം എവിടെ യാണെന്ന് നാമല്ല നിശ്ചയിക്കുന്നത്."വാ കീറിയ ദൈവം ഇരയും തരും"എന്നതൊരു പാഴ്വാക്കല്ലെന്ന് നാം അനുഭവിച്ചറിഞ്ഞതാണെല്ലോ.നാംപരാജിതരല്ല.പ്രവാസം നഷ്ടക്കച്ചവടവുമല്ല.നാം നമ്മുടെ സ്വന്തം മണ്ണിലേക്ക് നോക്കൂ...നമ്മുടെ പ്രവാസത്തിന്‍റെ ബാക്കിയിരിപ്പുകള്‍ നമുക്കവിടെ കാണാന്‍ സധിക്കും.പ്രവാസിയുടെ കണ്ണീരും കനവുമില്ലാതെ, നാടുവിട്ടതിന്‍റെ ചോരയും നീരുമില്ലാതെ എന്തു കേരളം!!!

അതിനാല്‍ പോകേണ്ടിവന്നാല്‍ തല താഴ്തിയല്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക.നമുക്കിനി ഗൌരവത്തോടെ ജീവിക്കാം.ഇടിച്ചു തള്ളാനും അടിച്ചു പൊളിക്കാനും തുച്ചമായ പ്രവാസത്തിലിനി ഒന്നും ബാക്കിയില്ല.ഈസത്യം നാമും നമ്മുടെ കുടുമ്പവും ഉള്‍ക്കൊള്ളണം.ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോവുക.ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് ജീവിക്കുന്നവര്‍ അന്തിമ വിജയം നേടുമെന്ന സത്യം നമുക്ക് നെഞ്ചില്‍ കാത്തുസൂക്ഷിക്കം...

Thursday, December 12, 2013

ശഹീദ് അബ്ദുല്‍ ഖാദര്‍ മുല്ല കുടുംബത്തോട്...


ഞാനായിരുന്നു നിങ്ങളുടെ സംരക്ഷകന്‍. ഇനി ഈ സര്‍കാര്‍ എന്നെ അന്യായമായി വധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിത്തമാണ്. എന്റെ രക്തസാക്ഷിത്തത്തിന് ശേഷം നിശ്ചയമായും നിങ്ങളുടെ സംരക്ഷകന്‍ അല്ലാഹുവായിരിക്കും. അവനത്രെ ഏറ്റവും നല്ല രക്ഷിതാവ്. അതുകൊണ്ട് നിങ്ങള്‍ വിശമിക്കേണ്ടതില്ല. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ഞാന്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതാണ് ഞാന്‍ കൊലചെയ്യപെടാന്‍ കാരണം. രക്തസാക്ഷിത്തം എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന അനുഗ്രഹമല്ല. എനിക്ക് അല്ലാഹു രക്തസാക്ഷിത്തം നല്‍കുന്നുവെങ്കില്‍ ഞാന്‍ സൗഭാഗ്യവാനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്രകാരമാണെങ്കില്‍ ഈ രക്തസാക്ഷിത്തമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. എന്റെ ഓരോ രക്തതുള്ളികളും ഇസ്‌ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും, അത് ഏകാധിപതികളുടെ അന്ത്യവുമായിരിക്കും. ഞാന്‍ എന്റെ കാര്യത്തില്‍ ആശങ്കയുള്ളവനല്ല. പക്ഷെ ഈ രാഷ്ട്രത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയെ കുറിച്ചാണ് എന്റെ ആശങ്ക. എന്റെ അറിവില്‍ ഞാനെന്തെങ്കിലും നിയമലംഘനമോ തെറ്റോ ചെയ്തിട്ടില്ല. ഞാന്‍ എന്റെ മുഴുജീവിതവും ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ് ചെയ്തത്. അക്രമികള്‍ക്കും ഏകാധിപതികള്‍ക്കും മുമ്പില്‍ ഞാന്‍ എന്റെ തലകുനിച്ചിട്ടില്ല, അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അങ്ങനെ സംഭവിക്കുകയുമില്ല. ദയ അപേക്ഷിച്ചുകൊണ്ടോ ജീവന്‍ രക്ഷിക്കാനോ ഒരു ആഗോളസമിതിയോടും ഞാന്‍ ആപേക്ഷിച്ചിട്ടില്ല. കാരണം, ജനനമരണങ്ങളുടെ തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന്‍ എന്റെ വിധി തീരുമാനിക്കും. ഏതെങ്കിലും വ്യക്തിയുടെ തീരുമാനപ്രകാരമല്ല ഞാന്‍ തൂക്കിലേറ്റപ്പെടുന്നത്, അല്ലാഹു എന്റെ രക്തസാക്ഷിത്തത്തിന് നിര്‍ണയിച്ച തിയതിയും സമയവുമെത്തിയെന്നതാണ്. ഞാന്‍ എന്റെ റബ്ബിന്റെ തീരുമനം അഗീകരിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു. എന്റെ കുടുംബാംഗങ്ങളോട് എനിക്ക് പറയാനുള്ളത് ക്ഷമയവലംബിക്കണമെന്നാണ്. ക്ഷമയിലൂടെയും സഹനത്തിലൂടെയും മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും നേടാനാവുകയുള്ളൂ എന്നും ഞാന്‍ ഓര്‍മ്മപ്പെടുത്തുകയാണ്. പരലോക മോക്ഷം മാത്രമാണ് നമ്മുടെ ആഗ്രഹം. എന്റെ രക്തസാക്ഷിത്തം അല്ലാഹു സ്വീകരിക്കുന്നതിന് പ്രാര്‍ഥിക്കണമെന്നാണ് എനിക്ക് ജനങ്ങളോട് ആവശ്യപ്പെടാനുള്ളത്. ജനങ്ങളുടെ പിന്തുണക്കും ആശീര്‍വാദങ്ങള്‍ക്കും ഞാനവരെ അഭിവാദ്യം ചെയ്യുന്നു.

Monday, December 9, 2013

ലോക മനുഷ്യാവകാശ ദിനം...

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്. ഒറീസയിലെ കാണ്ടമാലില്‍ നടന്ന ജാ‍തിപ്പോരിന് ഇന്ത്യ സാക്ഷിയായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘മണ്ണിന്‍റെ മക്കള്‍ വാദം’ ശക്തമാവുമ്പോള്‍ തമിഴ്നാട്ടിലെ ജാതിവിവേചനം ആഴത്തില്‍ വേരോടിയതാണ് .

കാര്‍ഷിക ഭൂമി സംരക്ഷിക്കാനായുള്ള അവകാശ സമരത്തില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കാഴ്ച പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നാം കണ്ടുകഴിഞ്ഞു. ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്, പരസ്യമായ രഹസ്യവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലെന്ന ഓമനപ്പേരില്‍ നിത്യവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിന് നടപ്പുവര്‍ഷം ഏറ്റവും കൂടുതല്‍ ഇരയായത് കേരളത്തിലെ പ്രബുദ്ധ ജനതയാണെന്നത് വൈരുദ്ധ്യമാവാം! ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.

Sunday, October 13, 2013

ആയുസ്സ്...


ശരാശരി 80 വയസ്സ് വരെ ആയുസ്സുള്ള ഒരാള്‍ ഒരു ദിവസം 8 മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നത് 16 മണിക്കൂര്‍ ആണ്.
അഥവാ ഒരു മാസത്തില്‍ 10 ദിവസം ഉറങ്ങുകയും 20 ദിവസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
അത് ഒരു വര്‍ഷത്തിലാകുമ്പോള്‍ 4 മാസം ഉറങ്ങുകയും 8 മാസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
അതായത് അയാള്‍ അയാളുടെ ആയുസ്സ് കാലത്ത് 27 കൊല്ലം ഉറങ്ങുകയും 53 കൊല്ലം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ ഉണര്‍ന്നിരിക്കുന്ന ഈ വിലപ്പെട്ട സമയത്തില്‍ നാം എത്ര സമയമാണ്‍ പാഴാക്കി കളയുന്നതെന്ന്  ഓര്‍ത്തു നോക്കുന്നത് നന്നായിരിക്കും.

Thursday, October 10, 2013

ദൈവത്തിന്‍റെ റെക്കോഡിങ്ങ്...

നാമെല്ലാവരും നമ്മുടെ ഇഹലോകജീവിതത്തെപ്പറ്റി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരുന്നതായി എല്ലാ മതങ്ങളും പറയുന്നു.  ഈ ഭൂമിയില്‍ മനുഷ്യചരിത്രത്തിന്റെ അനേകമനേകം നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിനു മനുഷ്യരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ചെയ്യുകയും പറയുകയും ചിന്തിക്കുകയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും ഒരു കണക്കു ദൈവം എപ്രകാരമാണു സൂക്ഷിക്കുന്നതെന്നോര്‍ത്തു നാം അദ്ഭുതപ്പെട്ടേക്കാം. ഓരോ മനുഷ്യന്റെയും ഓര്‍മ്മശക്തി ഇതിന്റെ കണക്കു സൂക്ഷിക്കുന്നുണ്ട്.

നാം ചെയ്യുകയും പറയുകയും ചിന്തിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും സത്യസന്ധമായി രേഖപ്പെടുത്തുന്ന ഒരു വീഡിയോ റ്റേപ്പുപോലെയാണ് നമ്മുടെ ഓര്‍മ്മശക്തി. അതു നമ്മുടെ ആന്തരികമനോഭാവങ്ങളെയും ഉദ്ദേശ്യങ്ങളെയും കൂടി രേഖപ്പെടുത്തുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ തന്റെ ശരീരത്തെ ഈ ഭൂമിയില്‍ വെടിയുന്നുവെങ്കിലും അവന്റെ ഓര്‍മ്മശക്തി അവന്റെ ദേഹിയുടെ ഒരു ഭാഗമാകയാല്‍ ആ ദേഹിയോടൊപ്പം മൃതാത്മാക്കളുടെ മണ്ഡലത്തില്‍ ചെന്നെത്തുന്നു. അവസാനമായി ന്യായവിധിദിവസം വരുമ്പോള്‍ ഭൂമിയിലെ തന്റെ മുഴുവന്‍ ജീവിതത്തിന്റെയും കണക്കു ബോധിപ്പിക്കുവാനായി അവന്‍ ദൈവമുമ്പാകെ നില്‍ക്കേണ്ടിവരുന്നു.

ആ ദിവസത്തില്‍ ന്യായവിധിക്കായി ഓരോ വ്യക്തിയുടെയും ഊഴം വരുമ്പോള്‍ ദൈവത്തിന് അയാളുടെ കണക്കു കേള്‍ക്കുവാനായി അയാളുടെ തന്നെ ഓര്‍മ്മശക്തിയുടെ വീഡിയോ റ്റേപ്പു തിരിച്ചുവച്ചു കേള്‍പ്പിക്കുകയോ ചെയ്യേണ്ടതുള്ളു. ആ പരിശോധനയുടെ സൂക്ഷ്മത ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധ്യമല്ല. കാരണം, അയാളുടെ തന്നെ ഓര്‍മ്മശക്തി തന്റെ ഇഹലോകജീവിതത്തിലെ വിശദാംശങ്ങളെ തിരിഞ്ഞുനോക്കുകയാവും അവിടെ ചെയ്യുന്നത്.

മനുഷ്യന്‍ അണിഞ്ഞിട്ടുള്ള മാന്യതയുടെയും മതഭക്തിയുടെയും പുറംചട്ട അന്ന് വലിച്ചു മാറ്റപ്പെടുകയും യഥാര്‍ത്ഥത്തിലുള്ള ആന്തരികമനുഷ്യന്‍ ഏതു വിധമുള്ളവനെന്നതു വെളിപ്പെടുകയും ചെയ്യും.

Tuesday, December 25, 2012

പുതുവല്‍സരാശംസകള്‍....




കാലത്തിന്‍റെ അരങ്ങില്‍ അങ്ങിനെ
ഒരു വര്‍ഷത്തിനു കൂടി യവനിക വിഴുങ്ങുകയായ്...
തീരം തേടിയുളള യാത്രകളില്‍,
പിന്നിട്ട വഴികളില്‍, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍...
എക്കാലവും ഓര്‍ത്തിരിക്കുവാന്‍ ചില സൌഹ്ര്ദങ്ങള്‍....
അളവറ്റ ആഹ്ലാദത്തിന്‍റെ  മറക്കാനാവാത്ത ദിനങ്ങള്‍...
നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന ദുരിതങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിശങ്ങള്‍...
ഓര്‍ക്കാതെ കൈവന്ന സൌഭാഗ്യങ്ങള്‍...
വിരല്‍തുമ്പില്‍ വെച്ച് വീണുടഞ്ഞ സ്വപ്നങ്ങള്‍...
എന്നും തണലായ് നിന്ന സുഹ്ര്ത്തുക്കള്‍...
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും പ്രത്യാശയുടെ തിരിനാളമായ്
കത്തിനില്‍ക്കുന്ന ദൈവ സാനിദ്ധ്യം...
കാലം പിന്നെയും മുന്നോട്ട്...
ഒരു പുതുവര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു...
ഒട്ടേറെ വഴിത്തിരിവുകള്‍ നമുക്കായ് ചേര്‍ത്തു വെച്ചു കൊണ്ട്....
പുതുവല്‍സരാശംസകള്‍....

Monday, December 24, 2012

ക്രിസ്മസ് സന്തോഷങ്ങള്‍.....


വീണ്ടുമൊരു ക്രിസ്മസ് കൂടി വന്നണഞ്ഞു...
വെളുത്ത ചിറകണിഞ്ഞ മാലാകമാര്‍ ഉണ്ണി യേശുവിന്‍റെ പുല്‍കുടിലിനു കാവലിരിക്കുന്നു.
മറിയമിന്‍ പുത്ര ജന്മത്തിനു ലോകൈകനാഥനോട് സ്തുതി പാടികൊണ്ടിതാ ഞാനും താങ്ങള്‍ക്കോതുന്നു......
ക്രിസ്മസ് സന്തോഷങ്ങള്‍.....

Thursday, August 16, 2012

റമദാന്‍ വിടപറയുന്നു; ചൈതന്യം നിലനില്‍ക്കുന്നു...

പുണ്യങ്ങളുടെ പൂക്കാലമായി പെയ്തിറങ്ങി, സ്‌നേഹത്തിന്റെയും സമഭാവനയുടെയും സൗരഭ്യംപരത്തി വിശ്വാസി ഹൃദയങ്ങളെ പുളകമണിയിച്ച വിശുദ്ധ റമദാന്‍ വിടപറയുകയാണ്.
വ്രതാനുഷ്ഠാനമാണല്ലോ റമദാന്‍ മാസത്തിലെ വിശിഷ്ടമായ ആരാധന. വ്രതത്തിന് ഖുര്‍ആന്‍ 'സൗം' എന്ന പദമാണ് പ്രയോഗിച്ചത്. 'സൗം' എന്ന അറബി വാക്കിന് തടഞ്ഞുവെക്കുക, പിടിച്ചുനിര്‍ത്തുക എന്നൊക്കെയാണ് അര്‍ഥം. അന്നപാനീയങ്ങളും ഭോഗസുഖങ്ങളും ഒരു നിശ്ചിതസമയത്തേക്ക് വേണ്ടെന്നുവെക്കുന്നതുകൊണ്ടാണ് നോമ്പിന് 'സൗം' എന്ന പേര്‍ വന്നത്.
'സൗം' (നോമ്പ്) രണ്ടു തരമുണ്ടെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചുതന്നിട്ടുണ്ട്. സാധാരണഗതിയില്‍ അനുവദനീയവും മനുഷ്യന്റെ നിലനില്‍പിന് അനിവാര്യവുമായ അന്നപാനീയങ്ങളും ഭോഗസുഖങ്ങളും പ്രഭാതോദയം മുതല്‍ സൂര്യാസ്തമയംവരെ ഉപേക്ഷിക്കുക എന്നതുതന്നെയാണ് ഒന്നാമത്തേത്. വ്രതത്തിന്റെ പ്രത്യക്ഷമായ അനുഷ്ഠാനമാണിത്. തെറ്റായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കുകയും അനുവദനീയമല്ലാത്തതും അവിഹിതവുമായ ഒന്നും ആസ്വദിക്കാതെ ദേഹേച്ഛയെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നതാണ് രണ്ടാമത്തെ നോമ്പ്. വ്രതത്തിന്റെ ഈ വശമാണ് അനുഷ്ഠാനത്തിന്റെ ചൈതന്യം. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന അനുഷ്ഠാനം റമദാന്‍ മാസത്തോടൊപ്പം വിടപറയുന്നു. അനുഷ്ഠാനംവഴി വിശ്വാസിയുടെ ജീവിതത്തില്‍ ജ്വലിച്ചുയര്‍ന്ന ചൈതന്യം അവനെ വിട്ടുപോകുന്നില്ല. വരുംകാല ജീവിതത്തില്‍ ആത്മബലമായും ധാര്‍മികശക്തിയായും അത് വിശ്വാസിയോടൊപ്പം തന്നെയുണ്ടാവും.
പൊതുസമൂഹവുമായും പൊതുമുതലുമായും നിരന്തരമായി ഇടപഴകേണ്ടിവരുന്ന മനുഷ്യനില്‍ ഈ ആത്മീയ ശക്തിയെ ഊതിക്കാച്ചി ബലപ്പെടുത്തിയെടുക്കാനുള്ള വഴിമാത്രമാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന തീവ്രമായ വ്രതപരിശീലനം.
120 കോടിയിലധികം മനുഷ്യര്‍ അധിവസിക്കുന്ന നമ്മുടെ രാജ്യത്ത് മഹാഭൂരിഭാഗവും മതവിശ്വാസികളാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ വ്രതരീതികളുണ്ട്. ഓരോ മതസമൂഹവും അതിന്റെ അനുയായികളെ വ്രതാനുഷ്ഠാനങ്ങളിലൂടെ ധര്‍മനിഷ്ഠ ബലപ്പെടുത്തിയെടുത്ത് ഉത്തമപൗരന്മാരായി രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ആ ധാര്‍മികത നമ്മുടെ സാമൂഹിക ജീവിതത്തിന് ആധാരമാവുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അത്തരമൊരിന്ത്യയായിരുന്നല്ലോ നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്‌നവും. സ്വജനപക്ഷപാതവും അഴിമതിയും തടയാന്‍ നിയമനിര്‍മാണംകൊണ്ട് മാത്രം സാധിക്കുമെന്ന വ്യാമോഹം മൗഢ്യമാണ്.
വഴിവിട്ടു സഞ്ചരിക്കുന്ന ദേഹേച്ഛകളെ നിയന്ത്രിച്ചുനിര്‍ത്താനുള്ള ആത്മീയശക്തി നേടിയെടുത്ത വിശ്വാസികള്‍ക്ക് പെരുന്നാള്‍രാവിന്റെ തക്ബീര്‍ ധ്വനികള്‍ക്കുവേണ്ടി കാതോര്‍ക്കാം.
എല്ലാവര്ക്കും പെരുന്നാള്‍ സന്തോഷങ്ങള്‍ നേരുന്നു....

Thursday, July 5, 2012

റമദാന്‍ മാസം ആഗതമായി.....



ഈ മാസം അനുഗ്രഹത്തിന്‍റെ മാസമാണ്.
തൌബയുടെയും ഇസ്തിഗ്ഫാറിന്‍റെയും മാസമാണ്.
നന്‍മകളുടെയും പുണ്ണ്യങ്ങളുടെയും വസന്ത കാലമാണ്.
ഉറക്കിന്‍റെയും ആലസ്യത്തിന്‍റെയും മാസമല്ല.മറിച്ച് ഉണര്‍വ്വിന്‍റെയും ഉന്‍മേഷത്തിന്‍റെയും മാസമാണ്.
നിശ്ക്രിയത്വത്തിന്‍റെ മാസമല്ല.കര്‍മ്മ നിരതയുടെ മാസമാണ്.
ഈ മാസത്തിലാണ്‍ ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്.ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വിഖ്യതമായ,ഇസ്ലാമിക ചരിത്രത്തിന്‍റെ വഴിത്തിരിവായിമാറിയ ബദര്‍ യുദ്ധം നടന്നിട്ടുള്ള മാസമാണ്‍ റമദാന്‍.
അതിലെല്ലാറ്റിലുമുപരി മാനവ കുലത്തിനു മാര്‍ഗ ദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ന്നമായ മാസമാണ്‍ റമദാന്‍.
അതുകൊണ്ട് ഈ മാസത്തെ കര്‍മ്മം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഇസ്തിഗ്ഫാര്‍ കൊണ്ടും ഖുര്‍ആന്‍ പഠനം കൊണ്ടും ധന്ന്യമാക്കണമെന്ന് ഞാന്‍ ആദ്യമായി എന്നെയും ശേഷം നിങ്ങളെയും ഉണര്‍ത്തുകയാണ്.

Saturday, July 23, 2011

എന്റെ സ്വപ്ന വീട്



ഇതാണെന്‍റെ സ്വപ്ന വീട്. ഒരു കൊച്ചു കൂരയായിരുന്നു എന്റെ സ്വപ്നം, അതായിരുന്നു എന്റെ ആഗ്രഹവും.

കഴിഞ്ഞ വെക്കേഷനില്‍ നാട്ടില്‍ പോകാന്‍ സമയത്ത് ഇന്‍റെര്‍ നെറ്റില്‍ ചെറിയൊരു വീടിന്‍റെ പ്ലാന്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഈ സാങ്കല്‍പ്പിക സൌദം എനിക്ക് ചേര്‍ന്നതാണോ?...എന്നോട് തന്നെ ഞാന്‍ ഒരുപാട് ആവര്‍ത്തി ചോദിച്ചു, വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു.

Wednesday, July 20, 2011

റമദാന്‍ സമാഗതമാവുകയായി....


എന്താണ് റമദാന്‍ ....ഒരുമാസം മുഴുവന്‍ നോമ്പനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ത്.... അറിയേണ്ടവര്‍ക്കുവേണ്ടി ചെറിയരൂപത്തില്‍ .....

Monday, March 14, 2011

ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം .



പ്രിയമുള്ള ചങ്ങാതിമാരെ....
ഈ ജീവിതമാകുന്ന യാത്രയില് എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.!! കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന്‍ അറിയാതെ ആഗ്രഹിക്കുന്നു..! 
നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ..... ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ........ അത് പോലയാണ് ഈ ഓണ്‍ലൈനിലെ സുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു..... ഒരുമിച്ച് ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കുവെക്കുന്നു ...... എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ........... എങ്കിലും എനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ........
സ്നേഹത്തോടെ...... ബക് ഷ് എടയൂര്‍....

Tuesday, January 25, 2011

Tuesday, December 28, 2010

പുതുവല്‍സരാശംസ...



പുതുവല്‍സരാശംസ ഞാന്‍ നേരുന്നില്ല...
ഓരോ പുതുവര്‍ഷവും എന്നെ ഭയപ്പെടുത്തുന്നു.

ആയുസ്സില്‍ നിന്നും ഒരു വര്‍ഷമല്ലെ കൊഴിഞ്ഞു പൊവുന്നത്.
മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു...

മരണത്തെ ഇത്ര പേടിക്കാനുണ്ടൊ എന്ന് ചിലര്‍ ചോദിച്ചേക്കാം...
പക്ഷെ, എനിക്ക് പേടിയാണ്.

ഓരോ പുതുവല്‍സരാശംസകളും എന്നോട് ചോദിക്കുന്നത്...,
എടോ ഇങ്ങനെ നടന്നാല്‍ മതിയോ..
മൂക്കില്‍ പഞ്ഞി വെച്ച് കിടക്കണ്ടെ എന്നാണ്.

പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക്...
ഖബറ്!
ഒറ്റക്ക്...

പോവുമ്പോള്‍ കൂടെ കൊണ്ടു പോവാന്‍
വല്ലതും കരുതി വച്ചിട്ടുണ്ടോ...?

കഴിഞ്ഞ ഒരു വര്‍ഷം
നീ എന്ത് ചെയ്യുകയായിരുന്നു...?!

അതു കൊണ്ട് തന്നെ ഞാനാര്‍ക്കും
പുതുവര്‍ഷം ആശംസിക്കാറില്ല...