
3:13 PM

ബക്ഷ് എടയൂര്‍
No comments
ശരാശരി 80 വയസ്സ് വരെ ആയുസ്സുള്ള ഒരാള്‍ ഒരു ദിവസം 8 മണിക്കൂര്‍ ഉറങ്ങുകയാണെങ്കില്‍ അയാള്‍ ഉണര്‍ന്നിരിക്കുന്നത് 16 മണിക്കൂര്‍ ആണ്.
അഥവാ ഒരു മാസത്തില്‍ 10 ദിവസം ഉറങ്ങുകയും 20 ദിവസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
അത് ഒരു വര്‍ഷത്തിലാകുമ്പോള്‍ 4 മാസം ഉറങ്ങുകയും 8 മാസം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
അതായത് അയാള്‍ അയാളുടെ ആയുസ്സ് കാലത്ത് 27 കൊല്ലം ഉറങ്ങുകയും 53 കൊല്ലം ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ ഉണര്‍ന്നിരിക്കുന്ന ഈ വിലപ്പെട്ട സമയത്തില്‍ നാം എത്ര സമയമാണ്‍ പാഴാക്കി കളയുന്നതെന്ന് ഓര്‍ത്തു നോക്കുന്നത് നന്നായിരിക്കും.

2:49 PM

ബക്ഷ് എടയൂര്‍
No comments
നാമെല്ലാവരും നമ്മുടെ ഇഹലോകജീവിതത്തെപ്പറ്റി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരുന്നതായി എല്ലാ മതങ്ങളും പറയുന്നു. ഈ ഭൂമിയില്‍ മനുഷ്യചരിത്രത്തിന്റെ അനേകമനേകം നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിനു മനുഷ്യരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ചെയ്യുകയും പറയുകയും ചിന്തിക്കുകയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും ഒരു കണക്കു ദൈവം എപ്രകാരമാണു സൂക്ഷിക്കുന്നതെന്നോര്‍ത്തു നാം അദ്ഭുതപ്പെട്ടേക്കാം. ഓരോ മനുഷ്യന്റെയും ഓര്‍മ്മശക്തി ഇതിന്റെ കണക്കു സൂക്ഷിക്കുന്നുണ്ട്.
നാം ചെയ്യുകയും പറയുകയും ചിന്തിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും സത്യസന്ധമായി രേഖപ്പെടുത്തുന്ന ഒരു വീഡിയോ റ്റേപ്പുപോലെയാണ് നമ്മുടെ ഓര്‍മ്മശക്തി. അതു നമ്മുടെ ആന്തരികമനോഭാവങ്ങളെയും ഉദ്ദേശ്യങ്ങളെയും കൂടി രേഖപ്പെടുത്തുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ തന്റെ ശരീരത്തെ ഈ ഭൂമിയില്‍ വെടിയുന്നുവെങ്കിലും അവന്റെ ഓര്‍മ്മശക്തി അവന്റെ ദേഹിയുടെ ഒരു ഭാഗമാകയാല്‍ ആ ദേഹിയോടൊപ്പം മൃതാത്മാക്കളുടെ മണ്ഡലത്തില്‍ ചെന്നെത്തുന്നു. അവസാനമായി ന്യായവിധിദിവസം വരുമ്പോള്‍ ഭൂമിയിലെ തന്റെ മുഴുവന്‍ ജീവിതത്തിന്റെയും കണക്കു ബോധിപ്പിക്കുവാനായി അവന്‍ ദൈവമുമ്പാകെ നില്‍ക്കേണ്ടിവരുന്നു.
ആ ദിവസത്തില്‍ ന്യായവിധിക്കായി ഓരോ വ്യക്തിയുടെയും ഊഴം വരുമ്പോള്‍ ദൈവത്തിന് അയാളുടെ കണക്കു കേള്‍ക്കുവാനായി അയാളുടെ തന്നെ ഓര്‍മ്മശക്തിയുടെ വീഡിയോ റ്റേപ്പു തിരിച്ചുവച്ചു കേള്‍പ്പിക്കുകയോ ചെയ്യേണ്ടതുള്ളു. ആ പരിശോധനയുടെ സൂക്ഷ്മത ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധ്യമല്ല. കാരണം, അയാളുടെ തന്നെ ഓര്‍മ്മശക്തി തന്റെ ഇഹലോകജീവിതത്തിലെ വിശദാംശങ്ങളെ തിരിഞ്ഞുനോക്കുകയാവും അവിടെ ചെയ്യുന്നത്.
മനുഷ്യന്‍ അണിഞ്ഞിട്ടുള്ള മാന്യതയുടെയും മതഭക്തിയുടെയും പുറംചട്ട അന്ന് വലിച്ചു മാറ്റപ്പെടുകയും യഥാര്‍ത്ഥത്തിലുള്ള ആന്തരികമനുഷ്യന്‍ ഏതു വിധമുള്ളവനെന്നതു വെളിപ്പെടുകയും ചെയ്യും.

5:14 AM

ബക്ഷ് എടയൂര്‍
No comments
ഈ മാസം അനുഗ്രഹത്തിന്‍റെ മാസമാണ്.
തൌബയുടെയും ഇസ്തിഗ്ഫാറിന്‍റെയും മാസമാണ്.
നന്‍മകളുടെയും പുണ്ണ്യങ്ങളുടെയും വസന്ത കാലമാണ്.
ഉറക്കിന്‍റെയും ആലസ്യത്തിന്‍റെയും മാസമല്ല.മറിച്ച് ഉണര്‍വ്വിന്‍റെയും ഉന്‍മേഷത്തിന്‍റെയും മാസമാണ്.
നിശ്ക്രിയത്വത്തിന്‍റെ മാസമല്ല.കര്‍മ്മ നിരതയുടെ മാസമാണ്.
ഈ മാസത്തിലാണ്‍ ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്.ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വിഖ്യതമായ,ഇസ്ലാമിക ചരിത്രത്തിന്‍റെ വഴിത്തിരിവായിമാറിയ ബദര്‍ യുദ്ധം നടന്നിട്ടുള്ള മാസമാണ്‍ റമദാന്‍.
അതിലെല്ലാറ്റിലുമുപരി മാനവ കുലത്തിനു മാര്‍ഗ ദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ന്നമായ മാസമാണ്‍ റമദാന്‍.
അതുകൊണ്ട് ഈ മാസത്തെ കര്‍മ്മം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഇസ്തിഗ്ഫാര്‍ കൊണ്ടും ഖുര്‍ആന്‍ പഠനം കൊണ്ടും ധന്ന്യമാക്കണമെന്ന് ഞാന്‍ ആദ്യമായി എന്നെയും ശേഷം നിങ്ങളെയും ഉണര്‍ത്തുകയാണ്.

10:59 PM

ബക്ഷ് എടയൂര്‍
No comments
കര്‍മ്മത്തിന്‍റെ ലോകത്ത് നിന്ന് പ്രതിഫലത്തിന്‍റെ ലോകത്തേക്കുള്ള ഒരു മാറ്റമാണ്‍ "മരണം".
ആ മാറ്റത്തെ നാം ഭയപ്പെടേണ്ടതില്ല, വെറുക്കപ്പെടേണ്ടതുമില്ല.
ആ മാറ്റത്തെ അമിതമായി ആഗ്രഹിക്കുകയും വേണ്ട.
എന്നാല്‍,
ആ മാറ്റത്തെ ഓര്‍ത്തിരിക്കുകയും
ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധരാവുകയുമാണ്‍ നാം ചെയ്യേണ്ടത്.

3:41 AM

ബക്ഷ് എടയൂര്‍
No comments
മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്‍ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന വ്യര്‍ത്ഥമാവുകയില്ല. ആഴക്കടലില്‍ വര്‍ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില്‍ മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്‍ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്‍കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്‍ത്ഥനയായിരുന്നു)

12:06 AM

ബക്ഷ് എടയൂര്‍
No comments
ഭക്ഷണത്തോടൊപ്പം അച്ചാറ് കൂട്ടാറുള്ളത് എങ്ങനെയാണ്? വളരെക്കുറച്ച്, അല്പമൊരു പുളി രുചിക്കാന്‍ മാത്രം; അല്ലേ...?
പ്രധാന ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നയാളെ കണ്ടാല്‍ നമുക്കെന്തുതോന്നും...? പക്വമതിയായ ഒരാളുടെ ലക്ഷണമല്ല അതെന്ന് ഉറപ്പാണ്.
ഇനി നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വരാം. ഈ ജീവിതം വളരെ പ്രധാനമാണ്. ഓരോ സെക്കന്ഡും വിലപ്പെട്ടതാണെന്നു മാത്രമല്ല, അവയോരോന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
അങ്ങനെ കുറെ സെക്കന്‍ഡുകള്‍ ചേര്‍ന്നതാണ്, അതീവ വേഗതയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആയുഷ്കാലം. ജനനമെന്ന മൂന്നക്ഷരത്തിനും മരണമെന്ന മറ്റൊരു മൂന്നക്ഷരത്തിനുമിടയില്‍ ജീവിതമെന്ന ഈ മൂന്നക്ഷരം കൊണ്ട് നമുക്ക് നിര്‍വഹിക്കാനുള്ള ദൗത്യമാകട്ടെ ഏറെ ഗൗരവമുള്ളതാണുതാനും. പക്ഷേ, എല്ലാവരും ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ വളരെക്കുറച്ചേയുള്ളൂ. ജീവിക്കുന്നത്ര എളുപ്പമല്ല ജീവിതത്തെക്കുറിച്ച ആലോചന.