---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, February 19, 2014

താരനെ തുരത്താന്‍ ചില നാട്ടുമരുന്നുകള്‍..


കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്നുകിടക്കുന്ന ശിരോചര്‍മത്തില്‍ നിന്ന് ഇളകിവരുന്ന ഒരുതരം വെളുത്തപൊടിയാണിത്. ചിലപ്പോള്‍ അസഹ്യമായ ചെറിച്ചിലും കൂടുതലായാല്‍ മുടികൊഴിച്ചിലും ചിലരിലെങ്കിലും ചര്‍മരോഗമായി മാറാനും സാധ്യതയുള്ളതിനാല്‍ തുടക്കത്തിലേ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്.

ഏതാനും ചില നാട്ടുമരുന്നുകളാണ് ഇവിടെ പറയാന്‍ പോകുന്നത്.

ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച ശേഷം നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുന്നതാണ് ഇതില്‍ ഒരു രീതി. രണ്ട് ടേബ്ള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുക, തലയില്‍ സോപ്പിന് പകരം ചെമ്പരത്തി താളിയും ചെറുപയര്‍ പൊടിയും ഉപയോഗിക്കുക, കൂവളത്തിന്‍െറ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക, ഒലിവ് എണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേക്കുക, കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക, കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേക്കുക എന്നിവയെല്ലാം നാടന്‍ ചികിത്സയുടെ ഭാഗമാണ്.
തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക, വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക, ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക എന്നിവയും നാട്ടുചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നുണ്ട്.

ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അപ്രത്യക്ഷമാവുകയും ചികിത്സ അവസാനിപ്പിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.

1 comments :

dagneeide said...

Wynn Macau | JM Hub
For 제주도 출장안마 more info visit Wynn 공주 출장마사지 Macau, including contact number, address, phone number, 파주 출장샵 hours and 오산 출장안마 hours. 전주 출장샵 For assistance in determining the number of

Post a Comment