---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Web Links

സൊഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പൈങ്കിളി വല്‍ക്കരിക്കാതെ ആശയവിനിമയ മാര്‍ഗ്ഗങ്ങളാക്കി മാറ്റുക.ഇനി മുതല്‍ നിങ്ങളുടെ സന്ദേശം ശ്രവിക്കാനായി ലോകം കാതോര്‍ക്കും,അവ ലോകത്തില്‍ എല്ലായിടത്തും എത്തിക്കുന്ന ദൌത്യം മലര്‍വാടി ഏറ്റെടുക്കുന്നു,അതുകൊണ്ട് നിങ്ങളുടെ ആശയപ്രചരണം മലര്‍വാടിയിലൂടെയാവട്ടെ...!!!
താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്കിയാല്‍ പ്രവേശിക്കാം..
മലയാളത്തിലെ ഒരുകൂട്ടം വെബ് സൈറ്റുകളുടെയും ബ്ലോഗുകളുടെയും വന്‍ ശേഖരണമാണ്‍ മലയാളം വെബ്.ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കണ്ടും കേട്ടും വായിച്ചും അറിയുവാന്‍ വേണ്ട വിഭവങ്ങള്‍...
താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്കിയാല്‍ സൈറ്റ് തുറക്കാം..തേന്‍മാവ്
ഇന്റര്‍നെറ്റ് മുതിര്‍ന്നവര്‍ക്കുള്ളതാണെന്നാണ് പലരുടെയും ധാരണ. കുട്ടികള്‍ക്കായുള്ള വെബ്സൈറ്റുകളുടെ വൈപുല്യം സംബന്ധിച്ച് അറിവില്ലായ്മയാണ് ഇതിന് കാരണം. ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറ്റവും വലിയ പഠന സ്രോതസ്സായി വര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റിന് സാധിക്കും. ഈ ഇനത്തിലെ ഏതാനും വെബ്സൈറ്റുകള്ളും വീഡിയോകളും ഗനങ്ങളും ആനിമേഷനുകളും ഇവിടെ പരിചയപ്പെടുത്തുകയാണ്.
ലോകത്തെങ്ങുമുള്ള കുട്ടികളെ വായിക്കാനും പഠിക്കാനും സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായിട്ട് രംഗത്തെത്തിയ വെബ്സൈറ്റാണ് “തേന്‍മാവ്”


ഏതു വിഷയത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും ലഭ്യമായ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും നമ്മളെല്ലാവരും ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്.
ഗൂഗിള്‍,യാഹൂ,ബിംഗ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി കീവേഡുകള്‍ കൊടുത്താല്‍ ലഭ്യമായകുന്ന ലിങ്കുകളില്‍ നിന്നും ലിങ്കുകളിലൂടെ പലവട്ടം കയറിയിറങ്ങുമ്പോള്‍ നമുക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നു.അതുപോലത്തന്നെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം മറ്റേതെങ്കിലും സെര്‍ച്ച് എഞ്ചിനുകളില്‍ കയറി നമ്മള്‍ അന്വേഷണം തുടരാരുമുണ്ട്.പക്ഷേ സെര്‍ച്ച് എഞ്ചിനുകളില്‍ മാറിമാറി യു.ആര്‍.എല്‍ അടിച്ചു കയറുകയെന്നത് സമയമെടുക്കുന്ന പക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ദൈനംദിന സെര്‍ച്ചിന് ആവശ്യമായ സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ മുതല്‍ സ്പെഷ്യലൈസ്ഡ് സെര്‍ച്ച് എഞ്ചിനുകള്‍ വരെയുള്ളവയിലേക്ക് ഡെസ്ക്ടോപ്പില്‍ നിന്ന് ഒരേയൊരു ക്ലിക്കിലൂടെ കയറാനൊക്കുമെങ്കില്‍ സംഗതി വളരെ എളുപ്പമായിരിക്കില്ലേ? അത്തരമൊരു സംവിധാനമാണ് wisestart.co.uk എന്ന സെര്‍ച്ച് പോര്‍ട്ടല്‍ അവതരിപ്പിക്കുന്നത്.
ഈ സൈറ്റിന്റെ മുഖപ്പേജില്‍ ഇനം തിരിച്ച് വിന്യസിച്ചിട്ടുള്ള ഐക്കണുകളില്‍ ക്ലിക്ക് ചെയ്ത് അഞ്ഞൂറില്‍ പരം സെര്‍ച്ച് എഞ്ചിനുകളിലേക്ക് നേരിട്ട് പ്രവേശിച്ച് നിങ്ങള്‍ക്കു സെര്‍ച്ച് നടത്താം.വളരെ മനോഹരമായി അടുക്കിവെച്ചിട്ടുള്ള ഐക്കണുകളില്‍ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള ഏതു സെര്‍ച്ച് പോര്‍ട്ടലിന്റെ ഐക്കണ്‍ കണ്ടു പിടിക്കുന്നതും വളരെ എളുപ്പമായിരിക്കും ഇപ്പോള്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കൂ...ആവശ്യമെങ്കില്‍ ഹോം പേജ് ആയി സെറ്റ് ചെയ്യുകയും ആവാം....

ജുമുഅഃ ദിവസത്തിന്റെ മാഹാത്മ്യം
നബി (സ) തിരുമേനി പറഞ്ഞതായി അബൂലുബാനത്തുല്‍ ബദ്‌രി നിവേദനംചെയ്യുന്നു: ''ജുമുഅഃദിവസം ദിവസങ്ങളില്‍വെച്ച് ശ്രേഷ്ഠവും ചെറിയ പെരുന്നാള്‍ ദിനത്തേക്കാളും ബലിപെരുന്നാള്‍ ദിനത്തെക്കാളും അല്ലാഹുവിങ്കല്‍ മഹത്ത്വമുള്ളതുമാകുന്നു. ആ ദിനത്തില്‍ അഞ്ചുകാര്യങ്ങളുണ്ട്: അല്ലാഹു ആദം (അ)മിനെ സൃഷ്ടിച്ചത് അന്നാണ്; അദ്ദേഹത്തെ ഭൂലോകത്തേക്കിറക്കിയതും അന്നാണ്; ആദമിനെ അല്ലാഹു മരിപ്പിച്ചതും അന്നുതന്നെ. ആ ദിവസത്തില്‍ ഒരു പ്രത്യേക സമയമുണ്ട്. പ്രസ്തുത സമയത്ത് അല്ലാഹുവിന്റെ ഒരടിമ അവനോടു വല്ലതും ചോദിക്കുന്നപക്ഷം ആ കാര്യം അല്ലാഹു അവന്നു സാധിപ്പിച്ചുകൊടുക്കാതിരിക്കയില്ല - നിഷിദ്ധമായത് ചോദിക്കരുതെന്ന് മാത്രം. ഖിയാമത്തുനാള്‍ സംഭവിക്കുന്നതും ആ ദിവസമായിരിക്കും. സാമീപ്യം സിദ്ധിച്ച മലക്കുകളോ ആകാശമോ ഭൂമിയോ കാറ്റുകളോ പര്‍വതങ്ങളോ സമുദ്രമോ ഒന്നുംതന്നെ ജുമുഅഃ ദിവസത്തെ സംബന്ധിച്ച് ഭയപ്പെടാതെ കഴിയുന്നില്ല.''
http://www.fridayspeech.com/index.html


0 comments :

Post a Comment