---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Friday, February 25, 2011

എടയൂരിന്‍റെ ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍, കുറ്റിപ്പുറം ബ്ളോക്കിലാണ് എടയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടയൂര്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന എടയൂര്‍ ഗ്രാമപഞ്ചായത്തിനു 30.43 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കുറുവ, മാറാക്കര ഗ്രാമപഞ്ചായത്തുകളും, കിഴക്ക് മൂര്‍ക്കനാട്, ഇരിമ്പിളിയം, കുറുവ പഞ്ചായത്തുകളും, പടിഞ്ഞാറ് ഇരിമ്പിളിയം, മാറാക്കര ഗ്രാമപഞ്ചായത്തുകളും‍, തെക്ക് ഇരിമ്പിളിയം, വളാഞ്ചേരി, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തുകളുമാണ്. എടയൂര്‍, വടക്കുംപുറം എന്നീ അംശങ്ങള്‍ ചേര്‍ത്തുകൊണ്ട്, 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. പൂക്കാട്ടിരി, മാവണ്ടിയൂര്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പഴയകാലത്തിവിടം വന്‍കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. എടയൂര്‍ പഞ്ചായത്തിന്റെ, വടക്കുഭാഗത്തിനെ കുറുവ പഞ്ചായത്തില്‍നിന്നും മുതുവകുഴി, കക്കപള്ള, എലിപറമ്പ്, പാലപറമ്പ് എന്നീ കുന്നുകളാണ് വേര്‍തിരിക്കുന്നത്. പടിഞ്ഞാറുഭാഗത്തിനെ മാറാക്കര, വളാഞ്ചരി പഞ്ചായത്തുകളില്‍ നിന്നും വേര്‍തിരിക്കുന്നതാണ് താണിയപ്പന്‍കുന്ന് നിര. ഭൂപ്രകൃതിയനുസരിച്ച് എടയൂര്‍ പഞ്ചായത്തിനെ കുന്നിന്‍ മുകളിലെ നിരപ്പാര്‍ന്നഭൂമി, കുന്നിന്‍ചെരുവുകളായ ഭൂമി, സമനിരപ്പായ കൃഷിഭൂമി എന്നിങ്ങനെ പ്രധാനമായും മൂന്നു മേഖലകളായി തരം തിരിക്കാം.

സാമൂഹ്യ ചരിത്രം
തിരൂര്‍ താലൂക്കിലെ വളാഞ്ചരി, മാറാക്കര, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളുടെയും, പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ, മൂക്കനാട് എന്നീ പഞ്ചായത്തുകളുടെയും മധ്യത്തിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എടയൂര്‍, വടക്കുംപുറം എന്നീ അംശങ്ങള്‍ ചേര്‍ത്തുകൊണ്ട്, 1960-ലാണ് ഈ പഞ്ചായത്ത് രൂപീകരിക്കുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. പൂക്കാട്ടിരി, മാവണ്ടിയൂര്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പഴയകാലത്തിവിടം വന്‍കാടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. മുനാക്കല്‍ പള്ളിക്കു തെക്കുഭാഗത്ത് നായാടിപാറ എന്ന സ്ഥലത്തായിരുന്നു നായാടികളുടെ കേന്ദ്രം. വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. എടമന തറവാട്ടിലെ “അങ്ങുന്നമാ”രെന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടരായിരുന്നു ഈ പ്രദേശത്തെ നാടുവാഴികള്‍. ഈ പഞ്ചായത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍ പള്ളി” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്‍ത്ഥം തരകന്‍മാര്‍ തമ്പടിച്ച് വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ പള്ളി വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചുക്ക്, കുരുമുളക് എന്നിവ വാങ്ങാന്‍ അറബികള്‍ ഇവിടെ വന്നിരുന്നതായി ചരിത്രസൂചനകളുണ്ട്. മലഞ്ചരക്കുകള്‍ ഭാരതപുഴയിലൂടെ പൊന്നാനി തുറമുഖത്തും, കരവഴി തിരൂര്‍ പറവണ്ണ കടപ്പുറത്തും എത്തിച്ചിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. മൂത്തമല നമ്പൂതിരിമാരാണ് ഈ അമ്പലം സ്ഥാപിച്ചതും നടത്തിപ്പോന്നതും. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പോരാട്ടങ്ങളില്‍ എടയൂരില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. ഈ പഞ്ചായത്തിലെ കൊട്ടാമ്പാറ തറവാട്ടുകാര്‍ പാരമ്പര്യവൈദ്യരംഗത്തെ പ്രഗത്ഭമതികളായിരുന്നു. സന്നിവാതജ്വരത്തിന് ഇവിടെയുള്ള പ്രത്യേക ചികിത്സ പ്രസിദ്ധമാണ്. പ്രധാന തൊഴില്‍മേഖല കൃഷിയാണെങ്കിലും ആദായകരമല്ലാത്തതിനാല്‍ ഈ രംഗത്ത് നിന്നുമുള്ള ഒഴിഞ്ഞുപോക്കും ധൃതഗതിയിലാണ്. കൂടുതലാളുകളും കെട്ടിടനിര്‍മ്മാണ രംഗത്തേക്കും മറ്റു മേഖലകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. ജാതീയമായ ഉച്ചനീചത്വങ്ങളോ, വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ ഇല്ലാതെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന പ്രദേശമാണ് എടയൂര്‍ പഞ്ചായത്ത്.

സാംസ്കാരികചരിത്രം
വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. പൂക്കാട്ടിരി, മാവണ്ടിയൂര്‍ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. മുനാക്കല്‍ പള്ളിക്കു തെക്കുഭാഗത്ത് നായാടിപാറ എന്ന സ്ഥലത്തായിരുന്നു നായാടികളുടെ കേന്ദ്രം. കേരളസംസ്കാരം പൂര്‍ണ്ണമായും പ്രതിഫലിക്കപ്പെടുന്നതും തനതുമായ ഒരു സംസ്കാരം ഉയര്‍ത്തിപ്പിടിക്കുന്ന പഞ്ചായത്താണ് എടയൂര്‍. ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സവര്‍ണ്ണ മേല്‍ക്കോയ്മയും നിലനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് വിവിധ മതവിശ്വാസികളും വിവിധ ആശയക്കാരും തോളോടുതോളുരുമ്മി ജീവിക്കുന്നു. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ എന്നീ മൂന്നു പ്രധാന മതവിഭാഗക്കാരും ഈ പഞ്ചായത്തില്‍ അധിവസിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ധാരാളം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുള്ളതിനാല്‍ ഒരു സമ്മിശ്ര സംസ്കാരം ഇവിടെ നിലനില്‍ക്കുന്നു. എല്ലാ മതവിഭാഗക്കാരുടേയും ദേവാലയങ്ങളും ഇവിടെ കാണാം. സംസ്ഥാനത്ത് പൊതുവെയും ജില്ലയില്‍ പ്രത്യേകിച്ചും പല സ്ഥലങ്ങളിലും കാലങ്ങളിലും പല തരത്തിലുള്ള സാമുദായിക സംഘട്ടനങ്ങളും നടന്നപ്പോഴും ഈ ഗ്രാമം അതില്‍ നിന്നല്ലാം വ്യത്യസ്തമായി മതസൌഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് നിലകൊണ്ടു. ഈ പഞ്ചായത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍ പള്ളി” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ധാരാളം കലാകാരന്മാര്‍ പഞ്ചായത്തില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ ചിലരാണ് തായമ്പക വിദ്വാനായ ദിവാകര പൊതുവാള്‍, കഥാപ്രസംഗരംഗത്തുള്ള അഹമ്മദ്കുട്ടി മൌലവി. മാവണ്ടിയൂര്‍ പി.പി.എം.കുട്ടി മൌലവി, നാടകരംഗത്തുള്ള കെ.ജി.പാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അമേച്വര്‍ നാടകവേദി വളരെയധികം പുഷ്ടിപ്പെട്ടിരുന്ന പ്രദേശമാണിത്. കായികരംഗത്തും ധാരാളം മുന്നേറ്റമുണ്ടാക്കിയ പഞ്ചായത്താണിത്.

2 comments :

baksh edayur said...
This comment has been removed by the author.
baksh edayur said...

അങ്ങടികുന്നില് നിന്നും തരകന്മാര് അങ്ങാടിപ്പുറതെക്ക് മാറി താമസിച്ചതിനാലാണ് അങ്ങ്ടിപ്പുറത്തിനു "അങ്ങാടി ഇപ്പുറം " അങ്ങാടിപ്പുറം എന്ന പേര് വരാന്‍ കാരണം എന്ന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതിനു തെളിവായി അങ്ങാടിപ്പുറത്ത് ഇപ്പോഴും തരകന്മാര്‍ താമസിക്കുന്നുണ്ട്.

Post a Comment