---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

About My Blogമനുഷ്യന്‍ ഈ ഭൂലോകത്തിലെ മറ്റു ജീവികളെ പിറകിലാക്കുന്നത് അവന്റെ ചിന്തകളിലൂടെയാണ്.അവനോട് പ്രകൃതി അക്കാര്യത്തില്‍ ധാരാളിത്തം തന്നെയാണ് കാണിച്ചത്. അങ്ങനെ അവന്റെ ചിന്തകള്‍ അനന്തതയിലേക്ക് വിരല്‍ച്ചൂണ്ടി……..ചിന്തകള്‍ യാഥാര്‍ത്ഥ്യമായതിന്റെ വിജയഗാഥകളില്‍പ്രധാനപ്പെട്ട കണ്ണികളിലൊന്നാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിലൂടെ സംവദിക്കുവാനുള്ള പുതിയൊരു വേദിയാണവന് ലഭിച്ചത്.


കമ്പ്യൂട്ടറിലൂടെ സംവദിക്കാന്‍ ആദ്യം ഭാഷ അവനൊരു പ്രശ്നമായിരുന്നു.പിന്നീടവന്‍ കമ്പ്യൂട്ടറിനെ അവന്റെ ഭാഷയിലേക്ക് മെരുക്കിയെടുത്തു………

നമ്മള്‍ മലയാളികള്‍ക്കും ഇപ്പോള്‍ മാതൃ‌ഭാഷയായ മലയാളത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാം.മലയാളിയുടെ അഭിപ്രായങ്ങളും ആശയങ്ങളും ഇപ്പോള്‍ ബ്ലോഗുകളിലൂടെയും വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു.അവയിലധികവും മലയാളത്തിലാണ്.

എനിക്കും ഒരാഗ്രഹം,ഞാനും ഒരു ബ്ലോഗ് തുടങ്ങിയാലോ? എങ്ങിനെ തുടങ്ങും...?ഇതാണു പ്രശ്നം.ഒരു ഐഡിയയും ഇല്ല.അങ്ങിനെ ചിന്തിച്ചിരിക്കുമ്പോഴാണ്‍ "കൂതറ" ബ്ലോഗിന്‍റെ ബ്ലോഗറും എന്‍റെ കൂട്ടുകാരനുമായ ഹാശിമിനെ ഓണ്‍ ലൈനില്‍ ക്കണ്ടത്.തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ....അവനോട് ഞാന്‍ എന്‍റെ ആഗ്രഹം പങ്കുവെച്ചു.അവന്‍ ബ്ലോഗ് നിര്‍മാണത്തിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു തരുകയും "ആദ്യാക്ഷരി"യുടെ ലിങ്ക് തരുകയും ചെയ്തു.അങ്ങിനെ ഞാനും ബ്ലോഗ് മുതലാളിയായി.
ഈ ബ്ലോഗിലുള്ള ചിലത് നിങ്ങള്‍ മറ്റു ചില ബ്ലോഗുകളിലും സൈറ്റുകളിലും കണ്ടിട്ടുള്ളതും വായിച്ചിട്ടുള്ളതു മായിരിക്കും.അതിനൊരു കാരണമുണ്ട്,ഈ ബ്ലോഗ് എന്‍റെ ഒരു ശേഖരണ ചെപ്പാണ്.നല്ലതെന്നു തോനുന്നത് എവിടെ കണ്ടാലും ഞാനത് ഇവിടെ പേസ്റ്റും.അതിനാരും എന്നോട് ശുണ്ടി പിടിച്ചിട്ട് കാര്യമില്ല.
  

0 comments :