---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

About Me
Profile InformationHometown:
ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.സ്വാതന്ത്ര സമര കാലത്തുതന്നെ ചരിതത്തില്‍ ഇടം നേടിയ പ്രദേശം.വിവിധ മത വിശ്വാസികള്‍ ഒന്നിച്ചു ജീവിക്കുന്ന മതമൈത്രിയുടെ ഒരുപാട് കഥകള്‍ അയവിറക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ പറമ്പില്‍ തറവാട്ടിലെ ഒരംഗം.

Relationship Status:
വിവാഹിതനാണ്.

About Me:
ഞാനെന്തു പറയാന്‍.......???
Ok….I will let you know….!!
-------------------------------------------
ഒറ്റ നോട്ടത്തില്‍ ഒരു അഹങ്കാരി. (അല്ലെന്നേ...വെറുതേ തോന്നുന്നതാ)
ഒട്ടും സംസാരപ്രിയനല്ല (ഇഷ്ടമുള്ളവരോടും)........... വെരി കൂള്‍
സുന്ദരനാണെന്ന് ആരെല്ലാമോ പറഞ്ഞു (ഇപ്പോള്‍ ആ ഹാംഗോവറിലാണ്)
തങ്കപ്പെട്ട സ്വഭാവക്കാരനൊന്നുമല്ല (വാശിയും ദേഷ്യവും ഇല്ലാതില്ല)
ദൈവവിശ്വാസിയാണ്. (അന്ധവിശ്വാസങ്ങളില്ല)
പെട്ടെന്നു സങ്കടം വരും.അതുകൊണ്‍ട് പെട്ടെന്ന് കരയുകയും ചെയ്യും.
ഉള്ള് നിറയെ സ്നേഹം ഉണ്ട് (പ്രകടിപ്പിക്കുന്നതില്‍ പരാജിതന്‍)

എന്നെക്കുറിച്ച്‌ ഇനിയും എന്ത് പറയാനാ സുഹൃത്തേ ..
ഞാനും നിങ്ങളില്‍ ഒരുവന്‍ മാത്രം ...
പക്ഷെ നിങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനും...
എന്നെ പറ്റി ഞാന്‍ എന്ത് പറഞ്ഞാലും അതൊരു സ്വയം പുകഴ്തലായി മാറും. കാരണം എന്നെപ്പറ്റി ഞാന്‍ നിങ്ങളോട് മോശം പറയാന്‍ പാടില്ലല്ലോ..

അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും പറയുന്നില്ല ...
തല്‍ക്കാലം എന്‍റെ ഇപ്പോഴത്തെ അവസ്ഥ പറയാം..

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കടല്‍ കടന്നു വന്ന ഒരു പാവം,
പക്ഷെ, രണ്ടറ്റവും അകന്നകന്നു പോകുന്നു എന്നല്ലാതെ അടുക്കുന്നില്ല എന്നുള്ളത് മറ്റൊരു തമാശ ...
തല്‍കാലം ഈ തമാശയിലൂടെ ഇങ്ങിനെ ഒഴുകിനീങ്ങാം അല്ലെ...
മനസ്സില്‍ നിറയെ സ്നേഹത്തോടെ.....
നിങ്ങളുടെ കൂട്ടുകാരന്‍....

Website:
http://malarvadi.ning.com.

Favorite Music:
പാട്ടിനെകുറിച്ച് കൂടുതലൊന്നുമറിയില്ല (ശ്രുതി , ടെംബോ, സംഗതി.........???)
പാട്ടുകളിഷ്ടമാണ് ഏത് ഭാഷയാണെങ്കിലും , നല്ല പാട്ടുകള്‍ മറക്കാറില്ല, പാടാനിഷ്ടമാണ് (പക്ഷേ) പാടാനറിയില്ല. പാടാനറിയുന്നവരോട്‌
ഒരസൂയയും....

Favorite TV Shows:
പരസ്യങ്ങളിഷ്ടമാണ്.....കോമഡി, യാത്രാവിവരങ്ങള്‍, കാര്‍ട്ടൂണ്‍, ന്യൂസ്‌ എന്നിവയും.

(ആയുസ്സ് തീര്‍ക്കുന്ന... ക്രിക്കറ്റ്, സീരിയല്‍ എന്നിവ ശ്രദ്ധിയ്ക്കാറില്ല)

Occupation:
ഇപ്പൊള്‍ സഊദി അറേബ്യയില്‍ ഇന്റെര്‍ നെറ്റ് കഫെയില്‍ ജോലി ചെയ്യുന്നു

Passions:
...............യാത്രകള്‍

E-Mail
bakshedayur@gmail.com

എന്റെ പൂര്‍ണ്ണമായ പ്രൊഫൈല്‍ കാണൂ

0 comments :