---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, September 1, 2011

സമയ വിനിയോഗം

ജീവിതത്തിലെ അതിമഹത്തായ അനുഗ്രഹമാണ് സമയം. ഒരര്‍ഥത്തില്‍ സമയംതന്നെയാണ് ജീവിതം. എന്നാല്‍, ഇന്ന് പലരും സമയത്തിന് വിലകല്‍പിക്കുന്നില്ല. അവര്‍ അനാവശ്യകാര്യങ്ങളിലും വ്യര്‍ഥവിനോദങ്ങളിലും സമയം കൊല്ലുന്നു. തങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെ സമയവും അവര്‍ പാഴാക്കുന്നു. 40 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസിലെ അധ്യാപകന്‍ ഒരു മിനിറ്റ് വൈകിയാല്‍ അയാള്‍ 40 മിനിറ്റുകളാണ് പാഴാക്കുന്നത്. 100 പേര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ഒരു പ്രഭാഷകന്‍ ഒരു മിനിറ്റ് വൈകിയാല്‍ 100 മിനിറ്റുകളാണ് അദ്ദേഹം പാഴാക്കുന്നത്. ഇങ്ങനെ എത്രസമയം ഓരോരുത്തരും പാഴാക്കിക്കളയുന്നു. സമയത്തിന് അതിപ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഓരോ നിമിഷവും ദൈവാഭീഷ്ടത്തിനനുസൃതമായി ചിട്ടപ്പെടുത്തുന്നതിനാണ് ഇസ്‌ലാം സമയബന്ധിതമായിത്തന്നെ ആരാധനകള്‍ നിശ്ചയിച്ചത്. മനുഷ്യന്‍ ദൈവഹിതമനുസരിച്ച് സമയം ചെലവഴിക്കാന്‍ ബാധ്യസ്ഥനത്രെ. സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും അതിലുപരി ദൈവത്തോടും ഒട്ടേറെ ബാധ്യതകളുള്ള അവന്‍ നിരുത്തരവാദജീവിതം നയിക്കാനോ അനാവശ്യ കാര്യങ്ങളില്‍ സമയം തുലക്കാനോ പാടില്ല. മുഹമ്മദ് നബി പറഞ്ഞു: 'നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പുനരുത്ഥാന നാളില്‍ ഒരടിമക്ക് ഒരടി മുന്നോട്ടു നീങ്ങാനാവില്ല. ആയുഷ്‌കാലം എന്തിന് ചെലവഴിച്ചു, യൗവനം എങ്ങനെ കഴിച്ചുകൂട്ടി, സമ്പത്ത് എങ്ങനെ സമ്പാദിച്ചു എന്തിന് ചെലവഴിച്ചു, വിജ്ഞാനംകൊണ്ട് എന്തു ചെയ്തു?' -ഇതില്‍ രണ്ടും സമയവുമായി ബന്ധപ്പെട്ടതാണ്. ദൈവകാരുണ്യത്തിനും പാപമോചനത്തിനും അര്‍ഹത നേടാന്‍ സമസൃഷ്ടികളോട് കാരുണ്യം കാണിച്ചും വിട്ടുവീഴ്ച ചെയ്തും ദൈവഹിതത്തിനനുസരിച്ച് സമയം ചെലവഴിക്കുന്നവനു സമയം മതിയാവുന്നില്ല എന്ന തോന്നലാണ് പലപ്പോഴും.

4 comments :

ANSAR NILMBUR said...

ആയത്തുകളും ഹദീസുകളും വെച്ച് ലേഖനം ഒന്നു കൂടി മികവുറ്റത് ആക്കാമായിരുന്നു എന്നു കരുതുന്നു.....അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: നീ ഒന്നില്‍ നിന്ന് വിരമിച്ചാല്‍ മറ്റൊന്നില്‍ അദ്ധ്വാനിക്കുക....(94: 7) . സമയം ചുമ്മാ കളയരുത് എന്നര്‍ത്ഥം

മെഹദ്‌ മഖ്‌ബൂല്‍ said...

ഉപകാരപ്രദമായ പോസ്റ്റ്‌ .. നന്മകള്‍ നേരുന്നു ...

Anonymous said...

nettithadathil viyarppode marikkuka, onnil ninnum mattonnilekku kuthikkuka

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ആദ്യമായി ഇവിടെ വരാന്‍ അവസരം ഒരുക്കിയതിനു നന്ദി ...
പോസ്റ്റ്‌ ഇഷ്ട്ടപെട്ടു .. ബ്ലോഗ്‌ മൊത്തം ഒന്ന് കാണട്ടെ

Post a Comment