പുണ്ണ്യങ്ങളുടെ പൂക്കാലം...
ആത്മസംസ്ക്കരണത്തിന്‍റെ കാലം...
ആയിരം മാസത്തെക്കാള്‍ പുണ്ണ്യമുള്ള മാസം...
നരക കവാടങ്ങള്‍ താഴിട്ടു പൂട്ടി
സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുന്ന മാസം...
.........................................................................
.........................................................................
റമദാനിന്‍റെ സവിശേഷതകള്‍ നീളുകയാണ്...
മാനവരാഷിക്ക് നേര്‍മാര്‍ഗം കാണിക്കാന്‍ ദൈവം തമ്പുരാന്‍ കനിഞ്ഞരുളിയ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണമാണ്‍ വിശുദ്ധ റമദാനിന്‍റെ ഏറ്റവും വലിയ സവിശേഷത...
അതു നാം കാണാതെ പോകുന്നു...
ഈ റമദാനില്‍ നാം ഖുര്‍ആന്‍ പഠിക്കണം.അതിനു സമയം കണ്ടത്തെണം.വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ, "ഗ്രന്ത്ഹം ചുമക്കുന്ന കഴുതകളെപ്പോലെ"യാവരുത് നമ്മള്‍.
ഇന്ന് റമദാന്‍ പകലില്‍ ഉറങ്ങാനും രാത്രിയില്‍ പകലിലേതുകൂടി വാരിവലിച്ച് തിന്നാനുമുള്ള മാസമായി കഴിഞ്ഞിരിക്കുന്നു.ഇതു മാറ്റണം,
ഖുര്‍ആന്‍ പഠിക്കാനും അതിന്‍റെ ആശയം മനസ്സിലാക്കാനും നാം സമയം കണ്ടെത്തണം.ഈ റമദാനും അതോടപ്പം വിശുദ്ധ ഖുര്‍ആനും നമുക്കനുകൂലമായ സാക്ഷിപറയണം.
അതിനു ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!!!
0 comments :
Post a Comment