---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, December 11, 2013

സിഹ്റുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ നടന്ന ചര്‍ച്ച...

സിഹ്‌റ്, മാരണം എന്നിവ ചെയ്യല്‍ വന്‍പാപവും ഹറാമുമാണ്.ഇതു ചെയ്താല്‍ ഫലിക്കുന്നതുകൊണ്ടാണല്ലോ , ഇത് ചെയ്യല്‍ ഹറാമാക്കിയത്. എന്നാല്‍ ഒരാള്‍ മറ്റൊരാള്‍ക്കൊതിരെ സിഹ്‌ര്‍ ചെയ്താല്‍ ഇസ്ലാമിലെ പ്രതിക്രിയാനിയമ പ്രകാരം തിരിച്ചും സിഹ്‌ര്‍ ചൊയ്യാവോ...?


  • Like ·  · Unfollow Post · Share · Edit
    • Muhammed Jaseem N likes this.
    • Mohamed Manjeri <<.ഇതു ചെയ്താല്‍ ഫലിക്കുന്നതുകൊണ്ടാണല്ലോ , ഇത് ചെയ്യല്‍ ഹറാമാക്കിയത്.>> ഫലിക്കുമെന്നത്കൊണ്ടല്ല, ഫലിക്കാത്ത കാര്യം ഫലിക്കുമെന്ന വിശ്വാസം തെറ്റായ വിശ്വാസമായതുകൊണ്ടാണ്
    • Mohamed Manjeri ഖൈറും ശറും അല്ലാഹുവിൽ നിന്ന് മാത്രമെന്ന ഈമാൻ കാര്യം ഉൾകൊണ്ട ആൾക്ക് എങ്ങിനെയാണ് സിഹ്‌റ്‌ ഫലിക്കുമെന്ന വിഢിത്തം പറയാൻ സാധിക്കുക?. അതോടെ ഈമാൻ ഒലിച്ച് പോയില്ലേ?..
    • Riyas Abdulsalam ശിര്‍ക്ക് ഫലിക്കുമോ 
    • Usaid Kadannamanna .
      സിഹ്ര്‍ അദൃശ്യ ശക്തി അല്ലാഹുവിനു അല്ലാത്ത ശക്തിക്ക് ഉണ്ടെന്നു വിശ്വസിക്കളും വിശ്വസിപ്പിക്കളും ആണ്.
      അതായത് സിഹ്ര് ശിര്‍ക്ക് ആണെന്നര്‍ത്ഥം... 
      പിന്നെ ഹറാമാക്കാന്‍ വേറെ കാരണം വേണോ??
    • Baksh Edayur പിശാചിന്റെ സാമീപ്യവും സഹായവും മുഖേനയുള്ള പ്രവര്‍ത്തനമാണ് സിഹ്ര്‍ (ഇത്ഹാഫ് 1/46). സിഹ്ര്‍ യാഥാര്‍ഥ്യമാണ്. അത് ചെയ്യല്‍ വന്‍ദോഷമാണെന്നതില്‍ പണ്ഢിതര്‍ ഒറ്റക്കെട്ടാണ്. നബി(സ്വ) ഏഴ് വന്‍ദോഷങ്ങളില്‍ സിഹ്റിനെയും എണ്ണിയിട്ടുണ്ട്.ഇത് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നാണ് പണ്ഢിതാഭിപ്രായം.
    • Mohamed Manjeri വിഗ്രഹാരാധന യാഥാർഥ്യമാണ്. സിഹ്‌റും അങ്ങിനെ തന്നെ. ജനങ്ങളിൽ നിലനിൽക്കുന്നു എന്നത് യാഥാർഥ്യം. അത് ഫലം ചെയ്യില്ല എന്നത് മറ്റൊരു യാഥാർഥ്യം.
    • Mohamed Manjeri ഈ പ്രപഞ്ചത്തിൽ അല്ലാഹു പടച്ചതല്ലാത്ത ഒന്നും ഇല്ല. അല്ലാഹു പടച്ചവ മുഴുവൻ അല്ലാഹുവിന്റെ സഹായത്താലല്ലാതെ സ്വന്തമായി ഒരു ഈച്ചയെപ്പോലും ആട്ടാൻ കെൽ‌പ്പുള്ളവയുമല്ല. അതിനാൽ ആ അല്ലാഹു നമ്മെ കാത്തുരക്ഷിച്ചാൽ പാമ്പിൽ നിന്നും തേളിൽനിന്നും കള്ളന്മാരിൽനിന്നും ...........അങ്ങിനെ അങ്ങിനെ നമുക്ക് കാണാവുന്നതും കാണാൻ പറ്റാത്തതുമായ സകല പടപ്പുകളിൽ നിന്നും നാം രക്ഷപ്പെട്ടു. ആ അല്ലാഹുവിന്റെ സഹായം കിട്ടുമെന്ന് ഉറപ്പില്ലാത്ത ഈമാനാണ് നമുക്ക് എങ്കിൽ അല്ലാഹു രക്ഷിക്കില്ല. അപ്പോൾ സാഹിറിനും എറുമ്പിനും കൊതുകിനുമൊക്കെ നമ്മെ അപകടപ്പെടുത്താൻ അല്ലാഹു സമ്മതം നൽകി എന്നിരിക്കും...
    • Faisal Manjeri ولا يفلح الساحر حيث أتى (طه 69)
    • Faisal Manjeri ഏതു രൂപത്തിൽ എങ്ങനെ വന്നാലും സിഹ്ര് ചെയ്യുന്നവൻ വിജയിക്കുകയില്ല (താഹ : 69)
    • Abu Humaid Mampad സിഹ്രിന്റെ ഫല സിദ്ധിയെക്കാള്‍ ചോദ്യത്തില്‍ പ്രസക്തമായി കാണുന്നത് >>ഒരാള്‍ മറ്റൊരാള്‍ക്കൊതിരെ സിഹ്‌ര്‍ ചെയ്താല്‍ ഇസ്ലാമിലെ പ്രതിക്രിയാനിയമ പ്രകാരം തിരിച്ചും സിഹ്‌ര്‍ ചൊയ്യാവോ...?<< 1.ഇസ്ലാമിലെ പ്രതിക്രിയാനിയമമെന്നത് വ്യക്തികളല്ല സമൂഹത്തിലെ കൈകാര്യകര്‍ത്താക്കള്‍ ആണ് നിര്‍വഹിക്കുന്നത്.. 2. പ്രതിക്രിയാ നിയമം പ്രതികാര നടപടിയല്ല..അത് കൊണ്ട് തന്നെ ചെയ്ത കുറ്റം തിരിച്ചും അത് പോലെ ചെയ്യലാണ് പ്രതിക്രിയാ നിയമം എന്ന് തെറ്റിദ്ധരിക്കരുത്.. അങ്ങിനെ ചിന്തിച്ചാല്‍ "വ്യഭിചരിച്ചവരോട് " എങ്ങിനെ പ്രതിക്രിയ ചെയ്യും..തിരിച്ചും..? മോഷ്ടിച്ചവനോട്..തിരിച്ചും..?? 3. പ്രതിക്രിയാ നിയമവുമായി ബന്ധപെട്ടു ഇസ്ലാമിലെ ശിക്ഷാവിധികള്‍ എന്തൊക്കെയാണെന്ന് നാം പടിചിരിക്കെണ്ടാതുണ്ട്..
    • Fuad Utopian സിഹ്റ് ചെയ്യുന്നത് ഫലിക്കുകയില്ല കാരണം നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് എന്നുള്ള ഈമാന്റെ രൂപത്തിനു വിരുദ്ദമാണ്, സിഹ്റ് പാപമായി മാറുന്നത് ചെയ്യുന്നവന്റെ മനസ്സാണ് അവന്റെ സഹോദരന്‍ ഏതുവിദേനയും നശികണം എന്നുള്ള തിന്മ നിറഞ മനസ്സ് ആമനസ്സിന് ഉടമയായുള്ളവന്‍ സഹോദരന്‍ നശിക്കാന്‍ എന്ത് മാര്‍ഗവും പ്രയോഗിക്കും, സിഹ്റിന്റെ ഭാഷാര്‍ഥങള്‍ കേവലം മാരണം എന്നത് മാത്രമല്ല, 1കണ്‍കെട്ടുവിദ്യ,2 വശ്യാഭാഷണം,3 യാഥാര്‍ഥ്യതിനിന്നു തെറ്റിക്കല്‍,4 വശീകരണ തന്ത്രം,5 ചിത്തഭ്രമം, 6ജ്യോതിഷം, 7കുട്ടികളുടെ ഒരുതരം കളിപാട്ടം,8 ഭക്ഷണം,9 ചതിയും വഞ്ചനയും,10 ദോഷം മോശം. ടി.മുഹമ്മദ് സാഹിബിന്റെ സിഹ്ര്‍ എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും
    • Abid Ali Padanna സിഹ്ര്‍ ചെയ്യല്‍ വന്‍ പാപങ്ങളില്‍ പെട്ടതാണ് .അത് ശിര്‍ക്കും ആണ് .
      ഫലിക്കും എന്നത് കൊണ്ടല്ല ശിര്‍ക്കാവുന്നത് ,മറിച്ചു അദ്രിശ്യമാര്ഗ്ഗതിലൂടെ സിഹ്ര്‍ മൂലം ഉപദ്രവം എല്പിക്കാം എന്ന വിശ്വാസമാണ് അടിസ്ഥാനം .
      ഉപകാരവും ഉപദ്രവവും അല്ലാഹു വില്‍ നിന്ന് തന്നെ എന്ന വിശ്വാസത്തിന്നു എതിരാണ് സിഹ്ര്‍ ഫലിക്കും എന്ന് പറയുമ്പോള്‍ സംഭവിക്കുന്നത്‌.
    • Muhammed Jaseem N ithenganam falikkumenkil ....islam virodikalkku edire prayogikkaaamaaayirunnu

      bushinum ...nedanyahu vinumokkke ethiril.........
    • Ashraf CH അപ്പൊ.. നബിക്ക്‌ സിഹ്റ്‌ ഫലിച്ചില്ലേ ?
    • Fuad Utopian മുഹമ്മദ് നബി (സ്) സിഹ്ര്‍ ഫലിച്ചിട്ട് ഉണ്ട് എന്ന് പറയുന്നത് ഖുര്‍ആനു വിപരീതമാണ്, സിഹ്റ് ഫലിചിടുണ്ട് എന്ന് പറയുന്ന ഹദീസ് ദുര്‍ബലവും ആണ്
    • Abdul Latif സിഹ്‌റ്/മാരണം എന്നിവയെ വളരെ നിസ്സാരമായി കാണേണ്ടതല്ല. അതിൽ വിശ്വസിക്കുന്ന ദുര്ബല മനസ്കാരിൽ വിശ്വാസ വൈകൃതത്തിനു പുറമെ മാനസികവും, ശാരീരികവും, സാമൂഹികവുമായ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് സിഹ്‌റ്/മാരണം. 
      കീഴാടക്കപ്പെടുന്ന മനസ്സിന് നൽകുന്ന ആജ്ഞകളോട
      ് സ്വബോധത്തോടെയല്ലാതെ പ്രതികരിക്കുന്ന ഹിപ്നോട്ടിസം, വിദൂര ദിക്കിലുള്ളവരോട് മനസ്സാ സംവദിക്കുന്ന ടെലിപ്പതി, നബി (സ) സത്യമാണെന്ന് പറഞ്ഞ കണ്ണേറ് എന്നിവ ഭൗതിക ശാസ്ത്രത്തിനു വിശദീകരിക്കാൻ സാധിചിട്ടില്ലാത്ത കാര്യങ്ങളാണ്.
      സിഹ്‌റ്/മാരണം ചെയ്യൽ അല്ലാഹുവിൽ പങ്കു ചേർക്കുന്നതിന് തുല്യമാണ്. അല്ലാഹുവിൽ പങ്കു ചേർക്കൽ പൊറുക്കപ്പെടാത്ത പാപമായതു പോലെ സിഹ്‌റ്/മാരണം പൊറുക്കപ്പെടാത്ത പാപമാണ്. ഇനി ആർക്കെങ്കിലും സിഹ്‌റ്/മാരണം ബാധിച്ചു എന്ന് തോന്നിയാൽ തന്നെ പരിഹാരമായി സിഹ്‌റ്/മാരണം ചെയ്യേണ്ടതുമില്ല.

0 comments :

Post a Comment