---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, December 12, 2013

ന്യൂ ജനറേഷന്‍...


പശു നക്കിയതു പോലെയുള്ള തല.

നാലാക്കിയാല്‍, നാല് പേര്‍ക്ക് ധരിക്കാവുന്ന , മുകളില്‍ ഡാര്‍ക്ക് – താഴെ ലൈറ്റ് ഷേഡോട് കൂടിയ, കട്ടിഫ്രെയിമുള്ള കൂളിംഗ് ഗ്ലാസ്.

കാതില്‍ ശരാശരി ലാപ് ടോപ്‌ സ്പീക്കറിനെക്കാള്‍ വലിപ്പമുള്ള ഹെഡ്സെറ്റ്.
മുഴുവനായി വടിച്ചു കളഞ്ഞ മീശ.

കീഴ്ചുണ്ടിനു താഴെ മതിലില്‍ അവിടവിടെ പൂപ്പല്‍ പിടിച്ചത് പോലെ കാണപ്പെടുന്ന താടി.
ദി കിംഗില്‍ മമ്മൂട്ടി പറയുന്ന “ചുമച്ചു ചോര തുപ്പുന്നവന്‍റെ ഇന്ത്യ” പോലെ ചവച്ചു പരിപ്പെടുത്ത, കഴിഞ്ഞ ആഴ്ച വായിലിട്ട ച്യൂയിംഗ് ഗം.
കടും നിറത്തില്‍ (പ്രത്യേകിച്ച് കറുപ്പില്‍) ആര്‍ക്കും ഒന്നും മനസ്സിലാകാത്ത ചിത്രത്തോട്* കൂടിയ, പൊക്കിളിനു മുകളില്‍ വരെ ഇറക്കമുള്ള ടീഷര്‍ട്ട്. (* അല്ലെങ്കില്‍ ചിത്രത്തിന് പകരം F**** ME , എന്നോ, സമാന തോന്ന്യവാസങ്ങളോ എഴുതി പിടിപ്പിച്ചിരിക്കും)
ഒട്ടകത്തിന്‍റെ പൂഞ്ഞ പോലെ ജനിച്ചപ്പോഴേ ഉള്ളതെന്നു തോന്നിക്കുന്ന, ചെളിയില്‍ പുതഞ്ഞ നിറത്തോട് കൂടിയ ഒരു ബാഗ്‌.
നട്ടെല്ലിനു ഇളക്കം തട്ടിയ മാതിരി ഒന്ന് കൂനി ..കള്ളുകുടിയന്മാര്‍ നടക്കുന്ന തരത്തില്‍ ഒന്നാടി …യോയോ ഡാന്‍സ് പോലെയുള്ള നടത്തം.
അല്‍പ്പം കൂടി താഴ്ത്തിയാല്‍ ജട്ടി പൂര്‍ണ്ണമായി കാണാവുന്ന , ചന്ദ്രലേഖയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോട് ചോദിച്ച പോലെ “കൊല പഴുപ്പിക്കാന്‍ വച്ചിരിക്കുന്ന”ചാക്കുകെട്ട് പോലെയുള്ള, മുട്ടിനു താഴേക്ക്‌ ഇറുകിപ്പിടിച്ചിരിക്കുന്ന, കഴുകിയിട്ട് വര്‍ഷങ്ങള്‍ ആയ മാതിരിയുള്ള ജീന്‍സ്.
കാലില്‍ പണ്ട് എല്‍.കി.ജി പിള്ളേര് ധരിച്ചിരുന്ന തരം വെള്ളയും വേറെ ഏതെങ്കിലും ഒരു കളറും ഉള്ള കൂറ കാന്‍വാസ് ഷൂ.
പൊട്ടിപ്പൊളിഞ്ഞ ഏതെങ്കിലും വീടിനു മുന്നില്‍ തള്ളവിരലും ചെറുവിരലും മാത്രം വിടര്‍ത്തിപ്പിടിച്ച ഒരുകൈയും, ജീന്‍സിന്‍റെ പോക്കറ്റിലിട്ട മറുകൈയും ആയി ചിരിക്കുന്നുണ്ട് എന്ന തോന്നല്‍ ഉളവാക്കിക്കൊണ്ട് ഒറ്റക്കുള്ള ഫോട്ടോ.
അല്ലെങ്കില്‍ തനിക്കു കണ്ണു കിട്ടാതിരിക്കാന്‍ എന്നവണ്ണം യാതൊരു കോലവുമില്ലാത്ത സമാനവസ്ത്രവിഭൂഷകളോട് കൂടിയ കോലങ്ങളെ യാതൊരു ബന്ധവുമില്ലാത്ത വിധം വിവിധ ഗോഷ്ടികളോടെ ചുറ്റിനും നിരത്തി നിര്‍ത്തി, പൊട്ടിപ്പൊളിഞ്ഞ വീടിനോ, തേക്കാത്ത മതിലിനോ മുന്നിലോ, ഉപയോഗിക്കാതെ കിടക്കുന്ന ഗാരെജിലോ, ഗോടൌണിലോ വച്ചെടുത്ത, വിന്‍റെജ് ഫില്‍ട്ടര്‍ ഇട്ട ഫോട്ടോ.
വാ തുറന്നാല്‍ ഓരോ മലയാളം വാചകത്തിലും പുട്ടില്‍ പീര പോലെ ഇടയ്ക്കിടെ ഓരോ ഇംഗ്ലിഷ് വാക്ക്.
Dat, der , wz എന്നിങ്ങനെ, ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിക്ക് പുതിയ പുതിയ വാക്കുകള്‍ സംഭാവന ചെയ്യുന്ന എഴുത്ത്.
ആരെങ്കിലും ഉപദേശിക്കുമ്പോള്‍ “ഇവനൊക്കെ എന്നെ ഉപദേശിക്കാന്‍ ആരെടാ” എന്നാ സദാ പുച്ഛം വഴിഞ്ഞൊഴുകുന്ന മുഖഭാവം
വാല്‍
~~~~
ഭാഗ്യവശാല്‍ ഇത്തരത്തില്‍ പെട്ട ആണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു പേടിപ്പിക്കുന്നതല്ലാതെ വേറെ പോസ്റ്റോ, കമന്റോ ഇട്ടു പീഡിപ്പിക്കാന്‍ വരാറില്ല എന്നത് ഒരു ആശ്വാസം ആണ്.
പക്ഷെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര “ന്യൂ” അല്ല.
അവര്‍ കാതിനുള്ളില്‍ കുത്തിത്തിരുകുന്ന കുഞ്ഞു ഇയര്‍ഫോണും, സാധാരണ പെണ്‍കുട്ടികളെ പോലെയുള്ള വേഷവുമാണ് ഇപ്പോഴും.
പിന്നെ കൂളിംഗ് ഗ്ലാസ്, സംസാരം, എഴുത്ത് എന്നിവയില്‍ മാത്രം ആണ്‍കുട്ടികളെക്കാള്‍ ഒരല്‍പം മുന്നില്‍ ആണെന്ന് മാത്രം.

*കടപ്പാട് : ഒരു മെയില്‍ സന്ദേശം.

0 comments :

Post a Comment