---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Tuesday, December 10, 2013

സ്വവര്‍ഗരതി നിയമവിരുദ്ധം-സുപ്രീംകോടതി

സ്വവര്‍ഗ രതി നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി. ഇതിന് അനുകൂലമായി നിലവിലുള്ള ദല്‍ഹി ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് ജി.എസ് സിങ്വി നേതൃത്വം നല്‍കുന്ന ബെഞ്ചിന്റോണ് നിര്‍ണായകമായ വിധി.
നേരത്തെ സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയ ദല്‍ഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജിയില്‍ ആണ് സുപ്രീംകോടതിയുടെ ഉത്തരവ്. സ്വവര്‍ഗ രതി നിയമവിരുദ്ധമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അതുകൊണ്ട് അത് അസാധുവാക്കണമെന്നും നിരീക്ഷിച്ചുകൊണ്ടാണ് ദല്‍ഹി ഹൈകോടതി നേരത്തെ സ്വവര്‍ഗരതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
ഒരേ ലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലെംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു ജസ്റ്റിസ് കെ.പി ഷാ ഉള്‍പ്പെട്ട ഹൈകോടതി ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. ഇതിനെതിരെ നിരവധി ഹരജികള്‍ ആണ് സുപ്രീംകോടതിയില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാറിനുവേണ്ടി സത്യവാങ് മൂലം സമര്‍പിച്ച അറ്റോര്‍ണി ജനറല്‍ ഗുലാം ജി. വഹന്‍വതിയും സ്വവര്‍ഗരതിക്കെതിരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.

0 comments :

Post a Comment