ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായില്‍ തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്. ഒറീസയിലെ കാണ്ടമാലില്‍ നടന്ന ജാതിപ്പോരിന് ഇന്ത്യ സാക്ഷിയായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘മണ്ണിന്‍റെ മക്കള്‍ വാദം’ ശക്തമാവുമ്പോള്‍ തമിഴ്നാട്ടിലെ ജാതിവിവേചനം ആഴത്തില്‍ വേരോടിയതാണ് .
കാര്‍ഷിക ഭൂമി സംരക്ഷിക്കാനായുള്ള അവകാശ സമരത്തില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്ന കാഴ്ച പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നാം കണ്ടുകഴിഞ്ഞു. ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്, പരസ്യമായ രഹസ്യവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹര്‍ത്താലെന്ന ഓമനപ്പേരില്‍ നിത്യവും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇതിന് നടപ്പുവര്‍ഷം ഏറ്റവും കൂടുതല്‍ ഇരയായത് കേരളത്തിലെ പ്രബുദ്ധ ജനതയാണെന്നത് വൈരുദ്ധ്യമാവാം! ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.

11:10 PM
ബക്ഷ് എടയൂര്‍
Posted in:
0 comments :
Post a Comment