ബീരാന് ക്രികറ്റ് കാണുകയായിരുന്നു. ഉടനെ ബീപാത്തു അടുത്തു വന്നിരുന്നു......
ബീപാത്തു : ഇതെന്താ.....?
ബീരാന് : ക്രികറ്റ്.
ബീപാത്തു : അയാള്ക്ക് മൂത്രം ഒഴിക്കാന് മുട്ടിന്നാ തോന്നുന്നേ.
ബീരാന് : അല്ല പെണ്ണെ അത് അമ്പയര് ആണ് ഔട്ട് കാണിക്കുന്നതാ.
ബീപാത്തു : അയാളെന്താ ഹെലികോപ്ടര് വിളിക്കുവാണോ....?
ബീരാന് : അല്ല പൊന്നെ അത് ഫ്രീ ഹിറ്റ് ആണ്.
ബീപാത്തു : ഓന്റെ പേരെന്താ....?
ബീരാന് : ബ്രെറ്റ് ലീ.
ബീപാത്തു : ഓന്റെ ഇക്കാക്ക സിനിമേല് ഉണ്ട്.
ബീരാന് : ആര് ?
ബീപാത്തു : ബ്രൂസ് ലി.
ബീരാന് : അല്ല ചക്കരെ ഓന് ചൈനക്കാരനാ.. ഇത് ഓസ്ട്രേലിയ അല്ലെ ?
ബീപാത്തു : ഇന്ത്യ ജയിക്കുമോ ...?
ബീരാന് : ഇന്ത്യ അല്ല മുത്തെ ഇത് ചെന്നൈ vs കൊല്കത്ത ആണ്.....!!!
[കളി കഴിഞ്ഞു അപ്പോള് ബീപാത്തു ഓള്ടെ ഇഷ്ട്ട സീരിയല് ഇട്ടു]
ബീരാന് : ഇതെന്താ ?
ബീപാത്തു : ഒലക്കേടെ മൂട് ഒന്ന് മുണ്ടാണ്ടിരിക്ക്വോ മന്ശയ്നെ സീരിയല് കാണുമ്പോ ശല്യം ചെയ്യരുത് ...!
0 comments :
Post a Comment