---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label വീഡിയോ. Show all posts
Showing posts with label വീഡിയോ. Show all posts

Sunday, September 29, 2013

Monday, September 9, 2013

ശഹ്റെ മുബാറകും ജിഷാന്‍ മാഹി യുടെ വെളിപ്പെടുത്തലുകളും..

എസ് എസ് എഫ്്  പോരാളിയും കാന്തപുരം സുന്നികളുടെ ഓണ്‍ലൈന്‍ അഡ്മിനും ആയ ജിഷാന്‍ മാഹി കോളിളക്കം സൃഷ്ടിച്ച വ്യാജ മുടിയെ കുറിച്ച് അന്വേഷിച്ചു പുറത്തു വിട്ട  വീഡിയോ കേരളത്തില്‍ വിവാദം സൃഷ്ടിക്കുന്നു. മുസ്ലീം സമുദായത്തിലെ സമുന്നദനായ നേതാക്കള്‍ക്കെതിരെ നടത്തുന്ന ഈ ആരോപണം വരും നാളുകള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കും .ഇതിന്റെ പേരില്‍ ആണ് കോടികളുടെ പണപിരിവും മുസ്ലിം സമുദായം തമ്മിലടിയും മറ്റും നടക്കുന്നത് കേരളത്തില്‍ കൊളിളക്കം സൃഷ്ടിച്ച വിവാദ മുടി, വ്യാജം ആണ് എന്നും അതിനെ പരിഹസിച്ചു അമ്മുവിന്റെ മുടി എന്ന് കാന്തപുരം SYS സംസ്ഥാന പ്രസിഡണ്ട് , കാന്തപുരം ജംഈയത്തുല്‍ ഉലമയുടെ സെക്രടരിയും ആയ പൊന്മള അബ്ദുള്‍ഖാദര്‍ മുസ്ലിയാരുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നു.. ഇത് കേട്ട് കാന്തപുരം അനുയായികള്‍ അടക്കം മുസ്ലിം സമുദായം തരിച്ചു പോയി.( SSF Cyber പോരാളിയും കാന്തപുരം സുന്നികളുടെ ഓണ്‍ലൈന്‍ അഡ്മിനും ആയ ജിഷാന്‍ മാഹി കോളിളക്കം സൃഷ്ടിച്ച വ്യാജ മുടിയെ കുറിച്ച് അന്വേഷിച്ചു പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം - 2 മണിക്കൂറോളം ഉണ്ട് ഈ വെളിപ്പെടുത്തല്‍. ... .. അല്പം സമയം മിനക്കെടുത്തിയാലും, കേട്ടാല്‍ പല പുതിയ വിവരങ്ങളും കിട്ടും!!!   

കാന്തപുരത്തിന്‍റെ പുതിയ തട്ടിപ് കരുതിയിരിക്കുക...

ശഹ്റെ മുബാറക്കും നോളേജ്ജ് സിറ്റിയും
മുടി മണ്ണു വെള്ളം
മദീന മുനവ്വറയില്‍ കണ്ട ഖില്ല.
പഴയ മുടി വിരിഞ്ഞു -- കാന്തപുരം

Monday, July 23, 2012

Saturday, January 28, 2012

Saturday, September 17, 2011

കൂട്ടുകാര്‍....

ഈ ജീവിതമാകുന്ന യാത്രയില്‍ എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച ഞങ്ങളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...!! കാലവും ദൂരവും ജീവിത സാഹചര്യങ്ങളും ഞങ്ങളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് ഞങ്ങടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞങ്ങള്‍ അറിയാതെ ആഗ്രഹിക്കുന്നു.


Thursday, August 18, 2011

Saturday, August 13, 2011

മാണിക്കക്കല്ല്...

'മാണിക്കക്കല്ല്' എന്ന സിനിമ കണ്ടു . നല്ല സിനിമ.സിനിമയെകുറിച്ച്‌ അല്‍പം പറയാം.ഒരു മാതൃകാധ്യാപകണ്റ്റെ കഥയാണ്.  സാധാരണ ജീവിതം അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യമായ സ്റ്റണ്ട്‌ ഇല്ല, സെക്സ്‌ മരുന്നിന്‌പോലും ഇല്ല. സ്വാഭാവികമായ ഒരു പ്രണയത്തിണ്റ്റെ ചെറിയ നിഴല്‍ എവിടെയൊ മിന്നിമറിഞ്ഞു. കഥയില്‍നിന്നും വ്യതിയാനം അനുഭവപ്പെട്ടില്ല. വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു സ്കൂളിണ്റ്റെ പുരോഗതിയില്‍ വൃതമനുഷ്ടിക്കുന്ന ഒരു മാതൃകാധ്യാപകനിലൂടെ തികച്ചും പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ്‌ സമര്‍പ്പിക്കപ്പെടുന്നത്‌. സിനിമയുടേതായ അമാനുഷിക കടന്ന്കയറ്റങ്ങള്‍ ഇല്ല്ലാതെ വളരെ സുന്ദരമായി അവതരണം പൂര്‍ത്തിയാക്കിയ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ ഒരായിരം വിപ്ളവാഭിവാദ്യങ്ങള്‍..

Saturday, August 6, 2011

ഇവിടെ തോല്‍ക്കുന്നത് ഇസ്ലാം....

കേരളീയ മുസ്‌ലിംകള്‍ക്കിടയിലെ രണ്ട് സംഘടനകള്‍ ഉണ്ടാക്കിയ അനൈക്യത്തിന്റെ ആഴം അളക്കുന്നതോടൊപ്പം ഇനി മുന്നോട്ടേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഡോക്യുമെന്ററി.

Tuesday, June 21, 2011

Wednesday, March 16, 2011

Thursday, March 10, 2011

Sunday, February 13, 2011

Saturday, February 5, 2011

മുഹമ്മദ് നബി

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകം പോലെയാണ്. അതിലൊട്ടും അസ്പഷ്ടതയില്ല. നിഗൂഢതയില്ല. പ്രവാചകന്റേതുപോലെ ഇന്നോളം ലോകത്ത് ആരുടെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ആ മഹദ് ജീവിതത്തിലെ ചെറുതും വലുതുമായ ഒന്നുപോലും അടയാളപ്പെടുത്താതിരുന്നിട്ടില്ല.
മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന നേതാവില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴുജീവിത ചര്യകളിലും പ്രവാചകന്റെ അദൃശ്യസാന്നിധ്യമുണട്.
മുഹമ്മദ് നബി മക്കാമരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസംവലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍മുത്ത്വലിബും പ്രവാചകന് എട്ടു വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. അതിനാല്‍ പില്‍ക്കാല സംരക്ഷണ ബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അനാഥത്വത്തോടൊപ്പം ദാരിദ്യ്രവും പ്രവാചകനെ പിടികൂടാന്‍ ഇതു കാരണമായി.

Saturday, January 29, 2011

Sunday, January 23, 2011

Wednesday, January 19, 2011

ഇത് നൂറ മോള്‍...

ഇത് നൂറ മോള്‍.ചിത്രത്തില്‍ കാണുന്ന പോലെ ദാ ഇത്തിരിയേ ഉള്ളൂവെങ്കിലും ആളു ചില്ലറക്കാരിയല്ല കേട്ടോ.മിടുമിടുക്കിയാണ്.ഒരു വിശ്വാസിയുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായ പ്രാര്‍ഥനകളും വിശുദ്ധഖുര്‍‌ആനിലെ അദ്ധ്യായം 'ഫാത്തിഹയും'യും തടസ്സമേതുമില്ലാതെ ആ കുഞ്ഞു വായില്‍ നിന്നും ഒഴുകിവരുന്നത് കേള്‍ക്കുമ്പോള്‍ ആരും അന്തം വിട്ടിരുന്ന് പോകും.

Saturday, January 15, 2011

Saturday, December 18, 2010