
4:46 AM

ബക്ഷ് എടയൂര്‍
No comments
ദൈവത്തിന്റെത സ്വന്തം നാട്ടിലെ എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.സ്വാതന്ത്ര സമര കാലത്തുതന്നെ ചരിതത്തില്‍ ഇടം നേടിയ പ്രദേശം.വിവിധ മത വിശ്വാസികള്‍ ഒന്നിച്ചു ജീവിക്കുന്ന മതമൈത്രിയുടെ ഒരുപാട് കഥകള്‍ അയവിറക്കുന്ന ഗ്രാമം.
വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്ക്കി്ടയില്‍സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. പഴയകാലത്തിവിടം വന്കാ്ടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. ഗ്രാമത്തിലെ പല പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. എടമന തറവാട്ടിലെ “അങ്ങുന്നമാ”രെന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടരായിരുന്നു ഈ പ്രദേശത്തെ നാടുവാഴികള്‍. അവരുടെതെന്നു കരുതപ്പൊടുന്ന ചില ഇല്ലങ്ങളും മനകളും കളപ്പുരകളും ഇന്നും ഇവിടെ ശേഷിപ്പുണ്ട്.
ഈ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്ത്ഥംു തരകന്മാടര്‍ തമ്പടിച്ച് വില്പകനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. അങ്ങടികുന്നില് നിന്നും തരകന്മാര് അങ്ങാടിപ്പുറതെക്ക് മാറി താമസിച്ചതിനാലാണ് അങ്ങാടിപ്പുറത്തിനു "അങ്ങാടി ഇപ്പുറം " അങ്ങാടിപ്പുറം എന്ന പേര് വരാന്‍ കാരണം എന്ന്‍ പറയപ്പെടുന്നു. അതിനു തെളിവായി അങ്ങാടിപ്പുറത്ത് ഇപ്പോഴും തരകന്മാര്‍ താമസിക്കുന്നുണ്ട്. ചുക്ക്, കുരുമുളക് എന്നിവ വാങ്ങാന്‍ അറബികള്‍ ഇവിടെ വന്നിരുന്നതായി ചരിത്രസൂചനകളുണ്ട്. മലഞ്ചരക്കുകള്‍ ഭാരതപുഴയിലൂടെ പൊന്നാനി തുറമുഖത്തും, കരവഴി തിരൂര്‍ പറവണ്ണ കടപ്പുറത്തും എത്തിച്ചിരുന്നു. ഈ ഗ്രാമത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. മൂത്തമല നമ്പൂതിരിമാരാണ് ഈ അമ്പലം സ്ഥാപിച്ചതും നടത്തിപ്പോന്നതും. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പോരാട്ടങ്ങളില്‍ എടയൂരില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ ഗ്രാമത്തില്‍ പ്രവര്ത്തിതച്ചുവരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ധാരാളം കലാകാരന്മാര്‍ ഗ്രാമത്തില്‍ നിന്നും ഉയര്ന്നു വന്നിട്ടുണ്ട്. അവരില്‍ ചിലരാണ് തായമ്പക വിദ്വാനായ ദിവാകര പൊതുവാള്‍, കഥാപ്രസംഗരംഗത്തുള്ള അഹമ്മദ്കുട്ടി മൌലവി. മാവണ്ടിയൂര്‍ പി.പി.എം.കുട്ടി മൌലവി, നാടകരംഗത്തുള്ള കെ.ജി.പാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഈ ഗ്രാമത്തിലെ കൊട്ടാമ്പാറ തറവാട്ടുകാര്‍ പാരമ്പര്യവൈദ്യരംഗത്തെ പ്രഗത്ഭമതികളായിരുന്നു. സന്നിവാതജ്വരത്തിന് ഇവിടെയുള്ള പ്രത്യേക ചികിത്സ പ്രസിദ്ധമാണ്.
ഗ്രാമത്തിലെ മറ്റൊരു പ്രധാന കാഴ്ച്ചയാണ്‍ പൂക്കാട്ടിരി തോട്ടുങ്ങല്‍ പള്ളി എന്ന സ്രാമ്പി.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ സ്രാമ്പിയില്‍ സദാ ആരാധനയില്‍ മുഴുകി യിരുന്ന ഹസന്‍ മൗലവിയെക്കുറിച്ച് പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. പൂക്കാട്ടിരി ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ മൗലവി, വിശുദ്ധ ജീവിതത്തിന്‍െറ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്.പ്രധാന തൊഴില്മേ ഖല കൃഷിയാണെങ്കിലും ആദായകരമല്ലാത്തതിനാല്‍ ഈ രംഗത്ത് നിന്നുമുള്ള ഒഴിഞ്ഞുപോക്കും ധൃതഗതിയിലാണ്. കൂടുതലാളുകളും കെട്ടിടനിര്മ്മാിണ രംഗത്തേക്കും മറ്റു മേഖലകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സവര്ണ്ണ മേല്ക്കോ യ്മയും നിലനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് ജാതീയമായ ഉച്ചനീചത്വങ്ങളോ, വര്ഗ്ഗന വര്ണ്ണു വ്യത്യാസങ്ങളോ ഇല്ലാതെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന പ്രദേശമാണ് എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.

7:59 AM

ബക്ഷ് എടയൂര്‍
No comments
കേരളത്തില്‍ അധുനിക വിദ്യാഭ്യാസ രീതിയില്‍ ആരംഭിച്ച ആദ്യ മദ്രസകളില്‍ ഒന്നാണ് എടയൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ .ഇസ്ലാമിക കേരളത്തിന്റെ നവൊദ്ദാന നായകന്മാരില്‍ അഗ്രഗണ്ണ്യനായ മര്ഹൂം ഹാജി വി പി മുഹമ്മദലി സാഹിബ് 1952 ല്‍ആണ്‍ ഈ മദ്രസ സ്ഥാപിച്ചത് .

1:57 AM

ബക്ഷ് എടയൂര്‍
1 comment
എടയൂര്‍ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു.
പള്ളി നിര്മാകണത്തിന്റെ് പിന്നില്‍ പഴമക്കര്‍ പറയുന്ന ഓരു കഥയുണ്ട്.പ്രദേശത്തെ ഒരു ജന്മിയുടെ മകള്ക്ക് പന്പ്കടിയേറ്റപ്പോള്‍ ഒരു ചികില്സായും ഫലിക്കാതെ വന്നുവത്രെ.ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു വലിയ്യിനെ സമീപിച്ചപ്പോള്‍ അദ്ദേഹം കുട്ടിയെ വിഷ ബാധയില്‍ നിന്നും രക്ഷപ്പെടുത്തി.പ്രതിഫലം നല്കാലന്‍ തയ്യാറായ ജന്മിയോട് നമ്സ്ക്കരിക്കാന്‍ പള്ളിക്ക് സ്ഥലം ആവശ്യപ്പെടുകയായിരുന്നു. അന്നു ജന്മി നല്കിഫയ 25 ഏക്കരിലാണ്‍ പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഥാപിത വര്ഷമത്തിന് ആധികാരിക രേഖ ലഭ്യമല്ലെങ്കിലും ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം 900 വര്ഷിത്തിന്റെ പഴക്കമുണ്ട്. പിന്നീട് പുതുക്കിപ്പണിതുവെങ്കിലും അകത്തെ പഴമ നിലനിര്ത്തിതപോന്നിട്ടുണ്ട്.

8:40 AM

ബക്ഷ് എടയൂര്‍
No comments
(1945 ഓഗസ്റ്റ് 6)
അമേരിക്കയുടെ യുദ്ധഭ്രാന്തില്‍ ലോകം വിറങ്ങലിച്ച കറുത്തദിനം.
ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ അണുബോംബ് വര്‍ഷത്തില്‍ 1,40,000 മനുഷ്യരാണ്‍ തല്‍ക്ഷണം മരിച്ചുവീണത്. അംഗവൈകല്ല്യവും മാറാവ്യാദിയും പിടിപ്പെട്ടവര്‍ അവേകായിരം വരും. മൂന്നാം ദിവസം (ആഗസ്റ്റ് 9) നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു.
80,000 ആളുകള്‍ തല്‍ക്ഷണം മരിച്ചു.
അണുബോംബ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന് 18 കിലോമീറ്റര്‍ ഉയര്‍ന്നു.
കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു, ഭൂനഷ്ടവുമുണ്ടായി , സമ്പദ്ഘടന തകര്‍ന്നു.
അണുബോംബിന്റെ മാരക റേഡിയേഷന്‍
ഇന്നും ആ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....
മാംസം വെന്തുരുകുന്ന ഓര്‍മകളായി വേദനയായി , ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍....

10:46 PM

ബക്ഷ് എടയൂര്‍
No comments
ഇവര്‍ ഇണപിരിയാ കൂട്ടുകാരായിരുന്നു.ആദ്യത്തെത് എന്‍റെ വല്ലിപ്പ വി.പ്പി. മുഹമ്മദ്.മറ്റുള്ളവര്‍..അബ്ദുല്‍ ഹയ്യ് എടയൂര്‍, മക്കാര്‍ മൌലവി (കൊടുങ്ങല്ലൂര്‍ സ്വദേശി . എടയൂര്‍ കെ.എം യു.പി.സ്ക്കൂള്‍ അദ്ധ്യാപകനായിട്ടാണ്‍ മൌലവി എടയൂരില്‍ എത്തുന്നത്), അബ്ദുല്‍ അഹദ് തങ്ങള്‍.
ഇവരില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഒഴികെ എല്ലാവരും ദൈവ സന്നിതിയില്‍ എത്തി..അവര്‍ക്കെല്ലാവര്‍ക്കും അല്ലാഹു അവരുടെ ബര്‍സഖീ ജീവിതം സുഖമാക്കി കൊടുക്കട്ടെ...!!!
തങ്ങള്‍ക്ക് അല്ലാഹു ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കുമാറാകട്ടെ...!!!
അവരെയും നമ്മെയും അല്ലാഹു അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ...!!!(ആമീന്‍)
വല്ലിപ്പ മരിച്ചിട്ട് ഏകതേശം 8 കൊല്ലമായി.വി.പി,മുഹമ്മദലി ( ഹാജി സഹിബ്) യുടെ സഹോദരങ്ങളിള്‍ ഒരാള്‍.വല്ലിപ്പയുടെ ഒരാഗ്രഹമായിരുന്നു അമേരിക്കന്‍ സാമ്രാജ്യം തകര്‍ന്നു ഒരു ഇസ്ലാമിക വ്യവസ്ഥ കണ്ടു മരിക്കുക എന്നത്.പലപ്പോഴും പറയാറൂണ്ടായിരുന്നു ബുഷ് മരിച്ചിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന്.ഇനി എനിക്ക് കാണാന്‍ സാധിച്ചില്ലെങ്കില്‍ നീ കാണണം.അല്ലങ്കില്‍ നിന്‍റെ മക്കള്‍....

4:55 PM

ബക്ഷ് എടയൂര്‍
No comments
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‍നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

8:03 AM

ബക്ഷ് എടയൂര്‍
No comments
പഴയ കാലത്ത് ഗ്രാമങ്ങളില്‍ സാധാരണമായിരുന്നു സ്രാമ്പികള്‍. വയലുകളില്‍ കൃഷി ചെയ്യുന്നവര്‍ക്കായി തോട്ടിന്‍കരയിലോ കുളത്തിനടുത്തോ ആയിരുന്നു ഇവ നിര്‍മിച്ചിരുന്നത്. കര്‍ഷകര്‍ നമസ്കാരത്തിനും വിശ്രമത്തിനും സ്രാമ്പികളെയാണ് ആശ്രയിച്ചിരുന്നത്. പ്രകൃതിയും, കാര്‍ഷികവൃത്തിയും, ആരാധാനയും അന്ന് പരസ്പരപൂരകങ്ങളായിരുന്നു. മണ്ണിനെയും, ആവാസ വ്യവസ്ഥയെയും സ്നേഹിച്ചിരുന്ന കര്‍ഷകരുടെ നിഷ്കളങ്കതയും,നിസീമമായ ആരാധനയും ഒത്തുച്ചേര്‍ന്ന ഇടമായിരുന്നു ഇവ. കാലാന്തരത്തില്‍ കാര്‍ഷികവൃത്തിയെ കയ്വിട്ടവര്‍ സ്രാമ്പികളെയും മറന്നു. കൈയും മുഖവും വൃത്തിയാക്കി അല്‍പ്പനേരത്തെ വിശ്രമത്തിനും നമസ്കാരത്തിനും ശേഷം വീണ്ടും വയലുകളിലേക്ക് ചളി നിറഞ്ഞ ഒറ്റത്തോര്‍ത്തുമുണ്ട് ഉടുത്ത് ഇറങ്ങുന്ന കര്‍ഷക കാഴ്ചയും മാഞ്ഞുപോയി.
ഓരോ സ്രാമ്പികള്‍ളും അതിന്‍െറ പ്രദേശത്തോട് ചേര്‍ന്ന കാര്‍ഷികവും സാംസ്കാരികവുമായ കഥകള്‍ ബാക്കിവെച്ചാണ് മാഞ്ഞുപോയത്. അതിനിടയിലും പൂക്കാട്ടിരിയിലെ കൃഷിഭവനടുത്തെ തോട്ടുങ്ങല്‍ പള്ളി എന്ന സാമ്പ്രി ഇപ്പോഴും തല ഉയര്‍ത്തിനില്‍ക്കുന്നു. ഒരുകാലത്ത് കര്‍ഷകരുടെയും വഴിയാത്രക്കാരുടെയും ആരാധനാ കേന്ദ്രമായിരുന്നു ഈ നമസ്കാരപ്പള്ളി. നിറഞ്ഞൊഴുകുന്ന തോടിനരികില്‍ വയലുകള്‍ക്ക് നടുവിലാണ് ഈ സ്രാമ്പി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ സ്രാമ്പിയില്‍ സദാ ആരാധനയില്‍ മുഴുകി യിരുന്ന ഹസന്‍ മൗലവിയെക്കുറിച്ച് പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. പൂക്കാട്ടിരി ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ മൗലവി, വിശുദ്ധ ജീവിതത്തിന്‍െറ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്.

4:15 PM

ബക്ഷ് എടയൂര്‍
2
comments
ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ 400 വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ് ബാബറി മസ്‌ജിദ് എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ആദ്യ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്നു. ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവര്‍ത്തിപ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തര്‍ക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തര്‍ക്കം, നിയമത്തിനു മുമ്പില്‍ പരിഹാരമാവാതെ കിടക്കുകയായിരുന്നതിനാല്‍ "തര്‍ക്കമന്ദിരം" എന്ന വാക്കാണ് ഈ ആരാധനാലയത്തെക്കുറിച്ച് പരാമര്‍ശിക്കുവാന്‍ ഉപയോഗിച്ചിരുന്നത്.
1940 ന്‍ മുമ്പ് 'മസ്‌ജിദ്-ഇ-ജന്മസ്ഥാന്‍' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തരപ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ഇത്, ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് 'മിര്‍ ബക്ഷി' നിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഭജിച്ചു ഭരിക്കല്‍ നയത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം വിഭജനത്തിനും സംഘട്ടനത്തിനുമായാണ് ഈ റിപ്പോര്‍ട്ടെന്നും അഭിപ്രായമുണ്ട്.

12:40 PM

ബക്ഷ് എടയൂര്‍
No comments
1948 ല്‍ തുടങ്ങുന്ന കഥകള്‍ക്കുമപ്പുറം ചരിത്രം കുഴിക്കുമ്പോള്‍ വംശീയോന്മൂലനമെന്ന അജണ്ട മാത്രം ബാക്കിയാവുന്നു. യെറുശലേമെന്ന വിശുദ്ധഭൂമിക്കായി നടന്ന യുദ്ധങ്ങള്‍ക്കുമപ്പുറത്തെ ഇസ്രയേല്‍ ഫലസ്തീന്‍ നാള്‍ വഴികളിലൂടെ നമുക്ക് സഞ്ചരിക്കാം.