---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Wednesday, February 19, 2014

താരനെ തുരത്താന്‍ ചില നാട്ടുമരുന്നുകള്‍..


കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്നുകിടക്കുന്ന ശിരോചര്‍മത്തില്‍ നിന്ന് ഇളകിവരുന്ന ഒരുതരം വെളുത്തപൊടിയാണിത്. ചിലപ്പോള്‍ അസഹ്യമായ ചെറിച്ചിലും കൂടുതലായാല്‍ മുടികൊഴിച്ചിലും ചിലരിലെങ്കിലും ചര്‍മരോഗമായി മാറാനും സാധ്യതയുള്ളതിനാല്‍ തുടക്കത്തിലേ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്.

ഏതാനും ചില നാട്ടുമരുന്നുകളാണ് ഇവിടെ പറയാന്‍ പോകുന്നത്.

ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച ശേഷം നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുന്നതാണ് ഇതില്‍ ഒരു രീതി. രണ്ട് ടേബ്ള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുക, തലയില്‍ സോപ്പിന് പകരം ചെമ്പരത്തി താളിയും ചെറുപയര്‍ പൊടിയും ഉപയോഗിക്കുക, കൂവളത്തിന്‍െറ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക, ഒലിവ് എണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേക്കുക, കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക, കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേക്കുക എന്നിവയെല്ലാം നാടന്‍ ചികിത്സയുടെ ഭാഗമാണ്.
തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക, വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക, ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക എന്നിവയും നാട്ടുചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നുണ്ട്.

ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അപ്രത്യക്ഷമാവുകയും ചികിത്സ അവസാനിപ്പിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.

Saturday, December 21, 2013

പ്രമേഹം ; ചിറ്റാമൃത്...

പ്രമേഹം എത്ര പഴകിയതായാലും ഒരാഴ്ച കൊണ്ട് സുഖപ്പെടുത്തുന്ന ചിറ്റാമൃത്.  ചിറ്റാമൃത് ചികിത്സ സൌജന്യമായി നല്‍കി അനേകം രോഗികള്‍ക്ക് പൂര്‍ണ്ണ രോഗശമനം സമ്മാനിച്ച കണ്ണൂരിലെ സി സുധാകരനെ കുറിച്ച് സൂര്യാ ടീവി സംപ്രേഷണം ചെയ്ത വീഡിയോ കാണുക:
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.

 ചിറ്റാമൃതിന്‍റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:

 വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്. ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും. പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്‍ന്നു കുടിക്കുന്നതു നന്ന്. കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്‍ത്തു കഴിക്കുന്നത് ഉത്തമം. ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും. സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്‍ച്ചാരോഗവും ശമിക്കുന്നതാണ്. അമൃതാദിചൂര്‍ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്.
ചികിത്സാ വിധികള്‍ക്ക് കടപ്പാട്: അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്
വെബ്സൈറ്റ് http://rethinking.in/

Monday, September 10, 2012

ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍...

Health Benefits of Dates

ഗള്‍ഫില്‍ ചെന്നിറങ്ങുന്നവരെ ആദ്യം അമ്പരപ്പിക്കുന്ന കാഴ്ച അറബികളുടെ സൌന്ദര്യമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. തുടുത്ത ഓറഞ്ചുപോലുള്ള ശരീരം. കവിളില്‍നിന്ന് രക്തം തൊട്ടെടുക്കാന്‍പറ്റുമെന്നു തോന്നും. ഒരു കുളിര്‍ക്കാറ്റുപോലുമില്ലാത്ത ചുട്ടുപൊള്ളുന്ന ഈ മരുഭൂമിയില്‍ ഇവര്‍ എങ്ങനെയാണ് ഇത്രയേറെ സുന്ദരന്മാരും സുന്ദരികളുമായിരിക്കുന്നത്? ഇനി മറ്റൊരു ആകര്‍ഷണംകൂടി അവിടെ നിങ്ങളെ മാടിവിളിക്കും.  ചുട്ടുപഴുത്ത മരുഭൂമിയില്‍ തീപോലുള്ള വെയിലിനെ വകവയ്ക്കാതെ നിവര്‍ന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍! കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ഒരു വലിയ രഹസ്യം പിടികിട്ടും. ആദ്യം കണ്ട അത്ഭുതത്തിനു പിന്നില്‍ രണ്ടാമത്തെ അത്ഭുതമാണെന്ന്. അറബികളുടെ നിത്യഭോജനത്തിന്റെ ഭാഗമാണ് ഈത്തപ്പഴം. പോഷകങ്ങളുടെ അമൂല്യക്കലവറയായ ഈത്തപപ്പഴത്തിന്റെ മധുരവും ഗുണവും ശരിക്കും മനസിലാക്കിയിട്ടുള്ളവരാണ് ഇവര്‍.

Thursday, November 17, 2011

തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല..


തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല... 
പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യം; 
എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. 
പക്ഷേ, പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും. 

അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. 
ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും 
തള്ളിനില്‍ക്കാത്ത ഒരു വയര്‍, 
ഹൊ എന്തൊരു നല്ല സ്വപ്നം. 
പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ 
എല്ലാം അങ്ങ് മറന്നുപോകും. 
വായില്‍ കപ്പലോടുമ്പോ വാരിവലിച്ചങ്ങ് തിന്നും. 
പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. 
ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? 
എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. 
തിന്നണ്ട എന്നൊന്നും പറയുന്നില്ല. 
ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? 
വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം. 
ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ
ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.

ബദാം 

ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. 
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന, 
ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, 
പേശികള്‍ക്ക് കരുത്ത് നല്‍കുന്ന 
മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. 
ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.



മുട്ട 
ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും 
പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. 
പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, 
അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് 
ഇത്തിരിപ്പോരം വന്ന ഒരു മുട്ട. 
രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. 
കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. 



തൈര് 
കാത്സ്യത്തിന്റെ നിറകുടം. 
തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. 
മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന 
പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.


മീന്‍ 
ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ 
ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. 
ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. 


ചോളം 
അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. 
ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.


പച്ചിലക്കറികള്‍ 
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. 
അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും 
ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. 
നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. 
നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം 
നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് 
ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. 
ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും 
അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. 
പച്ചിലക്കറികള്‍ അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, 
പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. 
കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ 
ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.




വെജിറ്റബിള്‍ സൂപ്പ് 
കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ 
പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് 
തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി 
ആവശ്യത്തിന് ഉപ്പും കുരുമുളക്പൊടിയുമൊക്കെയിട്ട് സൂപ്പാക്കി കഴിക്കുക. 
ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. 
അമിതവണ്ണം ഇല്ലാതാകും.

 പയറുവര്‍ഗങ്ങള്‍ 
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ 
പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. 
പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍ വര്‍ഗങ്ങള്‍

വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും 
തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.