---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label പിന്നാമ്പുറം. Show all posts
Showing posts with label പിന്നാമ്പുറം. Show all posts

Wednesday, August 20, 2014

എന്‍റെ ആദ്യ വിദ്യാലയം...

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...


Monday, April 11, 2011

പിന്നാമ്പുറം...3

വിദ്യാഭ്യാസവും ജോലിയും

വസൂരി പിടിപ്പെട്ടതു കൊണ്ടാവാം ഞാന്‍ സംസാരിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമായിരുന്നില്ല. അതു കൊണ്ട് എന്നെ സ്ക്കൂളില്‍ ചേര്‍ത്തത് ആറാം വയസ്സിലാണ്. പുല്ലംപറമ്പിനടുത്ത പ്രൈമറി സ്കൂളിലും എന്‍റെ വീടിനടുത്തെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലുമാണു പ്രാഥമിക വിദ്യാഭ്യാസം(1982 - 1986).പിന്നീട് അഞ്ചാം ക്ലാസ്സ് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെ നീണ്ട ഏഴു വര്‍ഷം എടയൂര്‍ ഐ.ആര്‍.എസ്സിലായിരുന്നു വിദ്യാഭ്യാസം(1986 - 1993).അന്ന് ഐ.ആര്‍.എസ്സിനു ഗവണ്‍മെന്‍റെ അംഗീകാരം ഇല്ലാത്തതു കൊണ്ട് പതിനേഴാം വയസ്സിലായിരുന്നു എസ്.എസ്.എല്‍.സി ഏഴുതിയിരുന്നത്.(അല്‍ ഹംദുലില്ലാഹ്, ഇന്ന് എടയൂര്‍ ഐ.ആര്‍.എസ്സിനു എല്‍.കെ.ജി മുതല്‍ +2 വരെ ഗവണ്‍മെന്‍ര്‍ അംഗീകാരം ഉണ്ട്). ഒന്‍മ്പതാം ക്ലാസില്‍ ഞാന്‍ തോറ്റതുകാരണം ഐ.ആര്‍.എസ്സില്‍ നിന്നും പടിയിറങ്ങി. ആ വര്‍ഷം തന്നെ എന്‍റെ കൂട്ടുകാരോടൊപ്പം എനിക്കും എസ്.എസ്.എല്‍.സി പാസാകണമെന്ന വാശിയോടെ ഞാന്‍ വളാഞ്ചേരി പ്രതിഭാ ആട്സ് & സയന്‍സ് കോളേജില്‍ ചേരുകയും 1994 മാര്‍ച്ചില്‍ ഞാന്‍ എസ്.എസ്.എല്‍.സി പാസാവുകയും ചെയ്തു.പിന്നീട് ശാന്തപുരം അല്‍ ജാമിഅയില്‍ (അന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജ്ജാണ്)ഉസൂലുദ്ധീന്‍ കോഴ്സിന്‍ ചേരുകയും മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം അവിടം വിടുകയും ചെയ്തു(1994 - 1997).ഇത്രയുമാണെന്‍റെ ഔദോയിക വിദ്യാഭ്യാസം.

Thursday, April 7, 2011

പിന്നാമ്പുറം... 2

ജനനവും ബാല്യവും

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ അതിപുരാതനവും വിശാലവുമായ വലിയ പറമ്പില്‍ തറവാട്ടിലെ പുല്ലംപറമ്പില്‍ മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കറിന്‍റെയും പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിലെ രായിരനെല്ലൂര്‍ പ്രദേശത്തെ കുളമ്പില്‍ മൊയ്തുട്ടിയുടെ മകള്‍ റുഖിയയുടെയും മക്കളില്‍ നാലാമനായി 1976 ല്‍ ഒക്ടോബര്‍ 16 നു ഞാന്‍ ഭൂജാതനായി.എനിക്ക് മൂന്ന് സഹോദരിമാരും(സൌദ, സുമയ്യ, ഫൌസിയ) ഒരു സഹോദരനുമാണുള്ളത്(യൂനുസ്).എന്‍റെ പേര്‍ മുഹമ്മദ് അല്ലാ ബക്‌ഷ് എന്നാണ്."ബക്‌ഷ് എടയൂര്‍" എന്ന പേരില്‍ അറിയപ്പെടുന്നു.

Monday, April 4, 2011

പിന്നാമ്പുറം...

കുടുബ ചരിത്രം
മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലെ മൂന്നാക്കല്‍,പൂക്കാട്ടിരി,അത്തിപറ്റ എന്നീ സ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന അതിപുരാതനവും വിശാലവുമായ ഒരു കുടുംബമാണ്‍ "വലിയ പറമ്പില്‍" കുടുംബം.
അറിഞ്ഞിടത്തോളം ഈ കുടുംബത്തിലെ ആദ്യപിതാമഹന്‍ "ആലിയാമു" എന്ന പേരിലാണ്‍ അറിയപ്പെടുന്നത്.ഇദ്ദേഹം 1850 കളില്‍ കോഴിക്കോട് ചാലിയത്തു നിന്നും പൂക്കാട്ടിരിയില്‍ വന്ന് താമസിച്ചതായി രേഖകളില്‍ നിന്നും മനസ്സിലാകുന്നു.ഇദ്ദേഹത്തിനു കുഞ്ഞിപോക്ക എന്ന പോക്കാമ,കുഞ്ഞാലി,കുഞ്ഞാലി കുട്ടി എന്നിങ്ങിനെ മൂന്ന് പേരായിരുന്നു മക്കള്‍.ഈ കുഞ്ഞാലി, കുഞ്ഞാലി കുട്ടി എന്നിവരെ വലിയ കുഞ്ഞാലിയെന്നും ചെറിയ കുഞ്ഞാലിയെന്നുമായിരുന്നു അറിയപ്പെട്ടിരുന്നത്.