തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഹിജ്‌റ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യ പകുതിയില്‍ മക്കയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്രാഹീം നബിയുടെ കാലം മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്രാഹീം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു: 'നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെ അടുക്കല്‍ വന്നു ചേരുന്നതാകുന്നു'(അല്‍ ഹജ്ജ്: 27).




5:39 PM
ബക്ഷ് എടയൂര്‍

Posted in: