---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---
Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Saturday, July 30, 2016

എന്‍റെ ഗ്രാമം


ദൈവത്തിന്റെത സ്വന്തം നാട്ടിലെ എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.സ്വാതന്ത്ര സമര കാലത്തുതന്നെ ചരിതത്തില്‍ ഇടം നേടിയ പ്രദേശം.വിവിധ മത വിശ്വാസികള്‍ ഒന്നിച്ചു ജീവിക്കുന്ന മതമൈത്രിയുടെ ഒരുപാട് കഥകള്‍ അയവിറക്കുന്ന ഗ്രാമം.

വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്ക്കി്ടയില്‍സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. 

പഴയകാലത്തിവിടം വന്കാ്ടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. ഗ്രാമത്തിലെ പല പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. എടമന തറവാട്ടിലെ “അങ്ങുന്നമാ”രെന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടരായിരുന്നു ഈ പ്രദേശത്തെ നാടുവാഴികള്‍. അവരുടെതെന്നു കരുതപ്പൊടുന്ന ചില ഇല്ലങ്ങളും മനകളും കളപ്പുരകളും ഇന്നും ഇവിടെ ശേഷിപ്പുണ്ട്.


ഈ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്ത്ഥംു തരകന്മാടര്‍ തമ്പടിച്ച് വില്പകനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. അങ്ങടികുന്നില് നിന്നും തരകന്മാര് അങ്ങാടിപ്പുറതെക്ക് മാറി താമസിച്ചതിനാലാണ് അങ്ങാടിപ്പുറത്തിനു "അങ്ങാടി ഇപ്പുറം " അങ്ങാടിപ്പുറം എന്ന പേര് വരാന്‍ കാരണം എന്ന്‍ പറയപ്പെടുന്നു. അതിനു തെളിവായി അങ്ങാടിപ്പുറത്ത് ഇപ്പോഴും തരകന്മാര്‍ താമസിക്കുന്നുണ്ട്. ചുക്ക്, കുരുമുളക് എന്നിവ വാങ്ങാന്‍ അറബികള്‍ ഇവിടെ വന്നിരുന്നതായി ചരിത്രസൂചനകളുണ്ട്. മലഞ്ചരക്കുകള്‍ ഭാരതപുഴയിലൂടെ പൊന്നാനി തുറമുഖത്തും, കരവഴി തിരൂര്‍ പറവണ്ണ കടപ്പുറത്തും എത്തിച്ചിരുന്നു. 

ഈ ഗ്രാമത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. മൂത്തമല നമ്പൂതിരിമാരാണ് ഈ അമ്പലം സ്ഥാപിച്ചതും നടത്തിപ്പോന്നതും. 

ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പോരാട്ടങ്ങളില്‍ എടയൂരില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ ഗ്രാമത്തില്‍ പ്രവര്ത്തിതച്ചുവരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ധാരാളം കലാകാരന്മാര്‍ ഗ്രാമത്തില്‍ നിന്നും ഉയര്ന്നു വന്നിട്ടുണ്ട്. അവരില്‍ ചിലരാണ് തായമ്പക വിദ്വാനായ ദിവാകര പൊതുവാള്‍, കഥാപ്രസംഗരംഗത്തുള്ള അഹമ്മദ്കുട്ടി മൌലവി. മാവണ്ടിയൂര്‍ പി.പി.എം.കുട്ടി മൌലവി, നാടകരംഗത്തുള്ള കെ.ജി.പാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. 

ഈ ഗ്രാമത്തിലെ കൊട്ടാമ്പാറ തറവാട്ടുകാര്‍ പാരമ്പര്യവൈദ്യരംഗത്തെ പ്രഗത്ഭമതികളായിരുന്നു. സന്നിവാതജ്വരത്തിന് ഇവിടെയുള്ള പ്രത്യേക ചികിത്സ പ്രസിദ്ധമാണ്. 



ഗ്രാമത്തിലെ മറ്റൊരു പ്രധാന കാഴ്ച്ചയാണ്‍ പൂക്കാട്ടിരി തോട്ടുങ്ങല്‍ പള്ളി എന്ന സ്രാമ്പി.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ സ്രാമ്പിയില്‍ സദാ ആരാധനയില്‍ മുഴുകി യിരുന്ന ഹസന്‍ മൗലവിയെക്കുറിച്ച് പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. പൂക്കാട്ടിരി ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ മൗലവി, വിശുദ്ധ ജീവിതത്തിന്‍െറ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്.

പ്രധാന തൊഴില്മേ ഖല കൃഷിയാണെങ്കിലും ആദായകരമല്ലാത്തതിനാല്‍ ഈ രംഗത്ത് നിന്നുമുള്ള ഒഴിഞ്ഞുപോക്കും ധൃതഗതിയിലാണ്. കൂടുതലാളുകളും കെട്ടിടനിര്മ്മാിണ രംഗത്തേക്കും മറ്റു മേഖലകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. 

ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സവര്ണ്ണ മേല്ക്കോ യ്മയും നിലനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് ജാതീയമായ ഉച്ചനീചത്വങ്ങളോ, വര്ഗ്ഗന വര്ണ്ണു വ്യത്യാസങ്ങളോ ഇല്ലാതെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന പ്രദേശമാണ് എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.

Sunday, December 28, 2014

പ്രവാചകജീവിതം നമ്മോട് ആവശ്യപ്പെടുന്നത്

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്.

Wednesday, August 27, 2014

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ പൂക്കാട്ടിരി - എടയൂര്‍

കേരളത്തില്‍ അധുനിക വിദ്യാഭ്യാസ രീതിയില്‍ ആരംഭിച്ച ആദ്യ മദ്രസകളില്‍ ഒന്നാണ് എടയൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ .
ഇസ്ലാമിക കേരളത്തിന്റെ നവൊദ്ദാന നായകന്മാരില്‍ അഗ്രഗണ്ണ്യനായ മര്ഹൂം ഹാജി വി പി മുഹമ്മദലി സാഹിബ്‌ 1952 ല്‍ആണ്‍ ഈ മദ്രസ സ്ഥാപിച്ചത് .

Tuesday, August 5, 2014

ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍....

(1945 ഓഗസ്റ്റ് 6)
അമേരിക്കയുടെ യുദ്ധഭ്രാന്തില്‍ ലോകം വിറങ്ങലിച്ച കറുത്തദിനം.
ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക നടത്തിയ  അണുബോംബ് വര്‍ഷത്തില്‍ 1,40,000 മനുഷ്യരാണ്‍ തല്‍ക്ഷണം മരിച്ചുവീണത്. അംഗവൈകല്ല്യവും മാറാവ്യാദിയും പിടിപ്പെട്ടവര്‍ അവേകായിരം വരും. മൂന്നാം ദിവസം (ആഗസ്റ്റ് 9) നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു.
80,000 ആളുകള്‍ തല്‍ക്ഷണം മരിച്ചു.

അണുബോംബ് സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ പുകമേഘപടലം സ്ഫോടനകേന്ദ്രത്തിന്‌ 18 കിലോമീറ്റര്‍ ഉയര്‍ന്നു.
കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു, ഭൂനഷ്ടവുമുണ്ടായി , സമ്പദ്ഘടന തകര്‍ന്നു.

അണുബോംബിന്റെ മാരക റേഡിയേഷന്‍
ഇന്നും ആ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.....

മാംസം വെന്തുരുകുന്ന ഓര്‍മകളായി വേദനയായി , ഹിരോഷിമ നാഗസാക്കി ദിനങ്ങള്‍....

Sunday, January 12, 2014

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക...


സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ പരമാവധി ജോലി ചെയ്യാവുന്ന തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്താനാണ് പുതിയ നീക്കം. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണത്രെ പുതിയ നടപടി. നിതാഖാത്തിനു പിന്നാലെ പുതിയ നടപടി ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്ക് ദോഷകരമാകും.അവര്‍ നാട് പിടിക്കേണ്ടി വരും.

പ്രിയ സഹോദരങ്ങളെ....

നാം ഒരു കാര്യം മനസ്സിലാക്കുക.പ്രവാസം ജീവിതത്തിന്‍റെ അന്തിമ സത്യമൊന്നുമല്ല.ജീവിത യാത്രയുടെ ഒരു കഷ്ണം മാത്രമാണ്. മടങ്ങാന്‍ തന്നെയാണ്‍ നാം വന്നത്.ഭൂമിയില്‍ നിന്ന് തന്നെ നാം ഒരിക്കല്‍ മടങ്ങേണ്ടതുണ്ട്.ഭൂമിയില്‍ തന്നെ പ്രവാസികളായ നമ്മള്‍ മരുഭൂമിയില്‍ എങ്ങിനെ സ്ഥിരവാസികളാവും?

 അന്നം തേടിയാണ്‍ നാം ഇറങ്ങിയത്.അന്നം എവിടെ യാണെന്ന് നാമല്ല നിശ്ചയിക്കുന്നത്."വാ കീറിയ ദൈവം ഇരയും തരും"എന്നതൊരു പാഴ്വാക്കല്ലെന്ന് നാം അനുഭവിച്ചറിഞ്ഞതാണെല്ലോ.നാംപരാജിതരല്ല.പ്രവാസം നഷ്ടക്കച്ചവടവുമല്ല.നാം നമ്മുടെ സ്വന്തം മണ്ണിലേക്ക് നോക്കൂ...നമ്മുടെ പ്രവാസത്തിന്‍റെ ബാക്കിയിരിപ്പുകള്‍ നമുക്കവിടെ കാണാന്‍ സധിക്കും.പ്രവാസിയുടെ കണ്ണീരും കനവുമില്ലാതെ, നാടുവിട്ടതിന്‍റെ ചോരയും നീരുമില്ലാതെ എന്തു കേരളം!!!

അതിനാല്‍ പോകേണ്ടിവന്നാല്‍ തല താഴ്തിയല്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക.നമുക്കിനി ഗൌരവത്തോടെ ജീവിക്കാം.ഇടിച്ചു തള്ളാനും അടിച്ചു പൊളിക്കാനും തുച്ചമായ പ്രവാസത്തിലിനി ഒന്നും ബാക്കിയില്ല.ഈസത്യം നാമും നമ്മുടെ കുടുമ്പവും ഉള്‍ക്കൊള്ളണം.ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോവുക.ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് ജീവിക്കുന്നവര്‍ അന്തിമ വിജയം നേടുമെന്ന സത്യം നമുക്ക് നെഞ്ചില്‍ കാത്തുസൂക്ഷിക്കം...

Wednesday, January 8, 2014

ഇവര്‍ ഇണപിരിയാ കൂട്ടുകാര്‍


ഇവര്‍ ഇണപിരിയാ കൂട്ടുകാരായിരുന്നു.ആദ്യത്തെത് എന്‍റെ വല്ലിപ്പ വി.പ്പി. മുഹമ്മദ്.മറ്റുള്ളവര്‍..അബ്ദുല്‍ ഹയ്യ് എടയൂര്‍, മക്കാര്‍ മൌലവി (കൊടുങ്ങല്ലൂര്‍ സ്വദേശി . എടയൂര്‍ കെ.എം യു.പി.സ്ക്കൂള്‍ അദ്ധ്യാപകനായിട്ടാണ്‍ മൌലവി എടയൂരില്‍ എത്തുന്നത്), അബ്ദുല്‍ അഹദ് തങ്ങള്‍. ഇവരില്‍ അബ്ദുല്‍ അഹദ് തങ്ങള്‍ ഒഴികെ എല്ലാവരും ദൈവ സന്നിതിയില്‍ എത്തി..അവര്‍ക്കെല്ലാവര്‍ക്കും അല്ലാഹു അവരുടെ ബര്‍സഖീ ജീവിതം സുഖമാക്കി കൊടുക്കട്ടെ...!!! തങ്ങള്‍ക്ക് അല്ലാഹു ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കുമാറാകട്ടെ...!!! അവരെയും നമ്മെയും അല്ലാഹു അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ...!!!(ആമീന്‍) വല്ലിപ്പ മരിച്ചിട്ട് ഏകതേശം 8 കൊല്ലമായി.വി.പി,മുഹമ്മദലി ( ഹാജി സഹിബ്) യുടെ സഹോദരങ്ങളിള്‍ ഒരാള്‍.വല്ലിപ്പയുടെ ഒരാഗ്രഹമായിരുന്നു അമേരിക്കന്‍ സാമ്രാജ്യം തകര്‍ന്നു ഒരു ഇസ്ലാമിക വ്യവസ്ഥ കണ്ടു മരിക്കുക എന്നത്.പലപ്പോഴും പറയാറൂണ്ടായിരുന്നു ബുഷ് മരിച്ചിട്ട് മരിച്ചാല്‍ മതിയായിരുന്നു എന്ന്.ഇനി എനിക്ക് കാണാന്‍ സാധിച്ചില്ലെങ്കില്‍ നീ കാണണം.അല്ലങ്കില്‍ നിന്‍റെ മക്കള്‍....

Thursday, December 12, 2013

ന്യൂ ജനറേഷന്‍...


പശു നക്കിയതു പോലെയുള്ള തല.

നാലാക്കിയാല്‍, നാല് പേര്‍ക്ക് ധരിക്കാവുന്ന , മുകളില്‍ ഡാര്‍ക്ക് – താഴെ ലൈറ്റ് ഷേഡോട് കൂടിയ, കട്ടിഫ്രെയിമുള്ള കൂളിംഗ് ഗ്ലാസ്.

കാതില്‍ ശരാശരി ലാപ് ടോപ്‌ സ്പീക്കറിനെക്കാള്‍ വലിപ്പമുള്ള ഹെഡ്സെറ്റ്.
മുഴുവനായി വടിച്ചു കളഞ്ഞ മീശ.

കീഴ്ചുണ്ടിനു താഴെ മതിലില്‍ അവിടവിടെ പൂപ്പല്‍ പിടിച്ചത് പോലെ കാണപ്പെടുന്ന താടി.
ദി കിംഗില്‍ മമ്മൂട്ടി പറയുന്ന “ചുമച്ചു ചോര തുപ്പുന്നവന്‍റെ ഇന്ത്യ” പോലെ ചവച്ചു പരിപ്പെടുത്ത, കഴിഞ്ഞ ആഴ്ച വായിലിട്ട ച്യൂയിംഗ് ഗം.
കടും നിറത്തില്‍ (പ്രത്യേകിച്ച് കറുപ്പില്‍) ആര്‍ക്കും ഒന്നും മനസ്സിലാകാത്ത ചിത്രത്തോട്* കൂടിയ, പൊക്കിളിനു മുകളില്‍ വരെ ഇറക്കമുള്ള ടീഷര്‍ട്ട്. (* അല്ലെങ്കില്‍ ചിത്രത്തിന് പകരം F**** ME , എന്നോ, സമാന തോന്ന്യവാസങ്ങളോ എഴുതി പിടിപ്പിച്ചിരിക്കും)
ഒട്ടകത്തിന്‍റെ പൂഞ്ഞ പോലെ ജനിച്ചപ്പോഴേ ഉള്ളതെന്നു തോന്നിക്കുന്ന, ചെളിയില്‍ പുതഞ്ഞ നിറത്തോട് കൂടിയ ഒരു ബാഗ്‌.
നട്ടെല്ലിനു ഇളക്കം തട്ടിയ മാതിരി ഒന്ന് കൂനി ..കള്ളുകുടിയന്മാര്‍ നടക്കുന്ന തരത്തില്‍ ഒന്നാടി …യോയോ ഡാന്‍സ് പോലെയുള്ള നടത്തം.
അല്‍പ്പം കൂടി താഴ്ത്തിയാല്‍ ജട്ടി പൂര്‍ണ്ണമായി കാണാവുന്ന , ചന്ദ്രലേഖയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോട് ചോദിച്ച പോലെ “കൊല പഴുപ്പിക്കാന്‍ വച്ചിരിക്കുന്ന”ചാക്കുകെട്ട് പോലെയുള്ള, മുട്ടിനു താഴേക്ക്‌ ഇറുകിപ്പിടിച്ചിരിക്കുന്ന, കഴുകിയിട്ട് വര്‍ഷങ്ങള്‍ ആയ മാതിരിയുള്ള ജീന്‍സ്.
കാലില്‍ പണ്ട് എല്‍.കി.ജി പിള്ളേര് ധരിച്ചിരുന്ന തരം വെള്ളയും വേറെ ഏതെങ്കിലും ഒരു കളറും ഉള്ള കൂറ കാന്‍വാസ് ഷൂ.
പൊട്ടിപ്പൊളിഞ്ഞ ഏതെങ്കിലും വീടിനു മുന്നില്‍ തള്ളവിരലും ചെറുവിരലും മാത്രം വിടര്‍ത്തിപ്പിടിച്ച ഒരുകൈയും, ജീന്‍സിന്‍റെ പോക്കറ്റിലിട്ട മറുകൈയും ആയി ചിരിക്കുന്നുണ്ട് എന്ന തോന്നല്‍ ഉളവാക്കിക്കൊണ്ട് ഒറ്റക്കുള്ള ഫോട്ടോ.
അല്ലെങ്കില്‍ തനിക്കു കണ്ണു കിട്ടാതിരിക്കാന്‍ എന്നവണ്ണം യാതൊരു കോലവുമില്ലാത്ത സമാനവസ്ത്രവിഭൂഷകളോട് കൂടിയ കോലങ്ങളെ യാതൊരു ബന്ധവുമില്ലാത്ത വിധം വിവിധ ഗോഷ്ടികളോടെ ചുറ്റിനും നിരത്തി നിര്‍ത്തി, പൊട്ടിപ്പൊളിഞ്ഞ വീടിനോ, തേക്കാത്ത മതിലിനോ മുന്നിലോ, ഉപയോഗിക്കാതെ കിടക്കുന്ന ഗാരെജിലോ, ഗോടൌണിലോ വച്ചെടുത്ത, വിന്‍റെജ് ഫില്‍ട്ടര്‍ ഇട്ട ഫോട്ടോ.
വാ തുറന്നാല്‍ ഓരോ മലയാളം വാചകത്തിലും പുട്ടില്‍ പീര പോലെ ഇടയ്ക്കിടെ ഓരോ ഇംഗ്ലിഷ് വാക്ക്.
Dat, der , wz എന്നിങ്ങനെ, ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിക്ക് പുതിയ പുതിയ വാക്കുകള്‍ സംഭാവന ചെയ്യുന്ന എഴുത്ത്.
ആരെങ്കിലും ഉപദേശിക്കുമ്പോള്‍ “ഇവനൊക്കെ എന്നെ ഉപദേശിക്കാന്‍ ആരെടാ” എന്നാ സദാ പുച്ഛം വഴിഞ്ഞൊഴുകുന്ന മുഖഭാവം
വാല്‍
~~~~
ഭാഗ്യവശാല്‍ ഇത്തരത്തില്‍ പെട്ട ആണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ടു പേടിപ്പിക്കുന്നതല്ലാതെ വേറെ പോസ്റ്റോ, കമന്റോ ഇട്ടു പീഡിപ്പിക്കാന്‍ വരാറില്ല എന്നത് ഒരു ആശ്വാസം ആണ്.
പക്ഷെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര “ന്യൂ” അല്ല.
അവര്‍ കാതിനുള്ളില്‍ കുത്തിത്തിരുകുന്ന കുഞ്ഞു ഇയര്‍ഫോണും, സാധാരണ പെണ്‍കുട്ടികളെ പോലെയുള്ള വേഷവുമാണ് ഇപ്പോഴും.
പിന്നെ കൂളിംഗ് ഗ്ലാസ്, സംസാരം, എഴുത്ത് എന്നിവയില്‍ മാത്രം ആണ്‍കുട്ടികളെക്കാള്‍ ഒരല്‍പം മുന്നില്‍ ആണെന്ന് മാത്രം.

*കടപ്പാട് : ഒരു മെയില്‍ സന്ദേശം.

Wednesday, September 11, 2013

ഓണം - ചില അറിവുകള്‍..

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‍നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

Thursday, September 20, 2012

ആരാണ് നല്ല സുഹൃത്ത് ?

നമ്മള്‍ നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാറുണ്ട്. അവര്‍ അത് എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ അത് രഹസ്യമാക്കി വയ്ക്കുമോ അതോ പരസ്യമാക്കുമോ. നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി അഭിനയിക്കുകയാണോ, അതോ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുകയാണോ ? അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മോട് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതായി അഭിന
യിച്ച് വേറെ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയാണോ?
ക്ഷമയുള്ള ഒരു കേള്‍വിക്കാരന് മാത്രമേ നല്ല ഒരു സുഹൃത്ത് ആകാ൯ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള വളരെ നല്ല മാര്‍ഗ്ഗം നല്ലൊരു സംഭാക്ഷണ ചതുരനെന്നതിലുപരി നല്ലൊരു ശ്രോതാവാകുക എന്നതാണ്. നമ്മള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നയാളെ ബോറടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിലൂടെ നമ്മള്‍ അയാളുടെ സൗഹൃദവും ആദരവും സമ്പാദിക്കുന്നു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നവനാണ് നല്ല സംഭാക്ഷണവിദഗ്ദ൯. അങ്ങനെ ഒരാളാകണമെങ്കില്‍ ചില ' അരുതുകള്‍ ' ഒഴിവാക്കണം. വിധിക്കുകയും വിലയിരുത്തുകയും അരുത്. കുറ്റം കണ്ടുപിടിക്കുന്ന ശീലം അരുത്. പ്രക്ഷുബ്ദത അരുത്. സദാചാരവാദമോ ഉപദേശ പ്രസംഗമോ അരുത്. ആവശ്യമില്ലാതെ ഉപദേശത്തിന് തുനിയരുത്. ഇടയില്‍ കയറി പറയരുത്.

Friday, March 16, 2012

മാതാവിന്റെ പ്രാര്‍ത്ഥന



മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്‍ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്‍ത്ഥന വ്യര്‍ത്ഥമാവുകയില്ല. ആഴക്കടലില്‍ വര്‍ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില്‍ മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്‍ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്‍കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്‍ത്ഥനയായിരുന്നു)

Wednesday, March 7, 2012

ജീവിതഘടികാരം നിലയ്‌ക്കും മുമ്പ്‌...


ഭക്ഷണത്തോടൊപ്പം അച്ചാറ്‌ കൂട്ടാറുള്ളത്‌ എങ്ങനെയാണ്‌? വളരെക്കുറച്ച്‌, അല്‌പമൊരു പുളി രുചിക്കാന്‍ മാത്രം; അല്ലേ...?

പ്രധാന ഭക്ഷണത്തെക്കാള്‍ അച്ചാറു കൂട്ടുന്നയാളെ കണ്ടാല്‍ നമുക്കെന്തുതോന്നും...? പക്വമതിയായ ഒരാളുടെ ലക്ഷണമല്ല അതെന്ന്‌ ഉറപ്പാണ്‌.
ഇനി നമ്മുടെയൊക്കെ ജീവിതത്തിലേക്ക്‌ വരാം. ഈ ജീവിതം വളരെ പ്രധാനമാണ്‌. ഓരോ സെക്കന്‍ഡും വിലപ്പെട്ടതാണെന്നു മാത്രമല്ല, അവയോരോന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
അങ്ങനെ കുറെ സെക്കന്‍ഡുകള്‍ ചേര്‍ന്നതാണ്‌, അതീവ വേഗതയില്‍ തീര്‍ന്നുകൊണ്ടിരിക്കുന്ന ഈ ആയുഷ്‌കാലം. ജനനമെന്ന മൂന്നക്ഷരത്തിനും മരണമെന്ന മറ്റൊരു മൂന്നക്ഷരത്തിനുമിടയില്‍ ജീവിതമെന്ന ഈ മൂന്നക്ഷരം കൊണ്ട്‌ നമുക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യമാകട്ടെ ഏറെ ഗൗരവമുള്ളതാണുതാനും. പക്ഷേ, എല്ലാവരും ജീവിക്കുന്നവരാണെങ്കിലും ജീവിതത്തെക്കുറിച്ച്‌ ആലോചിക്കുന്നവര്‍ വളരെക്കുറച്ചേയുള്ളൂ. ജീവിക്കുന്നത്ര എളുപ്പമല്ല ജീവിതത്തെക്കുറിച്ച ആലോചന.

Wednesday, February 15, 2012

ഉമ്മ

നമുക്ക് വേണ്ടി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.

ക്ഷീണത്തിനുമേല്‍ ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന്‍ പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല്‍ കടപ്പാടുള്ളത്.

Monday, February 6, 2012

സന്താനങ്ങള്‍ നമ്മുടെ ശത്രുക്കളല്ല

ടി. ആരിഫലി
നാം സമൂഹത്തില്‍ പല പദവികളും അലങ്കരിച്ചുകൊണ്ടിരിക്കുന്നവരാണ്. കുടുംബത്തില്‍ തന്നെ ഓരോരുത്തര്‍ക്കുമുണ്ട് വ്യത്യസ്ത പദവികള്‍. ഒരു സ്ത്രീയാണെങ്കില്‍ ഒരു മകളോ സഹോദരിയോ ഭാര്യയോ ഉമ്മയോ മരുമകളോ ആയിരക്കും. സമൂഹത്തിലിറങ്ങിയാല്‍ ഡോക്ടറോ എഞ്ചിനീയറോ അധ്യാപികയോ ഭരണാധികാരിയോ ആയിരിക്കും. ഇപ്രകാരം വ്യത്യസ്തമായ മേഖലകളില്‍ വിവിധ പദവികള്‍ അലങ്കരിക്കുന്നവരായിരിക്കും സ്ത്രീകളും പുരുഷന്മാരും. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അവര്‍ വഹിച്ചു കൊണ്ടിരിക്കുന്ന പദവികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും മഹത്വമേറിയതുമായ പദവി മാതാവ് എന്നതാണ്. അതിനേക്കാള്‍ മഹത്വമേറിയ ഒരു ഒരു പദവി ഈ ലോകത്ത് സ്ത്രീക്ക് ലഭിക്കാനില്ല. മറ്റെല്ലാ സ്ഥാനങ്ങളും മാതാവ് എന്ന സ്ഥാനത്തേക്കാള്‍ താഴെയാണ്. പുരുഷനെ സംബന്ധിച്ചേടത്തോളം പിതാവ് എന്നതാണ് അവന് ഈ ദുനിയാവില്‍ ലഭിക്കുന്ന ഉയര്‍ന്ന പദവി.
ഈ ലോകത്ത് നാം പലതും വികസിപ്പിച്ചെടുക്കുന്നുണ്ട്. ലേഖനം, പുസ്തകം, കവിത, ചിത്രരചന, സിനിമ തുടങ്ങി പലതും. ഇങ്ങനെ ഒരാള്‍ തന്റെ ജീവിതകാലത്ത് എന്തെല്ലാം ഉണ്ടാക്കിയെടുക്കുന്നുവോ അതിനേക്കാളെല്ലാം പ്രധാനം താന്‍ ജന്മം നല്‍കിയ സന്താനങ്ങളാണ്.

Friday, November 18, 2011

പണം നിങ്ങളുടേതായിരിക്കാം .ഭക്ഷ്യവസ്തുക്കള്‍ സമൂഹത്തിന്റേതാണ്


കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ തോട്ടത്തില്‍ റഷീദ് കൂട്ടുകാരനില്‍നിന്ന് തനിക്ക് ലഭിച്ച ഒരു ഇ-മെയില്‍ സന്ദേശം അതിലെ ഉള്ളടക്കത്തിന്‍െറ സവിശേഷത കാരണം അയച്ചുതരുകയുണ്ടായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുഹൃത്ത് തന്‍െറ കൂട്ടുകാരന്‍െറ ക്ഷണം സ്വീകരിച്ച് ജര്‍മനി സന്ദര്‍ശിച്ചതായിരുന്നു. ഹാംബര്‍ഗിലാണ് അദ്ദേഹത്തിന്‍െറ സുഹൃത്ത് ജോലി ചെയ്യുന്നത്. അദ്ദേഹം തന്‍െറ അതിഥിയെ സല്‍ക്കരിക്കാന്‍ നഗരത്തിലെ റസ്റ്റാറന്‍റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പതിവുപോലെ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി.

റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കുന്നവരുടെ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ മലയാളി സന്ദര്‍ശകന് വല്ലാത്ത വിസ്മയം തോന്നി. ജര്‍മന്‍കാരെ സംബന്ധിച്ച് താന്‍ കേട്ടതൊന്നും ശരിയല്ലെന്ന് അയാള്‍ക്ക് മനസ്സിലായി. താന്‍ ധരിച്ചതുപോലെ സമ്പന്നരല്ലെന്ന്  മാത്രമല്ല, വളരെ ദരിദ്രരാണെന്നും അയാള്‍ വിചാരിച്ചു. റൊട്ടിയും ജാമുമാണ് പലരും കഴിക്കുന്നത്. രണ്ടും മൂന്നും പേര്‍ ഒരു റൊട്ടി പിച്ചിയെടുത്താണ് തിന്നുന്നത്.
കേരളീയ പതിവനുസരിച്ചാണ് മലയാളി ഭക്ഷണം വരുത്തിയത്. അത് റസ്റ്റാറന്‍റിലുള്ള പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. രണ്ടുപേര്‍ക്ക് ഇത്രയേറെ വൈവിധ്യമുള്ള ഭക്ഷണമെന്നതായിരുന്നു അതിനുകാരണം. കൂട്ടത്തില്‍ ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മൂന്നു വൃദ്ധകള്‍ മലയാളികളെത്തന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. മലയാളികള്‍ വരുത്തിയ ഭക്ഷണം മുഴുവന്‍ കഴിക്കുന്നുണ്ടോ എന്നാണ് അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ മലയാളികള്‍ മേശയുടെ അടുത്തുനിന്ന് എഴുന്നേല്‍ക്കുന്നതുവരെ അവര്‍ സ്ഥലം വിട്ടില്ല. സ്വാഭാവികമായും മലയാളികളുടെ മേശപ്പുറത്തു കുറേ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇതുകണ്ട വൃദ്ധകള്‍ മാനേജറോട് പരാതി പറഞ്ഞു. തങ്ങളെ സംബന്ധിച്ചാണ് സംസാരിക്കുന്നതെന്ന് ബോധ്യമായ മലയാളികളും മാനേജറുടെ അടുത്തെത്തി. അവര്‍ വൃദ്ധകളുടെ സമീപനത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടു പറഞ്ഞു. ‘ഞങ്ങള്‍ വിലകൊടുത്തു വാങ്ങിയ ഭക്ഷണം എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളാണ്, ഇവരല്ല.അതോടെ സംസാരം മലയാളി ആതിഥേയനും വൃദ്ധകളും തമ്മിലായി. തര്‍ക്കം രൂക്ഷമായതോടെ വൃദ്ധകളിലൊരാള്‍ ഫോണ്‍ ചെയ്തു. അവര്‍ തര്‍ക്കിച്ചുനില്‍ക്കവേ മിനിറ്റുകള്‍ക്കകം പരിശോധനാ ഉദ്യോഗസ്ഥരെത്തി. മേശപ്പുറത്ത് ഭക്ഷണാവശിഷ്ടം നേരില്‍ക്കണ്ട ഉദ്യോഗസ്ഥര്‍ മലയാളികളുടെ മേല്‍ അമ്പത് മാര്‍ക് പിഴ ചുമത്തി. ഇതിനെ ചോദ്യം ചെയ്ത് കേരളീയ സുഹൃത്ത് പറഞ്ഞു: ‘ഞങ്ങള്‍ വാങ്ങിയ ഞങ്ങളുടെ ഭക്ഷണം മുഴുവന്‍ കഴിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ? ഞങ്ങളുടെ അവകാശത്തില്‍ എന്തിന് മറ്റുള്ളവര്‍ ഇടപെടുന്നു?
ഇതിന് ജര്‍മന്‍ ഉദ്യോഗസ്ഥരുടെ മറുപടി വ്യക്തവും ശക്തവുമായിരുന്നു. ‘പണമേ നിങ്ങളുടേതായുള്ളൂ. ഭക്ഷ്യവിഭവങ്ങള്‍ നിങ്ങളുടേതല്ല; സമൂഹത്തിന്‍േറതാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ആഹാരസാധനങ്ങള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.’
പടിഞ്ഞാറന്‍ നാടുകളില്‍ ആരും ഭക്ഷണാവശിഷ്ടം പാഴാക്കാറില്ല. റസ്റ്റാറന്‍റുകളില്‍ പോലും കഴിച്ചത് ബാക്കി വന്നാല്‍ ബാഗിലാക്കി വീട്ടില്‍ കൊണ്ടുപോവാറാണ് പതിവ്. അതിനുമാത്രമായി എല്ലാ റസ്റ്റാറന്‍റുകളിലും ഡ്രാഗി ബാഗുകളുണ്ടാവും.
പാശ്ചാത്യരെ പിന്തുടരുന്നതില്‍ കേരളീയര്‍ ഒട്ടും പിറകിലല്ല. എന്നാല്‍, നല്ല കാര്യങ്ങളല്ല മിക്ക അനുകരണവും. നമുക്കില്ലാത്ത പല നല്ല മൂല്യങ്ങളും പടിഞ്ഞാറന്‍ നാടുകളിലുണ്ട്. അവയൊന്നും ഇവിടെ പകര്‍ത്തപ്പെടാറില്ല. അതോടൊപ്പം എല്ലാ വൃത്തികേടുകളും അതേപടി പിന്‍പറ്റുകയും ചെയ്യുന്നു.
കേരളീയ നഗരങ്ങളിലെ ഓരോ വീട്ടിലെയും മാലിന്യശേഖരങ്ങളില്‍ എത്രമാത്രം ഭക്ഷണമാണ് പാഴാക്കിക്കളയുന്നതെന്ന് ശുചീകരണവൃത്തികളിലേര്‍പ്പെട്ട കുടുംബശ്രീ ജീവനക്കാരികളോട് ചോദിച്ചാലറിയാം. ഓരോ ദിവസവും അല്‍പമെങ്കിലും ആഹാരം പാഴാക്കാത്ത ഇടത്തരം കുടുംബങ്ങളോ സമ്പന്ന വീടുകളോ പട്ടണങ്ങളില്‍ കാണുക പ്രയാസം. കല്ല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും അനേകം ഇനം വിഭവങ്ങളുണ്ടാക്കുന്നു.അവയുടെ വൈവിധ്യങ്ങളുടെ ആധിക്യം ഇന്ന് അന്തസ്സിന്‍െറ അടയാളമായിമാറിയിരിക്കുന്നു. പലരും പല വിഭവങ്ങളുമുണ്ടാക്കുന്നത് സ്വയം കഴിക്കാനോ അതിഥികളെ തീറ്റാനോ അല്ല. പൊങ്ങച്ച പ്രകടനത്തിന് പ്രദര്‍ശിപ്പിക്കാനാണ്.
ഓരോ ഇനം മാംസംകൊണ്ടും അനേകതരം ആഹാരസാധനങ്ങളുണ്ടാക്കുന്നു. കൂടാതെ മത്സ്യവും പച്ചക്കറികളുമുപയോഗിച്ച് ഒട്ടുവളരെ വിഭവങ്ങളൊരുക്കുന്നു. പലയിനം പഴങ്ങളും മധുരപദാര്‍ഥങ്ങളും തയാറാക്കുന്നു.എല്ലാം രുചി നോക്കാന്‍ പോലും സാധിക്കാത്ത അത്രയും വിഭവങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ കല്യാണത്തിലും സല്‍ക്കാരത്തിലും പാഴാക്കപ്പെടുന്നത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും ഭക്ഷ്യവസ്തുക്കളാണ്. ആഘോഷവേളകളിലും ഇതുതന്നെ സംഭവിക്കുന്നു.  ഓരോ ദിവസവും ഒരൊറ്റ പട്ടണത്തില്‍ മാത്രം പാഴായിപ്പോകുന്ന ഭക്ഷ്യവിഭവങ്ങള്‍ ആ പട്ടണത്തിലെ പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍ പലപ്പോഴും പര്യാപ്തമായേക്കാം.
യഥാര്‍ഥത്തില്‍ പ്രശ്നം ഭക്ഷ്യപദാര്‍ഥങ്ങളുടെ അഭാവമല്ല.അവയുടെ നീതിപൂര്‍വകവും സന്തുലിതവുമായ വിതരണം നടക്കുന്നില്ളെന്നതാണ്. ഒരുഭാഗത്ത് ആഹാരവസ്തുക്കള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍ മറുഭാഗത്ത് എല്ലാം ഒഴിഞ്ഞുകിടക്കുന്നു. ചിലര്‍ ഭക്ഷ്യസാധനങ്ങള്‍ പാഴാക്കികളയുമ്പോള്‍ വേറെ ചിലര്‍ അതു കിട്ടാതെ പ്രയാസപ്പെടുന്നു.
ധൂര്‍ത്തും ദുര്‍വ്യയവും കേരളീയ സമൂഹത്തിന്‍െറ മുഖമുദ്രയായി മാറിയിരിക്കുന്നു. മിതവ്യയം ശക്തമായി അനുശാസിക്കുകയും ധൂര്‍ത്തിനെ കഠിനമായി വിലക്കുകയും ചെയ്യുന്ന മതത്തിന്‍െറ അനുയായികളാണ് മതമില്ലാത്തവരേക്കാള്‍ ഇതില്‍ മുന്നിലെന്നതാണ് ഏറെ വിചിത്രം.ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍നിന്ന് പ്രാര്‍ഥനക്ക് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും വെള്ളം പാഴാക്കരുതെന്ന് മതം നിഷ്കര്‍ഷിക്കുന്നു. ധൂര്‍ത്ത് പൈശാചികമാണെന്ന് പഠിപ്പിക്കുന്നു. ഒരൊറ്റ വറ്റുപോലും പാഴാക്കിക്കളയരുതെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുത്തുന്ന ഓരോ വറ്റും പിശാചിനുള്ള ആഹാരമാണെന്ന് ഉണര്‍ത്തുന്നു. എന്നിട്ടും ആരാധനാനുഷ്ഠാനങ്ങളില്‍ തികഞ്ഞ നിഷ്ഠയും കണിശതയും പുലര്‍ത്തുന്നവര്‍ പോലും ഭക്ഷ്യവിഭവങ്ങള്‍ വരെ പാഴാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.
ഇവിടത്തെ വായുവും വെള്ളവും അരിയും ഗോതമ്പും മാംസവും മത്സ്യവുമൊന്നും നമ്മുടേതല്ല. അവയുടെയൊക്കെ ഉടമസ്ഥത സ്രഷ്ടാവായ ദൈവത്തിനാണ്.മനുഷ്യര്‍ക്കുള്ളത് ഉപയോഗാനുമതിയാണ്. അതും അനിയന്ത്രിതമല്ല. ദൈവ നിശ്ചിതമായ സാമൂഹിക താല്‍പര്യങ്ങളാല്‍ നിയന്ത്രിതമാണ്. അതുകൊണ്ടുതന്നെ വായുവും വെള്ളവും അന്നപാനീയങ്ങളുമെല്ലാം സമൂഹത്തിന്‍െറതാണ്. ഓരോ വ്യക്തിക്കും അത്യാവശ്യമുള്ളതില്‍ മാത്രമേ അവകാശമുള്ളൂ.അതിനപ്പുറം പ്രവേശിക്കുന്നതും അതിരു ലംഘിക്കുന്നതും കടുത്ത അപരാധമാണ്. അവ നശിപ്പിക്കുന്നതോ മാപ്പര്‍ഹിക്കാത്ത കുറ്റവും. പൊതുജീവിതത്തില്‍ മതമില്ലാത്ത പാശ്ചാത്യരുടെ മാതൃകയെങ്കിലും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കുന്നതില്‍ നാം പിന്തുടര്‍ന്നിരുന്നെങ്കില്‍!

            -ശൈഖ് മുഹമ്മദ്‌ കാരകുന്ന്  (മാധ്യമം ദിനപത്രം -18.11.2011)

Thursday, September 1, 2011

സമയ വിനിയോഗം

ജീവിതത്തിലെ അതിമഹത്തായ അനുഗ്രഹമാണ് സമയം. ഒരര്‍ഥത്തില്‍ സമയംതന്നെയാണ് ജീവിതം. എന്നാല്‍, ഇന്ന് പലരും സമയത്തിന് വിലകല്‍പിക്കുന്നില്ല. അവര്‍ അനാവശ്യകാര്യങ്ങളിലും വ്യര്‍ഥവിനോദങ്ങളിലും സമയം കൊല്ലുന്നു. തങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടെ സമയവും അവര്‍ പാഴാക്കുന്നു. 40 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്ലാസിലെ അധ്യാപകന്‍ ഒരു മിനിറ്റ് വൈകിയാല്‍ അയാള്‍ 40 മിനിറ്റുകളാണ് പാഴാക്കുന്നത്. 100 പേര്‍ പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ഒരു പ്രഭാഷകന്‍ ഒരു മിനിറ്റ് വൈകിയാല്‍ 100 മിനിറ്റുകളാണ് അദ്ദേഹം പാഴാക്കുന്നത്. ഇങ്ങനെ എത്രസമയം ഓരോരുത്തരും പാഴാക്കിക്കളയുന്നു. സമയത്തിന് അതിപ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. അത് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഓരോ നിമിഷവും ദൈവാഭീഷ്ടത്തിനനുസൃതമായി ചിട്ടപ്പെടുത്തുന്നതിനാണ് ഇസ്‌ലാം സമയബന്ധിതമായിത്തന്നെ ആരാധനകള്‍ നിശ്ചയിച്ചത്. മനുഷ്യന്‍ ദൈവഹിതമനുസരിച്ച് സമയം ചെലവഴിക്കാന്‍ ബാധ്യസ്ഥനത്രെ. സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടും അതിലുപരി ദൈവത്തോടും ഒട്ടേറെ ബാധ്യതകളുള്ള അവന്‍ നിരുത്തരവാദജീവിതം നയിക്കാനോ അനാവശ്യ കാര്യങ്ങളില്‍ സമയം തുലക്കാനോ പാടില്ല. മുഹമ്മദ് നബി പറഞ്ഞു: 'നാലു കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പുനരുത്ഥാന നാളില്‍ ഒരടിമക്ക് ഒരടി മുന്നോട്ടു നീങ്ങാനാവില്ല. ആയുഷ്‌കാലം എന്തിന് ചെലവഴിച്ചു, യൗവനം എങ്ങനെ കഴിച്ചുകൂട്ടി, സമ്പത്ത് എങ്ങനെ സമ്പാദിച്ചു എന്തിന് ചെലവഴിച്ചു, വിജ്ഞാനംകൊണ്ട് എന്തു ചെയ്തു?' -ഇതില്‍ രണ്ടും സമയവുമായി ബന്ധപ്പെട്ടതാണ്. ദൈവകാരുണ്യത്തിനും പാപമോചനത്തിനും അര്‍ഹത നേടാന്‍ സമസൃഷ്ടികളോട് കാരുണ്യം കാണിച്ചും വിട്ടുവീഴ്ച ചെയ്തും ദൈവഹിതത്തിനനുസരിച്ച് സമയം ചെലവഴിക്കുന്നവനു സമയം മതിയാവുന്നില്ല എന്ന തോന്നലാണ് പലപ്പോഴും.

Wednesday, August 17, 2011

ലൈലത്തുല്‍ ഖദ്ര്‍ ....



"ഇതി ന (ഖുര്‍ആനെ) നാം വിധിനിര്‍ണയ രാവില്‍ അവതരിപ്പിച്ചു. വിധിനിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധിനിര്‍ണയരാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ റബ്ബിന്റെ അനുമതിയോടെ സകല വിധികളും കൊണ്ടിറങ്ങുന്നു. ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ'' (അല്‍ഖദ്ര്‍ 1-5). വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും അനുഗ്രഹവുമാണ് സൂറത്തുല്‍ ഖദ്റില്‍ ഊന്നിപ്പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ രാത്രിയെ ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്. സൂറഃ അദ്ദുഖാനില്‍ ഈ രാത്രിയെ അനുഗൃഹീത രാത്രിയെന്നും പരാമര്‍ശിക്കുന്നു (അദ്ദുഖാന്‍ 3).

Monday, August 1, 2011

നോമ്പ് - ചില കാര്യങ്ങള്‍


ഒരാള്‍ക്കും എണ്ണിക്കണക്കാക്കാന്‍ കഴിയാത്തത്ര മഹത്തായ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ഇസ്ലാമിലെ അതിസ്രേഷ്ഠമായ ഒരു ആരാധനയാണ് നോമ്പ്. എന്നാല്‍, ഈ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ മറ്റെല്ലാ സല്‍കര്‍മ്മങ്ങളെയും പോലെ വിശ്വാസികള്‍ രണ്ടു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.

Wednesday, July 20, 2011

റമദാന്‍ സമാഗതമാവുകയായി....


എന്താണ് റമദാന്‍ ....ഒരുമാസം മുഴുവന്‍ നോമ്പനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നതെന്ത്.... അറിയേണ്ടവര്‍ക്കുവേണ്ടി ചെറിയരൂപത്തില്‍ .....

Saturday, July 9, 2011

താങ്കളുടെ യഥാര്‍ഥ ഉത്തരവാദിത്വം

മൗലാനാ മൗദൂദി
 
ഈ ലോകത്ത്‌ ഓരോ മനുഷ്യനും തെരഞ്ഞെടുക്കാനും സ്വേഛ പ്രകാരം പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിരിക്കുന്നു. ഈ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌ മനുഷ്യന്‍ നേരിടുന്ന പരീക്ഷ. ഈ വസ്‌തുത ശരിക്കും ഗ്രഹിച്ചുകഴിഞ്ഞാല്‍ പിന്നെ, ഏതെങ്കിലുമൊരു സമൂഹത്തിലോ കാലഘട്ടത്തിലോ തിന്മ തഴച്ചുവളരുന്നത്‌ കണ്ട്‌ നമ്മളാകെ അന്തം വിട്ട്‌ ആശയക്കുഴപ്പത്തിലാവുകയില്ല. അതായത്‌ ഒരിടത്ത്‌ തീര്‍ത്തും അധാര്‍മികമായ ഒരു സംവിധാനമാണ്‌ മേല്‍ക്കൈ നേടുന്നത്‌ എന്നിരിക്കട്ടെ, അതൊരിക്കലും ഈ സംവിധാനത്തിന്റെ മേന്മയോ വിജയമോ അല്ല. നേരെ മറിച്ച്‌ ആ അധാര്‍മിക വ്യവസ്ഥിതി കൊണ്ടുനടക്കുന്ന മനുഷ്യരുടെ പതനവും പരാജയവുമാണ്‌. ഇതേ കാര്യം സത്യസന്ദേശത്തെക്കുറിച്ചും പറയാം. സത്യത്തിന്റെ വക്താക്കള്‍ അവര്‍ വിശ്വസിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ആദര്‍ശം കഠിനാധ്വാനം ചെയ്‌ത്‌ പ്രബോധനം ചെയ്‌തിട്ടും വേണ്ട പോലെ സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍, അത്‌ ആ ആദര്‍ശത്തിന്റെയോ ആ ആദര്‍ശത്തിന്റെ വക്താക്കളുടെയോ പരാജയമല്ല; സത്യത്തെ വളരാന്‍ അനുവദിക്കാതിരിക്കുകയും തിന്മയെ കയറൂരിവിടുകയും ചെയ്യുന്ന ആ സമൂഹത്തിന്റെ പരാജയമാണ്‌.

Thursday, June 16, 2011

ആണ്‍മക്കളെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍




ചുരുണ്ട മുടിയും നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം കുറെ ദിവസങ്ങളായി വേട്ടയാടുന്നു. അവള്‍ നാലര വയസ്സുകാരി ശ്രീജ. പൂമ്പാറ്റയെപ്പോലെ പാറിനടന്നവള്‍. ജീവിതദുരിതങ്ങളും ദാരിദ്ര്യവുമൊന്നും അറിയാതെ കളിച്ചു നടന്നവള്‍. പിന്നെ ഒരു നാളില്‍ മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ച നിര്‍ജ്ജീവ ശരീരമായി നാട്ടുകാരെ മുഴുവന്‍ കരയിച്ചവള്‍. അതുകൊണ്ട് അരിശം തീരാഞ്ഞ് എന്ന മട്ടില്‍ ആ കുരുന്നു ശരീരത്തില്‍ അക്രമി ചെയ്തു വച്ച ക്രൂരതകള്‍ കണ്ട ഒരാള്‍ക്കും അന്നുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അതിലും വലിയ ഞെട്ടലാണ് പിന്നാലെ വന്നത്. ഈ ക്രൂരതയ്ക്ക് പിടിയിലായത് വെറും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി. അവന്‍ മാത്രമാണോ അതു ചെയ്തത്? അതോ മുതിര്‍ന്ന ആരുടെയെങ്കിലും കയ്യിലെ കരുവായിപ്പോയതാണോ അവന്‍? ചോദ്യങ്ങള്‍ അനവധി അവശേഷിക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല ഇപ്പോള്‍ പറയാനുള്ളത്. അത് നമ്മുടെ ആണ്‍മക്കളെ കുറിച്ചാണ്.