---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, July 30, 2016

എന്‍റെ ഗ്രാമം


ദൈവത്തിന്റെത സ്വന്തം നാട്ടിലെ എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.സ്വാതന്ത്ര സമര കാലത്തുതന്നെ ചരിതത്തില്‍ ഇടം നേടിയ പ്രദേശം.വിവിധ മത വിശ്വാസികള്‍ ഒന്നിച്ചു ജീവിക്കുന്ന മതമൈത്രിയുടെ ഒരുപാട് കഥകള്‍ അയവിറക്കുന്ന ഗ്രാമം.

വള്ളുവനാട് രാജാവിന്റെയും സാമൂതിരി രാജാവിന്റെയും അധീനപ്രദേശങ്ങള്ക്കി്ടയില്‍സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ പ്രദേശം. അതുകൊണ്ടു തന്നെ രണ്ടു രാജാവിനും നികുതി കൊടുക്കാതെ രക്ഷപ്പെട്ട ജനങ്ങളുടെ നാടായതിനാല്‍ ഇവിടം എടയൂര്‍ എന്ന പേരിലറിയപ്പെട്ടു. 

പഴയകാലത്തിവിടം വന്കാ്ടുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. നായാടികള്‍, ആളര്‍ തുടങ്ങിയ ആദിവാസികള്‍ ഈ കാടുകളില്‍ താമസിച്ചിരുന്നു. വളരെ പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. ഗ്രാമത്തിലെ പല പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട നന്നങ്ങാടികളും കുടക്കല്ലുകളും മറ്റ് പൌരാണികാവശിഷ്ടങ്ങളും അതാണ് സൂചിപ്പിക്കുന്നത്. എടമന തറവാട്ടിലെ “അങ്ങുന്നമാ”രെന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടരായിരുന്നു ഈ പ്രദേശത്തെ നാടുവാഴികള്‍. അവരുടെതെന്നു കരുതപ്പൊടുന്ന ചില ഇല്ലങ്ങളും മനകളും കളപ്പുരകളും ഇന്നും ഇവിടെ ശേഷിപ്പുണ്ട്.


ഈ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്ത്ഥംു തരകന്മാടര്‍ തമ്പടിച്ച് വില്പകനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. അങ്ങടികുന്നില് നിന്നും തരകന്മാര് അങ്ങാടിപ്പുറതെക്ക് മാറി താമസിച്ചതിനാലാണ് അങ്ങാടിപ്പുറത്തിനു "അങ്ങാടി ഇപ്പുറം " അങ്ങാടിപ്പുറം എന്ന പേര് വരാന്‍ കാരണം എന്ന്‍ പറയപ്പെടുന്നു. അതിനു തെളിവായി അങ്ങാടിപ്പുറത്ത് ഇപ്പോഴും തരകന്മാര്‍ താമസിക്കുന്നുണ്ട്. ചുക്ക്, കുരുമുളക് എന്നിവ വാങ്ങാന്‍ അറബികള്‍ ഇവിടെ വന്നിരുന്നതായി ചരിത്രസൂചനകളുണ്ട്. മലഞ്ചരക്കുകള്‍ ഭാരതപുഴയിലൂടെ പൊന്നാനി തുറമുഖത്തും, കരവഴി തിരൂര്‍ പറവണ്ണ കടപ്പുറത്തും എത്തിച്ചിരുന്നു. 

ഈ ഗ്രാമത്തിലെ ഏറ്റവും പുരാതനമായ അമ്പലമാണ് പൂക്കാട്ടിയൂര്‍ ക്ഷേത്രം. മൂത്തമല നമ്പൂതിരിമാരാണ് ഈ അമ്പലം സ്ഥാപിച്ചതും നടത്തിപ്പോന്നതും. 

ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പോരാട്ടങ്ങളില്‍ എടയൂരില്‍ നിന്നുള്ളവരും പങ്കെടുത്തിട്ടുണ്ട്. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ ഗ്രാമത്തില്‍ പ്രവര്ത്തിതച്ചുവരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ധാരാളം കലാകാരന്മാര്‍ ഗ്രാമത്തില്‍ നിന്നും ഉയര്ന്നു വന്നിട്ടുണ്ട്. അവരില്‍ ചിലരാണ് തായമ്പക വിദ്വാനായ ദിവാകര പൊതുവാള്‍, കഥാപ്രസംഗരംഗത്തുള്ള അഹമ്മദ്കുട്ടി മൌലവി. മാവണ്ടിയൂര്‍ പി.പി.എം.കുട്ടി മൌലവി, നാടകരംഗത്തുള്ള കെ.ജി.പാല്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. 

ഈ ഗ്രാമത്തിലെ കൊട്ടാമ്പാറ തറവാട്ടുകാര്‍ പാരമ്പര്യവൈദ്യരംഗത്തെ പ്രഗത്ഭമതികളായിരുന്നു. സന്നിവാതജ്വരത്തിന് ഇവിടെയുള്ള പ്രത്യേക ചികിത്സ പ്രസിദ്ധമാണ്. 



ഗ്രാമത്തിലെ മറ്റൊരു പ്രധാന കാഴ്ച്ചയാണ്‍ പൂക്കാട്ടിരി തോട്ടുങ്ങല്‍ പള്ളി എന്ന സ്രാമ്പി.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ഈ സ്രാമ്പിയില്‍ സദാ ആരാധനയില്‍ മുഴുകി യിരുന്ന ഹസന്‍ മൗലവിയെക്കുറിച്ച് പ്രദേശവാസികള്‍ ഇന്നും ഓര്‍ക്കുന്നു. പൂക്കാട്ടിരി ജുമാമസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസന്‍ മൗലവി, വിശുദ്ധ ജീവിതത്തിന്‍െറ പേരിലാണ് ഓര്‍മിക്കപ്പെടുന്നത്.

പ്രധാന തൊഴില്മേ ഖല കൃഷിയാണെങ്കിലും ആദായകരമല്ലാത്തതിനാല്‍ ഈ രംഗത്ത് നിന്നുമുള്ള ഒഴിഞ്ഞുപോക്കും ധൃതഗതിയിലാണ്. കൂടുതലാളുകളും കെട്ടിടനിര്മ്മാിണ രംഗത്തേക്കും മറ്റു മേഖലകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. 

ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും സവര്ണ്ണ മേല്ക്കോ യ്മയും നിലനിന്നിരുന്ന ഈ ഗ്രാമത്തില്‍ ഇന്ന് ജാതീയമായ ഉച്ചനീചത്വങ്ങളോ, വര്ഗ്ഗന വര്ണ്ണു വ്യത്യാസങ്ങളോ ഇല്ലാതെ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന പ്രദേശമാണ് എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.

Sunday, December 28, 2014

പ്രവാചകജീവിതം നമ്മോട് ആവശ്യപ്പെടുന്നത്

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...

ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ച്, നാം സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ച്, നാം പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിച്ചു. ആ ജീവിതത്തില്‍നിന്നുള്ള എത്രയോ സംഭവങ്ങള്‍ നമുക്കറിയാം. തികച്ചും ആദരവോടും അത്ഭുതത്തോടും കൂടിയല്ലാതെ അതൊന്നും സ്മരിക്കാനാവില്ല. അടിമവേലക്കും ബാലവേലക്കുമെതിരെ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തി വരുന്ന പോരാട്ടത്തിന്റെ പ്രചോദനം പോലും പ്രവാചകന്‍ ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചുതന്ന മാതൃകകളാണ്.

Wednesday, December 24, 2014

പുതുവത്സര സന്ദേശം.

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ളിക്കുക...
ഓരോ പുതുവത്സരം പിറക്കുമ്പോഴും 
ജീവിതമെന്ന പുസ്തകത്തില്‍ നിന്നും 
ഒരു പേജ് കൊഴിഞ്ഞുവെന്ന കാര്യം ഓര്‍ക്കാറുണ്ടോ? 
കര്‍മ്മപുസ്തകമെന്ന തുലാസില്‍ ഏതു ഭാഗത്തിനാണ് 
ഭാരം കൂടുതല്‍ എന്നു ചിന്തിക്കാറുണ്ടോ? 
ജീവിതമെന്ന യാത്രയില്‍ ചെയ്തുകൂട്ടിയതെന്തെന്നും  
ചെയ്യേണ്ടതെന്തെന്നും തിരിച്ചറിഞ്ഞോ? 
രംഗബോധമില്ലാത്ത കോമാളിയായി കടന്നുവരുന്ന  
മരണത്തെ  സ്വീകരിക്കാന്‍  നാം  തയ്യാറാണോ?  
ചിന്തിക്കുക, നമ്മള്‍ക്കുള്ളത് കുറ്റപ്പെടുത്തുന്ന മനസ്സോ 
അതോ സംത്രിപ്തിയടഞ്ഞ മനസ്സോ?
സ്വയം വിചാരണ ചെയ്യുക, വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പേ. 
ഗതകാല സ്മരണകള്‍ ഉയരുമ്പോള്‍ സ്വയം ചോദിക്കുക. 
എന്റെ ജീവിതം കൊണ്ട് ഞാന്‍ സമ്പാദിച്ചത് നന്മയോ തിന്മയോ? 
നന്മകളാണെങ്കില്‍ ആത്മാര്തമയാണോ 
അതോ പ്രകടനപരതക്കു വേണ്ടിയോ ചെയ്തത്? 
തിന്മാകളാനെങ്കില്‍ എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി?
ഈ പുതുവര്‍ഷ പുലരി സ്വയം വിചാരണക്കുള്ളതാകട്ടെ....