---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, March 4, 2012

അറിയേണ്ട കാര്യങ്ങള്‍..... കൈവശമാക്കേണ്ട രേഖകള്‍....




ജനനമരണങ്ങള്‍ രജിസ്റ്റര്‍ 
ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയാണ് ഈ സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനാതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനമരണത്തെപ്പറ്റിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷിക്കുന്ന രീതി
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വാര്‍ഡ് മെമ്പറുടെ റിപ്പോര്‍ട്ട് സഹിതം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം തെരച്ചില്‍ ഫീസായി ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ ക്രമത്തില്‍ അടക്കണം. അപേക്ഷ സമര്‍പ്പിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കു ശേഷം രേഖകള്‍ ലഭ്യമാകും.



വികലാംഗരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം ലഭിക്കാന്‍
ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ക്കാണ് വിവാഹ ധനസഹായം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 36000 രൂപയില്‍ കവിയാന്‍ പാടില്ല. ഒരു തവണ ധനസഹായം ലഭിച്ചവരുടെ പുനര്‍വിവാഹത്തിനും (നിയമപ്രകാരം ആദ്യബന്ധം പിരിഞ്ഞവര്‍ക്ക്) ധനസഹായം ലഭിക്കും. അപേക്ഷകര്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ ആയിരിക്കണം. വിവാഹത്തിന്  മുന്ന് മാസത്തിനോ അല്ലെങ്കില്‍ ഒരു മാസത്തിനോ  മുന്‍പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം വിവാഹ ക്ഷണപത്രിക കൂടി ഉള്‍പ്പെടുത്തിയിരിക്കണം.
അപേക്ഷാ ഫോറം ജില്ലാ സാമൂഹിക ക്ഷേമ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

വിവാഹം രജിസ്റ്റര്‍ 
ചെയ്യുന്നതെങ്ങനെ?
സബ് രജിസ്ട്രാര്‍ മുന്‍പാകെയാണ് ഭാര്യാഭര്‍ത്താക്കന്മാരായി ജിവിക്കുന്നവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ വിവാഹമല്ലാതെ മറ്റേതെങ്കിലും മാര്‍ഗത്തില്‍ വിവാഹം കഴിഞ്ഞവര്‍ക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍:
പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയായിരിക്കണം.
ദമ്പതികളിലാര്‍ക്കും മറ്റൊരു ഭാര്യയോ ഭര്‍ത്താവോ ഉണ്ടാകാന്‍ പാടില്ല.
ദമ്പതികള്‍ വിവാഹം നിരോധിക്കപ്പെട്ട രക്തബന്ധത്തില്‍ പെട്ടവരാകരുത്.
ദമ്പതികളിലാരും ബുദ്ധിമാന്ദ്യമോ മാനസിക രോഗമോ ഉള്ളവരാകരുത്.

കുടുംബകോടതി 
സേവനങ്ങള്‍
വൈവാഹിക തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ കുടുംബങ്ങളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാര മാര്‍ഗമായി സമീപിക്കാവുന്ന കോടതിയാണിത്. ഒന്നാംക്ലാസ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ തുല്യ അധികാരത്തിലാണ് കുടുംബ കോടതിയുടെ ഉത്തരവുകളും. മുസ്‌ലിം വിവാഹ മോചിത സ്ത്രീകളുടെ അവകാശങ്ങള്‍ ഒഴികെയുള്ള വൈവാഹിക തര്‍ക്കങ്ങളെല്ലാം കുടുംബ കോടതിയുടെ പരിധിയില്‍ പെടുന്നവയാണ്. കുടുംബ കോടതിയില്‍ ഒരു വ്യക്തിക്ക് നേരിട്ട് പരാതി നല്‍കാനാവും. ദമ്പതികളെ രമ്യതയിലാക്കാനുള്ള കൗണ്‍സിലിംഗ് സംവിധാനം കുടുംബ കോടതിയിലുണ്ട്.
കുടുംബ കോടതിയില്‍ നിന്നുള്ള ഉത്തരവിനെതിരെ അപ്പീല്‍ കൊടുക്കാനാവില്ല. എന്നാല്‍ വിധിയില്‍ അതൃപ്തിയുള്ളിടത്തോളം കാലം ആ ഉത്തരവിന് മേലെ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കക്ഷിക്ക് അധികാരമുണ്ട്.

വിവാഹ സര്‍ട്ടിഫിക്കറ്റ്    
 തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയാണ് ഈ സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍.
അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. അപേക്ഷിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സാധുക്കളായ വിധവകളുടെ 
പെണ്‍മക്കളുടെ 
വിവാഹ ധനസഹായം
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയാണ് ഈ സഹായത്തിന് അപേക്ഷിക്കേണ്ടത്.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 2 കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതോടൊപ്പം ഹാജരാക്കണം.


വിവാഹ തീയതിക്ക് ഒരു മാസം മുമ്പായി അപേക്ഷിക്കണം. കാലാകാലങ്ങളിലെ നിയമങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ഉത്തരവിനും വിധേയമായിട്ടേ സഹായം ലഭിക്കുകയുള്ളൂ.
അപേക്ഷിക്കുന്നതിന്  ഫീസില്ല. 60 ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകനെ  വിവരം അറിയിക്കും.

വൈവാഹിക ബന്ധം
തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്
വില്ലേജ് ഓഫീസറാണ് ഈ സേവനം ലഭ്യമാക്കുന്ന ഉദ്യോഗസ്ഥന്‍. അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിര്‍ദിഷ്ട ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
|

1 comments :

കൊമ്പന്‍ said...

ഉപകാര പ്രദമായ വിവരണം താങ്ക്സ് എടയൂര്‍ ജി

Post a Comment