---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, May 13, 2010

വീട്ടിലെ കുട്ടികളുടെ പക്കല്‍ പോലും ലക്ഷക്കണക്കിന്‌ രൂപ..…

എല്ലാവരുടെയും പക്കല്‍ കോടിക്കണക്കിനു രൂപ... വീട്ടിലെ കുട്ടികളുടെ പക്കല്‍ പോലും ലക്ഷക്കണക്കിന്‌ രൂപ.. പേഴ്സുകള്‍ക്ക് പകരം ചാക്കുകളില്‍ കറൻസി സൂക്ഷിക്കുക... ഇങ്ങിനെയുള്ള ഒരവസ്ഥയെകുറിച്ച് ആലോചിച്ചു നോക്കൂ...

ഇത്പറയുമ്പോള്‍ ഇങ്ങിനെ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാവും... എന്നാല്‍ ഇത്തരം ഒരവസ്ഥ വരരുതെന്നാണ് നമ്മള്‍ പ്രാർത്ഥിക്കേണ്ടത്...

കോടികളുടെ നോട്ടുകള്‍ എല്ലാവരുടെയും കയ്യിലുണ്ട്... പക്ഷെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ളവരുടെ പട്ടികയില്‍ ഒന്നാംനിരയിലും ... ഇതാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ ഗതി.

നോട്ടിന് പുല്ലു വില പോലുമില്ലെന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ അവിടെ കാണാം!

50 കോടിയുടെ കറ൯സി!



വിലവിവര പട്ടിക (10 മില്ല്യ൯, 15 മില്ല്യ൯, 60 മില്ല്യ൯...)



ഒരു കോഴിയെ വാങ്ങിക്കാ൯...



ശമ്പളം കൈപറ്റുന്ന തൊഴിലാളി



മിഠായി വാങ്ങാൻ...



ഷോപ്പിങ്ങിന്...



മൂന്നു ദശകത്തോളമായി സിംബാബ്‌വേ ഭരിച്ചുവരുന്ന 85കാരനായ റോബര്‍ട്ട്‌ മുഗാബെയുടെ തെറ്റായ നയങ്ങളാണ്‌ രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ പറയപ്പെടുന്നു. ഒരു കാലത്ത്‌ ആഫ്രിക്കയുടെ 'ധാന്യ അറ'യായിരുന്നു സിംബാബ്‌വേ, ആഫ്രിക്കയിലെ ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു. നിയന്ത്രണങ്ങളോ ചട്ടങ്ങളോ പാലിക്കാതെ ഇഷ്ടംപോലെ നോട്ടടിച്ചിറക്കിയതാണ്‌ ഈ പ്രതിസന്ധിക്ക്‌ കാരണമായത്‌. സിംബാബ്‌വേയില്‍ തൊഴിലില്ലായ്‌മനിരക്ക്‌ 90 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ട്‌. രാജ്യമൊട്ടാകെ പകര്‍ച്ചവ്യാധികള്‍, അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണികൊണ്ട്‌ പൊറുതിമുട്ടുകയാണ്‌.

ഏതായാലും സ്വന്തം കറന്‍സി മരവിപ്പിക്കാനും പകരം അമേരിക്കന്‍ ഡോളറും ദക്ഷിണാഫ്രിക്കയുടെ റാന്‍ഡും ഉപയോഗിക്കാനും സിംബാബ്‌വേ സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു.

0 comments :

Post a Comment