---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, May 13, 2010

മരം മനുഷ്യനോട്.........


നിങ്ങള്‍......മനുഷ്യര്‍ ..എല്ലാം അറിയുന്നവര്‍ ..എങ്കിലും...ഈ കഥ പറയട്ടെ .....
കാലം ഒഴുകിപോയ ഈ വഴിയോരത്ത്‌ ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ ഞാനെത്ര കണ്ടു ...പ്രണയ പരാഗങ്ങള്‍ പരിണാമ മേറ്റ് ചിതറിയ വെറുമൊരുപൊട്ടു വിത്തില്‍ നിന്നാണെന്റെ തുടക്കം ....പിന്നെ നനവുള്ള ബാഷ്പ കണങ്ങള്‍ ഏറ്റ്‌...ചിതറിയ വെയില്‍ തേടി ഞാന്‍ വളര്‍ന്നു .മണ്ണില്‍ മനുഷ്യന്‍ ഉപേക്ഷിച്ച വേദാന്തങ്ങള്‍ ....അവയെല്ലാം ഞാന്‍ വളമാക്കി..അങ്ങനെ ഒരു കൊച്ചു പുല്‍നാമ്പായി ഞാന്‍ ജീവിതം തുടങ്ങി .........


പ്രക്ഷുബ്ദ മായിരുന്നു ചുറ്റുപാടുകള്‍ ...കൊടും കാറ്റിലും പേമാരിയിലും കടപുഴകാം
മിന്നല്‍ പിണരുകള്‍ ഹ്രദയം പിളര്‍ക്കാം .മണ്ണില്‍ ആഴത്തില്‍ അമരുമ്പോള്‍ എന്റെ വേരുകളും വേദനയെന്തെന്നറിഞ്ഞു ....പതിയെ ഞാനൊരു ചെറു മരമായി ...മണ്ണിനെയും , വിണ്ണിനെയും അറിഞ്ഞു ..പിന്നെ പതിയെ എന്നില്‍ പന്തലിച്ച ഇലച്ചാര്‍ത്തിന്റെ വശ്യത മൂടി, കാറ്റിലാടുന്ന ചില്ലകള്‍ ...പൂത്തുലയുന്ന യൌവ്വനം ....ഒടുവില്‍ ഞാനൊരു വന്മരമായി വിരാജിച്ചു .ദേശാടന പക്ഷികള്‍ എന്നില്‍ കൂടൊരുക്കി ,എന്റെ തണല്‍ വിരിച്ച പായയില്‍ ആയിരങ്ങള്‍ ഉറങ്ങി ,എനിക്ക് അഹങ്കാരം തോന്നി ..എനിക്ക് ജന്മമേകിയ ആ പൊട്ടു വിത്തിനോട്‌ ..നീ എത്ര ചെറുതായി പോയി ...ഞാന്‍ ഇതാ ആകാശ്ശത്തിന്റെ അനന്തതയി ലേക്ക്‌ എത്ര വളര്‍ന്നു .....

പിന്നെയും എത്രയോ ഋതുഭേദങ്ങള്‍.....കടന്നു പോയി ..ഒരിക്കല്‍ ഞാനൊരു പൂമരമായി ..എന്നില്‍ വിരിഞ്ഞ പൂക്കള്‍ക്ക്‌ മോഹത്തിന്റെ മണമായിരുന്നു ..ആ പൂക്കളെ പ്രണയിക്കാന്‍ കാറ്റില്‍ പറന്ന പരാഗങ്ങള്‍ മത്സരിച്ചു ...പൂക്കള്‍ കായ്കളായി...അവ വിത്ത് കളായി ..വീണ്ടും ഒരായിരം പുല്‍നാമ്പുകള്‍ പിറന്നു .... ജീവിതം എത്ര സുന്ദരം ............

വീണ്ടും ഞാന്‍ ഏറെ വളര്‍ന്നു ..പ്രായത്തിനപ്പുറതേക്ക്...പിന്നീടെപോഴോ എന്നില്‍ കൂടണഞ്ഞ ദേശാടന പക്ഷികള്‍ പുതിയ തീരങ്ങള്‍ തേടി പറന്നകന്നു ... ഇന്നെന്റെ കാതലില്‍ പഴമയുടെ പുഴുക്കുത്തേറ്റിരിക്കുന്നു.ഇല ഞരമ്പുകളില്‍ പടരുന്ന മഞ്ഞ നിറം ഞാനറിയുന്നു ..അവയും ഓരോന്നായി കൊഴി ഞ്ഞമരുന്നു..ഇന്നെന്നില്‍ പൂക്കളില്ല , പരാഗങ്ങ ളില്ല ..വേദനയുടെ ചില്ലകള്‍ മാത്രമുള്ള ഒരു പടു വൃക്ഷം .....എനിക്ക് ചുറ്റും കൊഴിയുന്ന ഇലകള്‍ തന്‍ കരയുന്ന നിസ്വനം മാത്രം ......

ഇന്നെനിക്കിതാ കാലത്തിന്റെ വിധി വന്നു ..കല്പാന്തകാലം.. വരവറിയിച്ചു ...നിര്‍വികാരത യുടെ പുറന്തോടില്‍ ഒരല്‍പകാലം കൂടി ...പിന്നെ എന്റെ ശരീരവും ,
ആത്മാവും ശുഷ്കിക്കും ...ഒടുവില്‍ എന്റെ അസ്തിത്വവും കട പുഴകും...വെറുതേ വെറുമൊരു വിറകിന്റെ കൊള്ളി ആയി ചിതലരിച്ച് എന്റെ ആത്മാവും ചുടലയില്‍ ഒതുങ്ങും .....അവിടെ എന്റെ കഥ അവസാനിക്കുന്നു .......................

ഒന്നോര്‍ത്താല്‍ ഞാനും മനുഷ്യനായ നീയും ഒരേ വഴിയിലെ സഹ യാത്രികര്‍ ,ഒരേ കഥ
പറയേണ്ടവര്‍ ....എന്നിട്ടും എന്തേ നീ ഇതൊന്നും അറിയാതെ ഇങ്ങനെ ....................

കാലം വീണ്ടും കഥ തുടരട്ടെ ....അനന്തമായി .....

0 comments :

Post a Comment