---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, May 13, 2010

മാപ്പിള മസാല ആല്‍ബം........... ചേരുവകളും പാചക രീതിയും...........

മൊഞ്ചത്തി, മൈലാഞ്ചി,മണവാട്ടി,മണിയറ,മധുരം,മുഹബ്ബത്ത്,ഖല്‍ബ്,കിനവ്,കസ്തൂരി,കസവുത്ട്ടം ഈ വക ചേരുവകള്‍ കൊണ്ട് ആര്‍ക്കും പെട്ടെന്ന് തയ്യാറാക്കാവുന്ന മസാല പൊതിഞ്ഞ മാപ്പിളപ്പാട്ട് ആല്‍ബം എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.......

ആദ്യമായി തൊലിക്കട്ടിയുള്ള ഒരു മൊഞ്ചത്തിയെ മസല പുരട്ടി വെക്കുക.അതിനു ശേഷം ചൂടായ ഖല്‍ബില്‍ വെച്ച് ഇടക്കിടക്ക് മുഹബ്ബത്ത് കൊണ്ട് ഇളക്കി പാകപ്പെടുത്തിയെടുക്കുക.ആങ്ങിനെ വേവിച്ചെടുത്ത മൊഞ്ചത്തിയെ മൈലാഞ്ചിയും കസ്തൂരിയും ചേര്‍ത്ത് അലങ്കരിച്ച് മണവട്ടിപ്പരുവത്തിലക്കി തയ്യാറാക്കിവെച്ച മണിയറയില്‍ നന്നായി സ്വര്‍ണ്ണത്തില്‍ മുക്കിയെടുത്ത് ആവശ്യത്തിന്‍ പണവും ചേര്‍ത്ത് മധുരക്കിനവ് പുരട്ടി കസവുതട്ടം കൊണ്ട് മൂടിവെക്കുക.ഇപ്പോള്‍ മസാല ആല്‍ ബം തയ്യാര്‍ .

1 comments :

Musadhique Kottapramban said...

ഇത് കിടിലന്‍ തമാശ തന്നെ. മാപ്പിളപാട്ടിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരാളാണ്. ഈ തമാശ പങ്കു വെച്ചതിനു നന്ദി. ഇനിയും എഴുതുക...

Post a Comment