ദൈവമെ,
നിന്‍റെ പുസ്തകം എത്രത്തോളം സൂക്ഷ്മതയോടെയാണ്‍ ഞാന്‍ കൈകാര്യം ചെയ്തത്.
പൊടിതട്ടാതിരിക്കാന്‍ പട്ടില്‍ പൊതിഞ്ഞ് ഞാനത് സൂക്ഷിച്ചു.
വെയിലില്‍ നിന്നും മഴയില്‍ ഇന്നും ഞാനതിനെകാത്തു.
മനുഷ്യരില്‍നിന്നും;
ഒരു വെളിച്ചവും കടക്കാതിരിക്കാന്‍ എന്‍റെ തലയും ഭദ്രമായി കെട്ടിവെച്ചു.
എന്നിട്ടും...എന്നിട്ടും ഞാന്‍ നരകത്തിന്‍റെ ഇന്ധനമെന്നോ...???
ഞാനത് വായിചില്ലെന്നല്ലേയുള്ളൂ...
0 comments :
Post a Comment