---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, April 24, 2010

മിസ് കേരള................

മിസ് കേരള മത്സരത്തിന്റെ കൊച്ചിയിലെ ഗ്രൂമിങ് ക്യാമ്പ് കാണാന്‍ പുറപ്പെടും മുമ്പ് ഒരുസുഹൃത്ത് തന്ടെ സുഹൃത്തിനോട് വെറുതെ ചോദിച്ചു, ''ഈ സൗന്ദര്യമത്സരത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്?''
ഉടനെ വന്നു സുഹൃത്തിന്റെ മറുപടി, ''കുറെ പെണ്‍പിള്ളേര് ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കും. പിന്നീട് വേദിയില്‍ വന്ന് കുണുങ്ങി കുണുങ്ങി നടക്കും. കേരള സംസ്‌കാരത്തിന് ചേര്‍ന്നതല്ല അവിടെ നടക്കുന്ന കാര്യങ്ങളൊന്നും.''
''താങ്കളിത് എങ്ങനെ അറിഞ്ഞു'', സുഹൃത്ത് ചോദിച്ചു.
''ഇക്കാര്യങ്ങളൊക്കെ ആരെങ്കിലും പറഞ്ഞറിയേണ്ട കാര്യമുണ്ടോ? ഊഹിച്ചാല്‍തന്നെ മനസ്സിലാവില്ലേ'', സുഹൃത്ത് ചിരിച്ചു.

സുഹൃത്ത് വിദ്യാസമ്പന്നനും ഫാഷന്‍ ഹബ്ബായ കൊച്ചിയിലെ താമസക്കാരനുമായതുകൊണ്ട് പുള്ളി പറഞ്ഞുതന്ന ധാരണകള്‍ മനസ്സിലിട്ടാണ് മിസ് കേരള-2010ന്റെ കളമശ്ശേരിയിലെ ഗ്രൂമിങ് ക്യാമ്പ് കാണാന്‍ ഈ സുഹൃത്ത് പോയത്. പക്ഷേ, അവിടെയെത്തിയപ്പോഴേ മുന്‍ ധാരണകളെല്ലാം അലിഞ്ഞില്ലാതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 22 മലയാളി സുന്ദരിമാര്‍. മലേഷ്യ, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. ഇതില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥികളുണ്ട്, എഞ്ചിനിയറിങ് ബിരുദധാരികളുണ്ട്, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളുണ്ട്...യുവത്വത്തിന്റെ സ്വാതന്ത്ര്യം അവര്‍ അറിയുകയാണ്.
എന്തുകൊണ്ട് സൗന്ദര്യമത്സരം എന്നതിന് എല്ലാവര്‍ക്കുമുണ്ട് വ്യക്തമായ ഉത്തരം. ''സൗന്ദര്യപ്രദര്‍ശനം മാത്രമല്ല മത്സരത്തില്‍ വരുന്നത്. വ്യക്തിത്വവികസനം, നേതൃത്വപാടവം, ആശയവിനിമയശേഷി, കേശസംരക്ഷണം, ചര്‍മസംരക്ഷണം, ക്യാറ്റ്‌വാക്ക്, മേക്കപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കരിയറായി ഏത് മേഖല തിരഞ്ഞെടുത്താലും ഇത് ഞങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.''
കളമശ്ശേരിയില്‍ അസറ്റ് ഗ്രൂപ്പിന്റെ അപ്പാര്‍ട്ടുമെന്റിലെ രണ്ടാംനില. മിസ് പൂനയും പ്രശസ്ത മോഡലുമായ മയൂരി ജോഷി മത്സരാര്‍ഥികളെ ക്യാറ്റ്‌വാക്ക് പരിശീലിപ്പിക്കുകയാണ്. മുട്ടറ്റം ഇറക്കമുള്ള സ്‌കേര്‍ട്ടില്‍ ഒരു പെണ്‍കുട്ടി പരിശീലനത്തിന് റെഡിയായി നില്‍ക്കുന്നു. മുടി ഇരുഭാഗത്തേക്കും പറത്തി അവള്‍ ക്യാറ്റ്‌വാക്ക് ചെയ്ത് കടന്നുപോയി. പേര് നീതു. കൊല്ലമാണ് നീതുവിന്റെ നാട്. ''ക്യാറ്റ്‌വാക്കിങ് നോട്ട് ഈസി'', അവള്‍ ക്യാമറയ്ക്ക് മുന്നില്‍ ചിരിച്ചു.
ഹൈഹീല്‍ ചെരുപ്പിട്ട് റാംപില്‍ ചുവടു വെച്ചപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് കാലിടറി. 'ഠപ്പോ...' ദാ കിടക്കുന്നു നിലത്ത്. ചമ്മിയ മുഖവുമായി അവള്‍ പിന്‍നിരയിലേക്ക് മറഞ്ഞപ്പോള്‍ സഹമത്സരാര്‍ഥികളുടെ ചിരി. ''ഇനിയെന്തൊക്കെ കാണാനിരിക്കുന്നു'', മയൂരി അല്പം സീരിയസായി.
റാമ്പില്‍ പണക്കിലുക്കം
സൗന്ദര്യമത്സരം പൈസക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണ പൊതുവെയുണ്ട്. പക്ഷേ, 2009-ലെ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്ത അമല്‍ഡയുടെ കഥ പറഞ്ഞ് പേജന്റ് ഡയറക്ടര്‍ റാം മേനോന്‍ ഇതിനെ എതിര്‍ത്തു. വയനാട്ടുകാരി അമല്‍ഡ സ്‌കൂള്‍ അധ്യാപകന്റെ മകളായിരുന്നു.

0 comments :

Post a Comment