---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Tuesday, March 15, 2011

ഞാന്‍ ആരാണ്?

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് വേണ്ടതെങ്കില്‍,
ഉത്തരം നല്‍കുക പ്രയാസകരം. നീ ആരാണ് എന്ന്
ചോദിച്ചവരോട് ഞാന്‍ എന്റെ പേര് പറഞ്ഞു.
പക്ഷെ എന്റെ പേരാണോ ഞാന്‍? എന്നെ വിളിക്കാന്‍
മറ്റുള്ളവരെ സഹായിക്കുന്ന ഒരു കൂട്ടം അക്ഷരങ്ങള്‍
മാത്രമല്ലേ അത്? അപ്പോള്‍ ഞാന്‍ ഒരു പേരല്ല.

മറ്റു ചിലരോട് പറഞ്ഞു ഞാന്‍ ഒരു വിദ്യാര്‍ഥി ആണെന്ന്.
അപ്പോള്‍ അവര്‍ ചോദിച്ചു നീ എന്താണ് പഠിക്കുന്നതെന്നു.
ഞാന്‍ പറഞ്ഞു നിങ്ങളെ തന്നെയാണെന്ന്. ഞങ്ങളെയോ?
അവര്‍ക്കതിശയം. അതെ, നിങ്ങളിലൂടെ ഞാന്‍ എന്നെ പഠിക്കുകയാണ്,
നിങ്ങളിലൂടെ ഞാന്‍ എന്റെ ലക്‌ഷ്യം തേടുകയാണ്,
നിങ്ങളിലൂടെ ഞാന്‍ എന്റെ സത്ത് തിരയുകയാണ്.
കാരണം, "ഞാന്‍ എന്ന് പറയുന്നത് ഞാനും എന്റെ
ചുറ്റുപാടും ആണ്. എന്റെ ചുറ്റുപാട് ഞാന്‍
കാണുന്നില്ലെങ്കില്‍ ഞാന്‍ എന്നെ കാണുന്നില്ല,
ഞാന്‍ എന്നെ അറിയുന്നില്ല". എന്റെ മറുപടി
ഇത്രയും ആയപ്പോഴേക്കും ഇഷ്ട്ടപെടാത്തത്‌ കൊണ്ടോ
എന്തോ, അവര്‍ തിരിഞ്ഞു നടന്നു. എന്നാല്‍ ഒരു ദിവസം
ഞാന്‍ എന്നോട് തന്നെ ചോദിച്ചു ഞാന്‍ ആരാണെന്ന്.
സത്യം പറയാലോ, ഇപ്പോഴും ഞാന്‍ അതിന്റെ ഉത്തരം തേടുകയാണ്.
എങ്കിലും രണ്ടും വാക്ക്;

"ദൈവത്തിന്‍റെ മഹോന്നത സൃഷ്ട്ടിയിലെ ഒരു കണ്ണി.
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ജനിച്ചു,
വിളംബരത്തിന്റെ നാട്ടില്‍ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു,
കാളപോരുകാരുടെ നാട്ടില്‍ ജീവിതത്തിന്റെ സത്ത് തിരയുന്ന
അവളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കൊതിക്കുന്ന ഒരു വികൃതി പയ്യന്‍‌
തനിക്കു ചുറ്റുമുള്ളവരെ ഒരു പോലെ സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കുസൃതി.
സൗഹൃദത്തില്‍ കാപട്യം കാണിക്കുന്നവരെ വെറുക്കുന്ന,
ജാഡ സംഭാഷണങ്ങള്‍ വെറുക്കുന്ന, സൗഹൃദത്തിന്റെ ആഴങ്ങള്‍ തേടുന്ന
ഒരു സൗഹൃദ ശാസ്ത്ര വിദ്യാര്‍ഥി......

0 comments :

Post a Comment