നെഗറ്റീവ് രക്ത ഗ്രൂപ്പ് വേണോ, ദാതാക്കള്‍ റെഡി. ********************************************** ചേര്‍ത്തല: രക്തദാന ദിനത്തില്‍ നെഗറ്റീവ് കൂട്ടായ്മ പ്രവര്‍ത്തനം വിപുലമാക്കുന്നു. രക്തഗ്രൂപ്പുകളില്‍ അപൂര്‍വമായ നെഗറ്റീവ് രക്ത ഗ്രൂപ്പ് ഉള്ളവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സംഘടനയാണ് നെഗറ്റീവ് കൂട്ടായ്മ. വൈദ്യുതി വകുപ്പിന്റെ പട്ടണക്കാട് ഓഫിസ് കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഈ രക്തദാന സംഘടനയുടെ ചുക്കാന്‍പിടിക്കുന്നത് 58 തവണ രക്തം ദാനം ചെയ്ത 52കാരനായ എം.ജെ. പോളാണ്. ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡ് മൂലേച്ചിറ ജോസഫിന്റെ മകന്‍ പോള്‍ വൈദ്യുതി വകുപ്പിലെ ഡ്രൈവറാണ്. 1990 മുതലാണ് രക്തം നല്‍കിവരുന്നത്. രക്തദാനത്തിന്റെ പേരില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ പോളിനൊപ്പം 37കാരനായ മലയാറ്റൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി ഗിരീഷും നെഗറ്റീവ് കൂട്ടായ്മയില്‍ സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം ചെറുപ്പക്കാരാണ് കൂട്ടായ്മയിലുള്ളത്. ഓപറേഷന്‍, അപകടം തുടങ്ങിയ കാരണങ്ങളാല്‍ ആശുപത്രികളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് സൗജന്യമായി ഇവര്‍ രക്തം നല്‍കിയിട്ടുണ്ട്. രക്തദാന ദിനത്തില്‍ കൂട്ടായ്മ വികസിപ്പിക്കാന്‍ ഇവര്‍ തയാറെടുക്കുകയാണ്. ഫോണ്‍- 9446490481.
1 comments :
നെഗറ്റീവ് രക്ത ഗ്രൂപ്പ് വേണോ, ദാതാക്കള്‍ റെഡി.
**********************************************
ചേര്‍ത്തല: രക്തദാന ദിനത്തില്‍ നെഗറ്റീവ് കൂട്ടായ്മ പ്രവര്‍ത്തനം വിപുലമാക്കുന്നു. രക്തഗ്രൂപ്പുകളില്‍ അപൂര്‍വമായ നെഗറ്റീവ് രക്ത ഗ്രൂപ്പ് ഉള്ളവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സംഘടനയാണ് നെഗറ്റീവ് കൂട്ടായ്മ. വൈദ്യുതി വകുപ്പിന്റെ പട്ടണക്കാട് ഓഫിസ് കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഈ രക്തദാന സംഘടനയുടെ ചുക്കാന്‍പിടിക്കുന്നത് 58 തവണ രക്തം ദാനം ചെയ്ത 52കാരനായ എം.ജെ. പോളാണ്. ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡ് മൂലേച്ചിറ ജോസഫിന്റെ മകന്‍ പോള്‍ വൈദ്യുതി വകുപ്പിലെ ഡ്രൈവറാണ്. 1990 മുതലാണ് രക്തം നല്‍കിവരുന്നത്. രക്തദാനത്തിന്റെ പേരില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ പോളിനൊപ്പം 37കാരനായ മലയാറ്റൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്മാന്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി ഗിരീഷും നെഗറ്റീവ് കൂട്ടായ്മയില്‍ സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം ചെറുപ്പക്കാരാണ് കൂട്ടായ്മയിലുള്ളത്. ഓപറേഷന്‍, അപകടം തുടങ്ങിയ കാരണങ്ങളാല്‍ ആശുപത്രികളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് സൗജന്യമായി ഇവര്‍ രക്തം നല്‍കിയിട്ടുണ്ട്. രക്തദാന ദിനത്തില്‍ കൂട്ടായ്മ വികസിപ്പിക്കാന്‍ ഇവര്‍ തയാറെടുക്കുകയാണ്. ഫോണ്‍- 9446490481.
Post a Comment