---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, July 10, 2011

അമ്പരിക്കുന്ന കുഞ്ഞു പീഠനങ്ങള്‍......

ഇത് ഇന്നത്തെ(2011ജൂലൈ 10) പത്രത്തില്‍ കണ്ട അമ്പരിക്കുന്ന ഒരു വാര്‍ത്ത. നാലര വയസ്സുകാരി പീഡന ശ്രമത്തിനിടയില്‍ കൊല്ലപ്പെടുന്നു. പ്രതി വെറും പത്തു വയസ്സുകാരനായ കളിക്കൂട്ടുകാരനും !!!

വെറുതെ വായിച്ചു തള്ളേണ്ട ഒരു സാധാരണ വാര്‍ത്തയാണോ ഇതെല്ലാം? പതിനെട്ടും പതിനാറും പ്രായമുള്ള കൌമാരക്കാര്‍ പോലും ഇത്തരം പ്രതികളായി തീരുന്നത് മുമ്പൊക്കെ വളരെ അത്യപൂര്‍വ്വമായിരുന്നു. ഇന്നിപ്പോള്‍ അതൊക്കെ ഒരു സാധാരണ വാര്‍ത്തയായി എന്ന് മാത്രമല്ല, അതിപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത കൊച്ച് കുഞ്ഞുങ്ങളില്‍ വരെയെത്തി എന്ന് പറയുമ്പോള്‍ നമ്മുടെ സമൂഹം ഇന്ന് എത്തി പെട്ട ധാര്‍മിക അധപതനം എത്രയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതി നമ്മുടെ സമൂഹം തന്നെയാണ്. വീടുകളില്‍ കുട്ടികള്‍ വളര്‍ന്ന് വരുന്ന അധാര്‍മിക സാഹചര്യങ്ങള്‍ തന്നെയാണു ഒന്നാമത്തെ കാരണം. ഇന്നത്തെ സിനിമകള്‍ - പ്രത്യേകിച്ച് ഗാനരംഗങ്ങള്‍ - കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്ന വികാരങ്ങളെകുറിച്ച്, അവരുമൊന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. അനിയന്ത്രിതമായ ഇന്റെര്‍നെറ്റ് ഉപയോഗമാണ് മറ്റൊരു പ്രധാന കാരണം. കുഞ്ഞുങ്ങള്‍ എതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നോ, എന്തൊക്കെയാണ് കാണുന്നതെന്നൊ, അവരുടെ മെയില്‍ ബോക്സിലും ഫെയ്സ്ബുക്കിലും വന്ന് കൊണ്ടിരിക്കുന്ന മെസ്സേജുകളും ചിത്രങ്ങളുമൊക്കെ എന്തൊക്കെയെന്നോ പരിശോധിക്കാന്‍ അധിക രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉപകാരപ്രദമായ സൈറ്റുകളേക്കാളും കൂടുതല്‍ അശ്ളീല സൈറ്റുകളാണു എന്നതിനാല്‍ തന്നെ ഗള്‍ഫ്നാടുകളിലും മറ്റും ചെയ്തത് പോലെ നമ്മുടെ നാട്ടിലും അശ്ളീല സൈറ്റുകള്‍ ബാന്‍ ചെയ്യാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായേ തീരു.

കൊച്ച് കുട്ടികള്‍ക്ക് വരെ ബ്ളൂടൂത്തും കാമറയുമൊക്കെയുള്ള മൊബൈലുകള്‍ നല്കുന്നത് അഭിമാനമായി കാണുന്ന രക്ഷിതാക്കള്‍, തങ്ങളുടെ മക്കളെ നാശത്തിലേക്ക് വലിച്ചെറിയുകായാണ്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇനിയും നാം ജാഗരൂഗരായില്ലെങ്കില്‍ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളേയും കൊച്ചനുജന്‍മാരെയും കുഞ്ഞനിയത്തിമാരെയും നഷ്ടപ്പെടും, തീര്‍ച്ച.

1 comments :

Mohammed Kutty.N said...

ഈദൃശ വാര്‍ത്തകള്‍ ഇന്ന് ബധിര കര്‍ണ്ണങ്ങളിലെ 'വെറും'സംഭവങ്ങള്‍ മാത്രം!എങ്ങോട്ടാണ് ഈ സമൂഹം നയിക്കപ്പെടുന്നത്?ഇതു ഏതു വരെ? ധാര്‍മിക മനസ്സുകള്‍ ഉണരാന്‍ വൈകുന്നുവോ...?!

Post a Comment