---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, July 13, 2011

ഇ മെയിലും തക്കാളിയും

മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?".
ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി.
നിരാശനായി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പോക്കറ്റില്‍ ആകെയുള്ളത് ഇരുപത് ഡോളര്‍. ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി. മാര്‍ക്കറ്റില്‍ പോയി ആ ഇരുപത് ഡോളര്‍ കൊടുത്ത് അയാളൊരു പെട്ടി തക്കാളി വാങ്ങി. അതും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി നടന്ന് വിറ്റപ്പോള്‍ ഉച്ചയൂണിന് മുമ്പുതന്നെ അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. ഉച്ചതിരിഞ്ഞും അയാള്‍ അതാവര്‍ത്തിച്ചു. വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ അയാളുടെ കയ്യില്‍ 65 ഡോളറുണ്ടായിരുന്നു. അങ്ങനെ അയാളൊരു ബിസിനസ്സുകാരനായി.

5 കൊല്ലം കഴിയുമ്പോളേയ്ക്കും ഒരുപാട് ലോറികളും ഗോഡൌണുകളുമൊക്കെയുള്ള ഒരു വലിയ റീടെയ് ലര്‍ ആയത്രെ അയാള്‍. അപ്പോളാണ് കുടുംബാഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് അയാള്‍ വിചാരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സെയിത്സ്മാന്‍ വന്ന് പോളിസികളെപ്പറ്റി അയാളോട് വിശദീകരിച്ചു. ഒടുക്കം സെയിത്സ്മാന്‍ അയാളോട് അയാളുടെ ഈ-മെയില്‍ ഐഡി ചോദിച്ചു. "ഇല്ല, എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ മറുപടിച്ചു.
ഹെന്ത്, കോടീശ്വരനായ ഒരു ബിസിനസ്സുകാരന് ഈ-മെയില്‍ ഐഡി ഇല്ലെന്നൊ? സെയിത്സ്മാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളയാളുടെ ഡയലോഗ് വിരുത് പുറത്തെടുത്തു: "ഈ-മെയില്‍ ഐഡി ഇല്ലാതെ തന്നെ നിങ്ങള്‍ കോടീശ്വരനായി. അപ്പോള്‍ ഒരു ഈ-മെയില്‍ ഐഡി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ".
മറുപടി പറയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. "ഓ, സങ്കല്‍പ്പിക്കാനൊന്നുമില്ല. ഒരു ഈ-മെയില്‍ ഐഡി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മൈക്രോസോഫ്റ്റിലെ പ്യൂണായേനെ”.
ഗുണപാഠം 1: ഇന്റര്‍നെറ്റ് നിങ്ങളുടെ ജീവിതവിജയത്തിലേയ്ക്കുള്ള വഴി തുറക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ഗുണപാഠം 2: ഈ-മെയില്‍ ഐഡിയും ഇന്റര്‍നെറ്റ് പ്രാവീണ്യവും ഇല്ലെങ്കിലും അധ്വാനിച്ചാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം.

ഗുണപാഠം 3: ഈ കഥ ഈ-മെയില്‍ വഴിയാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ ഒരു പ്യൂണിനെപ്പോലെ ജീവിച്ചു മരിയ്ക്കാന്‍ നിങ്ങള്‍ക്കുള്ള സാധ്യത വളരെ അധികം.
PS: എനിയ്ക്ക് ഇത് തിരിച്ച് ഈ-മെയില്‍ ചെയ്തിട്ട് കാര്യമില്ല. ഞാന്‍ എന്റെ ഈ-മെയില്‍ ഐഡി ക്ലോസ് ചെയ്ത് തക്കാളി വില്‍ക്കാന്‍ പോയിരിക്കുന്നു.

0 comments :

Post a Comment