ദരിദ്ര കുടുംബത്തിലെ പെണ്ണിനെ കെട്ടിച്ചയക്കാന്‍ കുറഞ്ഞത് പത്തു പവന് സ്വര്‍ണാഭരണം വേണ്ടിവരുന്ന ഇക്കാലത്ത് അതിനുമാത്രം ഒരു ലക്ഷത്തി അറുപതിനായിരം! ഇത് സ്ത്രീധനരഹിത വിവാഹങ്ങളുടെ ഏറ്റവും കുറഞ്ഞ കണക്ക്. സ്ത്രീധനവിവാഹങ്ങളാണ് എങ്കില്‍ സ്ഥിതി വിവരണാതീതവും. മുമ്പത്തെ 'സ്ത്രീധന പുതിയാപ്പിളമാര്' ഇരുപത്തിയഞ്ച് പവന് ചോദിച്ചെങ്കില്‍ ഇന്ന് അത് അമ്പതിലും അറുപതിലും നില്ക്കുന്നു! നാട്ടിന്‍പുറങ്ങളിലെ വിവാഹങ്ങളുടെ പച്ചയായ യാഥാര്‍ഥ്യമാണ് ഇത്. ഇതിനെ നേരിടാന്‍ ഒറ്റ വഴിയേ ഉള്ളൂ. മഞ്ഞലോഹത്തെ പൂര്‍ണമായി ബഹിഷ്കരിക്കുക. പകരം വെള്ളിപോലുള്ള മറ്റ് ലോഹങ്ങളോ അല്ലെങ്കില്‍ ഇമിറ്റേഷന്‍ ആഭരണങ്ങളോ നല്കി വിവാഹമൂല്യം പണമായോ മറ്റോ നല്‍കുക. തക്കതായ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുക. സമൂഹവിവാഹങ്ങള്‍ ഒരുക്കുന്ന സംഘടനകളും മറ്റും ഇത്തരമൊരു മാറ്റത്തിന് തുടക്കംകുറിക്കുക. അക്ഷയ തൃതീയ പോലുള്ള കാപട്യങ്ങള്‍ക്ക് പിന്നിലേക്ക് പോവാതെ നാട്ടിലെ പാവപ്പെട്ടവനെ ബോധവത്കരിക്കുക. ശതകോടി ദരിദ്രനാരായണന്മാരുള്ള നമ്മുടെ രാജ്യത്ത് ഈ മഞ്ഞലോഹത്തിന്റെ മൂല്യം ഇടിയുകതന്നെ വേണം.
ടി.എ. ജുനൈദ്, പയ്യോളി.
എന്തിന് വിവാഹമൂല്യം സ്വര്‍ണം തന്നെയാവണം? | Madhyamam
1 comments :
GOOD.......CONTINUE
Post a Comment