എല്ലാ മതങ്ങളും സഘടനകളും ഓരോ വ്യക്തിയും ശക്തമായി എതിര്‍ക്കുന്ന മഹാപാതകമാണ്‍ സ്ത്രീധനം.എന്നിട്ടും 90% വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങളാകുന്നു. "ദയവു ചെയ്ത് സ്ത്രീധന വിവാഹത്തിനു എന്നെയും എന്‍റെ കുടുംബത്തെയും ക്ഷണിക്കാതിരിക്കുക"എന്ന് വീടിന്‍റെ പടിവാതില്‍ക്കല്‍ എഴുതിവെച്ചിട്ടുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ്‍ സ്ത്രീധനമെന്ന കോമരന്‍ ഉറഞ്ഞുതുള്ളുന്നത്.ഇതൊന്നു പിടിച്ചു കെട്ടാന്‍ ഇന്നാട്ടില്‍ ആണ്‍കുട്ടികളില്ലാതായി പോയി എന്നതു സങ്കടകരം തന്നെ.
രണ്ടും...മൂന്നും , എട്ടും...പത്തും ലക്ഷങ്ങളും പത്തോ ഇരുന്നൂറോ പവനുമാണെന്‍റെ വില എന്ന് വില്‍പ്പന ബോര്‍ഡും കഴുത്തില്‍ തൂക്കി പെണ്‍കുട്ടികളുടെ വീടുകള്‍ കയറി ഇറങ്ങുന്നവര്‍ ഓര്‍ക്കുക ,തന്‍റെ വില വെറും ലക്ഷങ്ങളും പവനുകളുമല്ലെന്ന്.വിലമതിക്കാനാവാത്ത ഒരു കനിയാണ്‍ പൌരുഷമെന്ന്.
പുരുഷന്‍ സ്ത്രീക്കാണ്‍ വിവാഹമൂല്യം നല്‍കേണ്ടത്.ഇത് എല്ലാവരും അംഗീകരിക്കുന്നു.എന്നിട്ടും നാട്ടില്‍ നടക്കുന്നത് നേരെ ഉള്‍ട്ടയ്യാണ്.പെണ്ണിന്‍റെ വീട്ടില്‍ നിന്നും മുന്‍കൂറായി പണം വാങ്ങി പെണ്ണിനു താലിയും വസ്ത്രങ്ങളും വാങ്ങിച്ച് കെങ്കേമമായി വിവാഹ സദ്യയുമൊരുക്കി മേനിനടിക്കുന്നവര്‍ ഓര്‍ക്കുക താന്‍ ചെയ്യുന്നത് മഹാ പാതകമാണെന്ന്.
സ്ത്രീധനം പാപമാണെങ്കില്‍ സ്ത്രീധന വിവാഹം അംഗീകരിക്കപ്പെടാവതല്ല.സ്ത്രീധനം വാങ്ങിച്ചുള്ള വിവാഹം സാധുവാവുകയുമില്ല..
അതുകൊണ്ട്...ഇത്തരം വിവാഹങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുക: തങ്ങളുടെ അനുവാദത്തോടെ തന്‍റെ അരുമ മകനെ/മകളെ വ്യപിചാരത്തിനു പറഞ്ഞയക്കുകയാണെന്ന്.
സ്ത്രീധന വിവാഹത്തിലൂടെ വിവാഹിതരാവുന്നവര്‍ ഓര്‍ക്കുക: തങ്ങള്‍ക്കുണ്ടാകുന്ന സന്താനങ്ങള്‍ ചാരസന്തതികളായിരിക്കുമെന്ന്.
സ്ത്രീധന വിവാഹങ്ങള്‍ക്ക് സാക്ഷികളാക്കുന്നവര്‍ ഓര്‍ക്കുക:ദൈവീക കോപത്തിനു തങ്ങള്‍ പാത്രീഭൂതരാവുകയാണെന്ന്.
ഇനിയും സമയമുണ്ട്....ചിന്തിക്കുക...താന്‍,തന്‍റെ മകന്‍/മകള്‍/സഹോദരന്‍/സഹോദരി...
ഈ ഒരു കൊടും പാതകത്തിനു ഇരയാവണോ...?എന്ന്...
1 comments :
പണവും സ്വര്‍ണവും വേണ്ടെങ്കിലും ജോലിയും സൌന്ദര്യവും ബാക്ക് ഗ്രൗണ്ടും നോക്കുന്നത് കാണുമ്പോള്‍ ആണ് എന്താണ് സ്ത്രീധനം എന്നു പിടുത്തം കിട്ടാത്തത്
Post a Comment