---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, June 26, 2010

മലയാളത്തെ കുത്തിക്കൊല്ലുന്ന റിയാലിറ്റിഷോ

ടെലിവിഷന്‍ പരിപാടികളില്‍ അടുത്ത കാലത്തായി ഏറ്റവുമധികം ആളുകളെ ആകര്‍ഷിക്കുന്നത് 'റിയാലിറ്റി ഷോ'കളാണത്രേ. സംഗീത സാഹിത്യാദി കാര്യങ്ങളില്‍ അല്‍പമെങ്കിലും താല്‍പര്യമുള്ളവര്‍ ആകാംക്ഷാപൂര്‍വമാണ് കാത്തിരിക്കുന്നത്. ഈ ജനപ്രിയ പരിപാടികളുടെ അവതാരകരില്‍ ചിലരുടെ ചേഷ്ടകളും ഗോഷ്ടികളും അരോചകമെന്നേ പറയേണ്ടൂ. ഏതെല്ലാം രീതിയില്‍ മലയാള ഭാഷയെയും സംസ്കാരത്തെയും അപമാനിക്കാമെന്ന കാര്യത്തിലാണ് ചിലര്‍ മല്‍സരിക്കുന്നത്. മാതൃഭാഷാ സ്നേഹികളെ സംബന്ധിച്ചിടത്തോളം അസഹ്യമാണ് ചിലരുടെ ഉച്ചാരണം. മലയാളം പറയുന്നതിനിടെയുള്ള ഇംഗ്ലീഷ് പ്രയോഗം കേട്ടാല്‍ ഓക്കാനം വരും. 'വളരെ ഡിഫിക്കല്‍റ്റിയോടുകൂടി മലയാളം കുരച്ച് കുരച്ച് സ്പീക്ക്' ചെയ്യാനാണ് ചിലര്‍ കഷ്ടപ്പെടുന്നത്. റിയാലിറ്റി ഷോ അവതാരകരില്‍ ചിലരുടെ ചിരിയാണ് സഹിക്കവയ്യാത്തത്. കര്‍ണകഠോരം എന്നല്ലാതെ മറ്റൊരു പദം കൊണ്ട് ആ ചിരിയെ വിശേഷിപ്പിക്കാനാവില്ല. വികൃത ശബ്ദങ്ങള്‍ ഏതെല്ലാം തരത്തില്‍ പുറപ്പെടുവിക്കാമെന്നും ചിലര്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം ചില അവതാരകരുടെ വേഷം കെട്ടലിലും സ്വാധീനം ചെലുത്തുന്നു. തെരുവുപെണ്ണുങ്ങള്‍ പോലും നാണിച്ചു പോകുന്ന വിധത്തിലാണ് ചിലര്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത്. റിയാലിറ്റി ഷോ കാണുന്ന ചെറുപ്രായത്തിലുള്ള തിരിച്ചറിവില്ലാത്ത പെണ്‍കുട്ടികള്‍ റിയാലിറ്റി ഷോയിലെ ഭാഷയും വേഷവും അനുകരിച്ചുതുടങ്ങിയാല്‍ അവരെ ആര്‍ക്കു തടയാനാവും. ഇത്തരം വൃത്തികേടുകള്‍കൊണ്ട് എന്താണ് നേടാനുള്ളത്? നഷ്ടപ്പെടാന്‍ ഏറെ ഉണ്ടുതാനും.

0 comments :

Post a Comment