---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, August 27, 2014

അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ പൂക്കാട്ടിരി - എടയൂര്‍

കേരളത്തില്‍ അധുനിക വിദ്യാഭ്യാസ രീതിയില്‍ ആരംഭിച്ച ആദ്യ മദ്രസകളില്‍ ഒന്നാണ് എടയൂര്‍ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ .
ഇസ്ലാമിക കേരളത്തിന്റെ നവൊദ്ദാന നായകന്മാരില്‍ അഗ്രഗണ്ണ്യനായ മര്ഹൂം ഹാജി വി പി മുഹമ്മദലി സാഹിബ്‌ 1952 ല്‍ആണ്‍ ഈ മദ്രസ സ്ഥാപിച്ചത് .


ഹാജി വി പി മുഹമ്മദലി സാഹിബ്‌ മദ്റസയെ കുറിച്ചാലോചിച്ചപ്പോള്‍ മര്ഹൂം വിപി കുഞ്ഞയമു സാഹിബ് തന്‍റെ പറമ്പില്‍ സ്ഥലം കൊടുക്കുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. കെട്ടിടം പണി പൂര്‍ത്തിയാകുന്നതുവരെ പൂക്കാട്ടിരി അങ്ങാടിയില്‍ ഉള്ള അടക്കാ പുരയില്‍ ( ഇപ്പോഴത്തെ വിപി ടവര്‍)മദ്റസ ആരംഭിക്കുകയും ചെയ്തു. ടി കെ അബ്ദുള്ള സഹിബിനെപോലുള്ള പ്രഗല്‍ഭരായിരുന്നു അദ്യകാല അധ്യപകര്‍ .
ഇസ്ലാമിക പ്രബോധന രംഗത്ത് തിളക്കമാര്ന സേവങ്ങള്‍ അര്പിച്ചു കൊണ്‍ടിരിക്കുന്ന നിരവധി പേര്‍ ഇ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. അവരില്‍ ചിലര്‍ .. ഷൈക് അഹമ്മദ്‌ കുട്ടി (Toronto) , വി കെ അലി (മുന്‍ വഖ്‌ഫ് ബോര്‍ഡ്‌ മെമ്പര്‍)

ഇ സ്ഥാപനത്തില്‍ പഠിച്ചവര്‍ക്ക് ഒരിക്കലും മറകാനാവാത്ത നാമമാണ്‍ മര്ഹൂം അബ്ദുല്‍ ഹയ്യ് എടയൂര്‍. ദീര്‍ഘകാലം അദ്ദേഹം ഇവിടെ അധ്യപകനായിരുന്നു.കുട്ടികളുടെ മനശാസ്ത്രം മനസിലാക്കി അദ്ദേഹം പഠിപിച്ചു .ഒരു കുട്ടിക്ക് ഉണ്ടാകേണ്ട നല്ല ശീലങ്ങളെ പട്ടുകലാക്കി പഠിപിച്ചു .ആ പാട്ടുകള്‍ പിനീട്‌ ഉത്തമ ബാലന്‍ എന്ന കൃതിയായി പ്രസിദ്ധീരിച്ചത്.
മുഹമ്മദ്‌ നബി (സ) യുടെ ചരിത്രം അദ്ദേഹം കവിതകളാക്കി കുട്ടികള്‍ക്ക് ചൊല്ലികൊടുത്തു .ഇ കവിതകള്‍ തിരുനബി എന്ന പേരില്‍ പുറത്തിറക്കി ...

0 comments :

Post a Comment