---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, August 27, 2014

മൂന്നാക്കല്‍ പള്ളി ....

എടയൂര്‍ ഗ്രാമത്തിലെ ഏറെ പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് ഇവിടം “മൂനാക്കല്‍” എന്നറിയപ്പെടാന്‍ ഇടയായതെന്നു പറയപ്പെടുന്നു.

പള്ളി നിര്മാകണത്തിന്റെ് പിന്നില്‍ പഴമക്കര്‍ പറയുന്ന ഓരു കഥയുണ്ട്.പ്രദേശത്തെ ഒരു ജന്മിയുടെ മകള്ക്ക് പന്പ്കടിയേറ്റപ്പോള്‍ ഒരു ചികില്സായും ഫലിക്കാതെ വന്നുവത്രെ.ഒടുവില്‍ സ്ഥലത്തുണ്ടായിരുന്ന ഒരു വലിയ്യിനെ സമീപിച്ചപ്പോള്‍ അദ്ദേഹം കുട്ടിയെ വിഷ ബാധയില്‍ നിന്നും രക്ഷപ്പെടുത്തി.പ്രതിഫലം നല്കാലന്‍ തയ്യാറായ ജന്മിയോട് നമ്സ്ക്കരിക്കാന്‍ പള്ളിക്ക് സ്ഥലം ആവശ്യപ്പെടുകയായിരുന്നു. അന്നു ജന്മി നല്കിഫയ 25 ഏക്കരിലാണ്‍ പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഥാപിത വര്ഷമത്തിന് ആധികാരിക രേഖ ലഭ്യമല്ലെങ്കിലും ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം 900 വര്ഷിത്തിന്റെ പഴക്കമുണ്ട്. പിന്നീട് പുതുക്കിപ്പണിതുവെങ്കിലും അകത്തെ പഴമ നിലനിര്ത്തിതപോന്നിട്ടുണ്ട്.


മേലെപള്ളി താഴെപള്ളി എന്നിങ്ങിനെ രണ്ട് പള്ളികളാണ്‍ ഇവിടെ ഉള്ളത്. മേലെ പള്ളി ‘സത്യപള്ളി’ എന്ന പേരിലും അറിയപ്പെടുന്നു. ദൂരെ ദിക്കുകളില്‍ നിന്നും ആളുകള്‍ സത്യം ചെയ്യാനായി ഇവിടെ വന്നിരുന്നതുകൊണ്ടാണ്‍ ഈ പേര്‍ വന്നതെന്നു പറയപ്പെടുന്നു.

പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ താവഴിയില്പ്പെ ട്ടവരായിരുന്നു ആദ്യകാലത്ത് മൂന്നാക്കല്‍ പള്ളിയിലെ ഖാസിമാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പള്ളിക്ക് വിശ്വാസത്തിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ട്. പള്ളിക്കുചുറ്റും മുസ്ളീങ്ങള്‍ താമസമാക്കിയതോടെ, അവിടെ കച്ചവടാവശ്യാര്ത്ഥംു തരകന്മാടര്‍ തമ്പടിച്ച് വില്പകനകേന്ദ്രങ്ങള്‍ തുടങ്ങുകയും ക്രമേണ ഒരു വാണിജ്യകേന്ദ്രമായി മുനാക്കല്‍ വികസിക്കുകയും ചെയ്തു. ഇപ്പോഴും ഇതിനടുത്ത കുന്ന് അങ്ങാടിക്കുന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. അങ്ങടികുന്നില് നിന്നും തരകന്മാര് അങ്ങാടിപ്പുറതെക്ക് മാറി താമസിച്ചതിനാലാണ് അങ്ങാടിപ്പുറത്തിനു "അങ്ങാടി ഇപ്പുറം " അങ്ങാടിപ്പുറം എന്ന പേര് വരാന്‍ കാരണം എന്ന്‍ പറയപ്പെടുന്നു.. ഒരു തുള്ളി ജലംപോലും കിട്ടാത്ത പ്രദേശം. പള്ളിയിലെ ഹൗളിലേക്ക് ആവശ്യമായ വെള്ളം അടിവാരത്തുനിന്ന് കുടത്തില്‍ ശേഖരിച്ച് കൊണ്ടുവന്ന് നിറയ്ക്കുന്ന ഒരു നേര്ച്ച്യുണ്ടായിരുന്നു. പണ്ഡിത-പാമര വ്യത്യാസമില്ലാതെ ഇന്നും ആ രീതി തുടരുന്നുണ്ട്. ദാരിദ്ര്യം നടമാടിയിരുന്ന പഴയകാലത്ത് കഞ്ഞിവെച്ച് പാര്ച്ചി എന്ന നേര്ച്ചാ ഇവിടെ നടന്നിരുന്നു. നേര്ച്ചടയായി കിട്ടുന്ന അരി കഞ്ഞിവെച്ച് നല്കുഞകയായിരുന്നു ആദ്യം. പിന്നീട് അരി വിതരണം തുടങ്ങി. അരി കൂടാതെ ഖുര്ആിനുകള്‍, മുസല്ലകള്‍, നിസ്‌കാരപ്പായകള്‍ തുടങ്ങിയവയും ഇവിടെ നേര്ച്ച യായി ലഭിക്കാറുണ്ട്. ഇതൊക്കെ സമീപത്തെ യത്തീം ഖാനകളിലേക്കും പള്ളികളിലേക്കും കൊടുക്കുകയാണ് പതിവ്...'

പള്ളിയുടെ ചുറ്റും നൂറുകണക്കിന് ഖബറുകളുണ്ട്. പക്ഷേ ജാറങ്ങള്‍ ഇവിടെ കാണാന്‍ കഴിയില്ല. ഒരു മഖ്ബറ തേടിയല്ല, ഇവിടെ സന്ദര്ശ്കരെത്തുന്നത്. ഉദ്ദേശങ്ങള്‍ പെട്ടെന്ന് സഫലീകൃതമാകുന്നതിന്‍ നേര്ച്ചലകള്‍ ചെയ്യാനാണ്‍ സന്ദര്ശടകര്‍ ഇവിടെ എത്തുന്നത്

1 comments :

ഇനിയുമുണ്ട് പറയാന്‍ said...

സുന്നിയല്ലെന്ന് മനസ്സിലായി

Post a Comment