---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Sunday, January 12, 2014

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക...


സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നിയമം കര്‍ശനമാക്കുന്നു. വിദേശികള്‍ക്ക് സൗദിയില്‍ പരമാവധി ജോലി ചെയ്യാവുന്ന തൊഴില്‍ കാലാവധി എട്ടു വര്‍ഷമായി നിജപ്പെടുത്താനാണ് പുതിയ നീക്കം. സ്വന്തം നാട്ടുകാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണത്രെ പുതിയ നടപടി. നിതാഖാത്തിനു പിന്നാലെ പുതിയ നടപടി ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാര്‍ക്ക് ദോഷകരമാകും.അവര്‍ നാട് പിടിക്കേണ്ടി വരും.

പ്രിയ സഹോദരങ്ങളെ....

നാം ഒരു കാര്യം മനസ്സിലാക്കുക.പ്രവാസം ജീവിതത്തിന്‍റെ അന്തിമ സത്യമൊന്നുമല്ല.ജീവിത യാത്രയുടെ ഒരു കഷ്ണം മാത്രമാണ്. മടങ്ങാന്‍ തന്നെയാണ്‍ നാം വന്നത്.ഭൂമിയില്‍ നിന്ന് തന്നെ നാം ഒരിക്കല്‍ മടങ്ങേണ്ടതുണ്ട്.ഭൂമിയില്‍ തന്നെ പ്രവാസികളായ നമ്മള്‍ മരുഭൂമിയില്‍ എങ്ങിനെ സ്ഥിരവാസികളാവും?

 അന്നം തേടിയാണ്‍ നാം ഇറങ്ങിയത്.അന്നം എവിടെ യാണെന്ന് നാമല്ല നിശ്ചയിക്കുന്നത്."വാ കീറിയ ദൈവം ഇരയും തരും"എന്നതൊരു പാഴ്വാക്കല്ലെന്ന് നാം അനുഭവിച്ചറിഞ്ഞതാണെല്ലോ.നാംപരാജിതരല്ല.പ്രവാസം നഷ്ടക്കച്ചവടവുമല്ല.നാം നമ്മുടെ സ്വന്തം മണ്ണിലേക്ക് നോക്കൂ...നമ്മുടെ പ്രവാസത്തിന്‍റെ ബാക്കിയിരിപ്പുകള്‍ നമുക്കവിടെ കാണാന്‍ സധിക്കും.പ്രവാസിയുടെ കണ്ണീരും കനവുമില്ലാതെ, നാടുവിട്ടതിന്‍റെ ചോരയും നീരുമില്ലാതെ എന്തു കേരളം!!!

അതിനാല്‍ പോകേണ്ടിവന്നാല്‍ തല താഴ്തിയല്ല, തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ്‍ നാം തിരിച്ച്പോവുക.നമുക്കിനി ഗൌരവത്തോടെ ജീവിക്കാം.ഇടിച്ചു തള്ളാനും അടിച്ചു പൊളിക്കാനും തുച്ചമായ പ്രവാസത്തിലിനി ഒന്നും ബാക്കിയില്ല.ഈസത്യം നാമും നമ്മുടെ കുടുമ്പവും ഉള്‍ക്കൊള്ളണം.ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് നാം മുന്നോട്ട് പോവുക.ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ച് ജീവിക്കുന്നവര്‍ അന്തിമ വിജയം നേടുമെന്ന സത്യം നമുക്ക് നെഞ്ചില്‍ കാത്തുസൂക്ഷിക്കം...

0 comments :

Post a Comment