---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, September 27, 2012

ഗള്‍ഫ് യാത്രക്കാരുടെ ശ്രദ്ധക്ക്...

ഗള്‍ഫിലേക്ക് പോകുന്ന ആളുകള്‍ (പ്രത്യേകിച്ചും പുതുതായി പോകുന്നവര്‍) വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മയക്കു മരുന്ന് കടത്തിന് ഗള്‍ഫ് നാടുകളില്‍ വളരെ കഠിനമായ ശിക്ഷയാണുള്ളത്. ഈയടുത്താണല്ലോ രണ്ടു മലയാളികള്‍ സൌദിയില്‍ വധശിക്ഷക്ക് വിധേയരായത്. ഇപ്പോഴും ജയിലില്‍ കഴിയുന്ന അനേകം പേരുണ്ട്. ഇവരില്‍ പലരും സത്യത്തില്‍ നിരപരാധികള്‍ ആണെങ്കിലും തൊണ്ടി സഹിതം പിടി കൂടുമ്പോള്‍ നിയമത്തിന്റെ മുമ്പില്‍ അവരാണ് കുറ്റക്കാര്‍. ഇതിന്റെ പിന്നിലുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അവര്‍ നേരത്തെ തെയ്യാറാക്കിയിരിക്കും.
അതിനാല്‍ തന്നെ ഗള്‍ഫു യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട് കാര്യങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു:
- ഭക്ഷണ സാധനങ്ങളാണെന്ന് പറഞ്ഞു നല്‍കുന്ന വസ്തുക്കള്‍ ഓരോന്നും പരിശോധിച്ച് ഉറപ്പു വരുത്തുക. 
- മരുന്നാണെന്ന് പറഞ്ഞു നല്‍കുന്നവ അംഗീകൃത ഡോക്ടറുടെ പ്രിസ്ക്രിപ്ഷ്യനോട് കൂടിയാവുക. ഡോക്ടര്‍ കുറിച്ച മരുന്ന് തന്നെയെന്നു ഉറപ്പു വരുത്തുക.
- കത്തുകള്‍, ഡോകുമെന്റുകള്‍... തുടങ്ങിയവയാണെന്നു പറഞ്ഞു നല്‍കുന്നവ കവര്‍ ഒട്ടിച്ച രീതിയില്‍ വാങ്ങിക്കാതിരിക്കുക. നമ്മുടെ മുമ്പില്‍ വെച്ച് (ഉറപ്പു വര്ത്തിയ ശേഷം മാത്രം) ഒട്ടിക്കുക.
- എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റുള്ളവരുടെ ലഗേജുകള്‍ ഒന്നിച്ചു തൂക്കി നല്‍കാതിരിക്കുക. പ്രത്യേകിച്ച് പുതുതായി പോകുന്നവര്‍ക്ക് സ്വാഭാവികമായും ലഗേജു കുറവായിരിക്കും. അത്തരക്കാര്‍ക്കു കാശ് ഓഫര്‍ ചെയ്തു കൊണ്ടോ, തൂക്കം അധികമുള്ളത് കൊണ്ട് പ്രയാസപ്പെടുകയണെന്നും പറഞ്ഞു സഹായം ആവശ്യപ്പെട്ടു കൊണ്ടോ സാധനങ്ങള്‍ ഏല്പിക്കുക പതിവാണ്. അവയില്‍ പലതും പ്രശ്നങ്ങള്‍ ഉള്ളവയായിരിക്കില്ല എങ്കിലും ഇതിനിയിടയില്‍ ചതി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. 

വളരെ അടുത്ത സുഹ്ര്ത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ഇവ നല്‍കുന്നത് എങ്കിലും മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം തല പോയാല്‍ പിന്നെ കാണാന്‍ വല്ല്യ രസമുണ്ടാവില്ല! ഗള്‍ഫില്‍ പിടിക്കപ്പെട്ട ശേഷം സലീം കുമാറിന്റെ "പെരുമഴക്കാലം" ഡയലോഗ് പറഞ്ഞ് നടക്കാന്‍ ഇടവരുത്താതിരിക്കുക. പരസ്പര സഹായവും സഹകരണവും നല്ലതാണെങ്കിലും അത് പക്ഷെ ചതിയില്‍ വീഴുന്നത് സൂക്ഷിച്ചു കൊണ്ടായിരിക്കണം എന്ന് മാത്രം.

0 comments :

Post a Comment