---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, September 20, 2012

ആരാണ് നല്ല സുഹൃത്ത് ?

നമ്മള്‍ നമ്മുടെ സ്വകാര്യങ്ങള്‍ മറ്റുള്ളവരോട് പറയാറുണ്ട്. അവര്‍ അത് എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ അത് രഹസ്യമാക്കി വയ്ക്കുമോ അതോ പരസ്യമാക്കുമോ. നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുന്നതായി അഭിനയിക്കുകയാണോ, അതോ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുകയാണോ ? അല്ലെങ്കില്‍ നമ്മുടെ കൂട്ടുകാരോ വേണ്ടപ്പെട്ടവരോ നമ്മോട് പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുന്നതായി അഭിന
യിച്ച് വേറെ കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയാണോ?
ക്ഷമയുള്ള ഒരു കേള്‍വിക്കാരന് മാത്രമേ നല്ല ഒരു സുഹൃത്ത് ആകാ൯ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള വളരെ നല്ല മാര്‍ഗ്ഗം നല്ലൊരു സംഭാക്ഷണ ചതുരനെന്നതിലുപരി നല്ലൊരു ശ്രോതാവാകുക എന്നതാണ്. നമ്മള്‍ കൂടുതല്‍ സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നയാളെ ബോറടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിലൂടെ നമ്മള്‍ അയാളുടെ സൗഹൃദവും ആദരവും സമ്പാദിക്കുന്നു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നവനാണ് നല്ല സംഭാക്ഷണവിദഗ്ദ൯. അങ്ങനെ ഒരാളാകണമെങ്കില്‍ ചില ' അരുതുകള്‍ ' ഒഴിവാക്കണം. വിധിക്കുകയും വിലയിരുത്തുകയും അരുത്. കുറ്റം കണ്ടുപിടിക്കുന്ന ശീലം അരുത്. പ്രക്ഷുബ്ദത അരുത്. സദാചാരവാദമോ ഉപദേശ പ്രസംഗമോ അരുത്. ആവശ്യമില്ലാതെ ഉപദേശത്തിന് തുനിയരുത്. ഇടയില്‍ കയറി പറയരുത്.

0 comments :

Post a Comment