---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Thursday, October 20, 2011

വെല്‍ഫെയര്‍ പാര്‍ട്ടി കേരള യുടെ നയപ്രഖ്യാപനത്തില്‍ നിന്ന്..

വെല്ഫെവയര്‍ പാര്ടി കേരള യുടെ പ്രഥമ അധ്യക്ഷന്‍, ധീരനായ പോരാളി,വിപ്ലവ യൌവനത്തിന്റെ എന്നത്തേയും വിപ്ലവ കാരിയായ നേതാവ് ഡോക്ടര്‍ കൂട്ടില്‍ മുഹമ്മദലി യുടെ നയപ്രഖ്യാപനത്തില്‍ നിന്ന്..

പ്രിയമുള്ള സുഹൃത്തുക്കളെ,
ഈ പാര്ട്ടി എല്ലാവരുടയും പാര്ട്ടി യാണ്. ഇവിടെ ഒരുമിച്ചു കൂടിയ അമ്മമാരുടെ പാര്ട്ടി യാണ്, അവരുടെ മക്കളുടെ പാര്ട്ടി യാണ്,മല്സ്യു തൊഴിലാളികളുടെയും,കര്ഷുക തൊഴിലാളിയുടെയും അധ്വാനിക്കുന്നവരുടെയും പാര്ട്ടി യാണ്. ഇത് യുവാക്കളുടെയും രാജ്യത്തിന്റെവ ഭാഗധേയം നിര്ണടയിക്കുന്നതിന് മനനം നടത്തുന്ന വിദ്യാര്തികളുടെയും പാര്ട്ടികയാണ്. നമ്മുടെ സ്വപ്നത്തിലും സങ്കല്പതിലുമുള്ള പാര്ട്ടി .ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തെ കേരളത്തിന്‌ സംഭാവന നല്കാന്‍ പോകുന്ന പാര്ട്ടി . അത് അതിന്റെ് അജെണ്ടയിലൂടെ, പരിപാടിയിലൂടെ, കാഴ്ചപ്പാടിലൂടെ, സംസ്കാരത്തിലൂടെ കേരളത്തിന്‌ അതിന്റെ സംഭാവന നല്കും.

സഹോദരങ്ങളെ, ഒരു പ്രാര്ത്ഥടന പോലെ, പ്രകാശം പോലെ ഇത് പിറന്നു വീണിരിക്കുന്നു. ഇത് കേരളത്തിലുടനീളം പടര്ന്നു പന്തലിക്കും.

ഇത് ഒരു ചെറു വിഭാഗത്തിന്റെ പാര്ട്ടിളയല്ല. ഇത് ഓരോ ഇന്ത്യക്കാരന്റെയും പാര്ട്ടി യാണ്, അവര്‍ ഇതില്‍ ചേര്ന്നാ ലും ഇല്ലെങ്കിലും..

ഇത് ഹിന്ദുവിന്റെ പാര്ട്ടി യല്ല, മുസ്‌ലിമിന്റെ പാര്ട്ടി യല്ല, ക്രിസ്ത്യാനിയുടെ പാര്ട്ടി യല്ല, മതവിശ്വാസിയുടെ പാര്ട്ടിയല്ല, മതമില്ലാതവന്റെ പാര്ടിയുമല്ല, ഇത് എല്ലാവരുടെയും പാര്ട്ടി യാണ്.. നിങ്ങളെ ഞാന്‍ ഇതിലേക്ക് ഹൃദയ പൂര്വ്വംല അഭിവാദ്യം ചെയ്യുന്നു.

എന്റെ മുമ്പില്‍ ഇരിക്കുന്ന മാധ്യമ പ്രവര്ത്ത കരോട് ഒരു വാക്ക്, ഇത് എല്ലാവരുടെയും പാര്ട്ടിജയാണ്, നിങ്ങള്‍ ഇതിനെ കോര്ണര്‍ ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ഇതിന്റെ നേരെ കണ്ണടക്കുകയും ചെയ്യരുത്‌.

ഇതിനൊരു ഭരണ ഘടനയുണ്ട്. അതൊരു വ്യക്തി എഴുതിയതല്ല, ഒരു ദിവസം കൊണ്ടുണ്ടായതുമല്ല, ആലോചനക്കും കൂടിയാലോചനക്കും പുനരലോച്ചനക്കും ശേഷം രൂപപ്പെട്ടത്. അതിനനുസരിച്ച് ഈ പാര്ട്ടി മുന്നോട്ടു പോയാല്‍ ഒരു പുതിയ രാഷ്ട്രീയ പ്രഭാതം ഇന്ത്യയില്‍ ഉദയം കൊള്ളും.

ജനാധിപത്യം എന്നത് ജയിച്ചവന്റെ മനോഭാവം മാത്രം പ്രകടമാക്കുന്നതിന്റെ പേരല്ല. പരാജയപ്പെട്ടവനെ കൂടി അത് ഉള്‍കൊള്ളണ്ണം, എല്ലാ വിഭാഗങ്ങളെയും അത് ഉള്കൊലള്ളണം.. അതിനു മൂല്യങ്ങള്‍ വേണം. മൂല്യങ്ങള്‍ എല്ലാവരും അന്ഗീകരിക്കുനതാണ്.. സത്യം, നീതി, സ്വാതന്ത്ര്യം, സമത്വം.. അവക്ക് വേണ്ടി നമുക്കെല്ലാം നിലകൊള്ളാന്‍ കഴിയും.. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു മൂല്യാധിഷ്ഠിത ക്ഷേമ രാഷ്ട്രം എന്നതാണ് നമ്മുടെ സങ്കല്പം.

രാഷ്ട്രീയ പാര്ട്ടിമകളോട് ഒരു കാര്യം.
ഇത് നിങ്ങള്ക്കെ്തിരെ രൂപപ്പെട്ട പാര്ട്ടിം അല്ല, കേരളത്തിലെ മുന്നണികല്ക്കെതിരായ പാര്ട്ടിയുമല്ല. മുന്നണികളെ തിരുത്താനുള്ള പാര്ട്ടി യാണ്. എല്ലാവരുമായും സഹകരിക്കും, നേരത്തെ പറഞ്ഞ മൂല്യങ്ങള്ക്ക്ര വേണ്ടി.. ഒരു നിമിഷ നേരത്തേക്ക് പോലും മൂല്യങ്ങളെ മാറ്റിവെക്കാന്‍ ഒരുക്കമല്ല, നമുക്കതിനാവില്ല.

നമ്മുടെ ഇന്ത്യ മഹാരാജ്യം സമാധാനം ആഗ്രഹിക്കുന്നുണ്ട്, അത് ജനങ്ങളുടെ ആഗ്രഹമാണ്. അതാണ്‌ ശരിയും, ആ ശരിയെ നിങ്ങള്ക്ക് വെല്ഫെ്യര്‍ പാര്ട്ടി എന്ന് വിളിക്കാം..

ഇതില്‍ വര്ഗീ.യതയില്ല, സാമുടായികതയില്ല, ഇതെല്ലാവര്ക്കും വേണ്ടിയുള്ള എല്ലാവരുടെയും പാര്ട്ടിയയാണ്. ഇത് പാര്ട്ടിയുടെ നയമാണ്. അതെ, ഇതില്‍ സമുടായങ്ങളുണ്ട്, വര്ഗങ്ങളുണ്ട്. ബഹുസ്വരത, സാംസ്കാരിക വൈവിധ്യം, Unity in Diversity – ഇവയെ അക്ഷരത്തിലും അര്ത്ഥുത്തിലും ഈ പാര്ട്ടി പ്രധിനിധീകരിക്കും, ഇതിന്റെ രൂപത്തില്‍, ഭാവത്തില്‍, വേഷത്തില്‍ .. എല്ലാം ഇത് അനുഭവപ്പെടും.

സാമ്രാജ്യത്വ ഭീഷണി, ഫാഷിസ്റ്റ്‌ തേരോട്ടം, അഴിമതി – ഇവക്കെതിരെ പാര്ട്ടി വിട്ടു വീഴ്ച യില്ലാതെ നിലകൊള്ളും. ഇത് അഴിമതിയുടെ കറ പുരളാത്ത പാര്ട്ടിലയാണ്. ഈ പാര്ട്ടില നമുക്ക് ജീവിക്കാനുള്ള പാര്ട്ടിം അല്ല, ഉപജീവന മാര്ഗ‍വുമല്ല, ആവുകയില്ല. അത്തരക്കാര്‍ ഇതിലില്ല, അത്തരക്കാര്‍ ഇതില്‍ വരേണ്ട. ഇത് ജനങ്ങളെ സേവിക്കാനുള്ള പാര്ട്ടി്യാണ്. . ഈ പാര്ട്ടിടയില്‍ നിന്നും നമ്മള്‍ ഒന്നും വാങ്ങുകയില്ല,എടുക്കുകയുമില്ല, ഈ പാര്ട്ടിക്ക് നാം നല്കും്, നമ്മുടേതായി എന്തൊക്കെയുണ്ടോ, അതൊക്കെ നല്കും,അതിന്റെ ഗുണ ഭോക്താക്കള്‍ ജനങ്ങള്‍ ആയിരിക്കും. അനുകൂലിക്കുന്നവരും എതിര്ക്കു ന്നവരുമായ ജനങ്ങള്‍..
അഭിവാദ്യങ്ങള്‍..

1 comments :

Mohammed Kutty.N said...

അല്ലാഹു അനുഗ്രഹിക്കട്ടെ !

Post a Comment