ഇത് 'ആദാമിന്റെ മകന് അബു' എന്ന നന്മ നിറഞ്ഞ ഒരു സിനിമ. ഒരു കാര്യമെനിക്ക് ബോധ്യമായി, ഇങ്ങിനെ ഒരു നന്മ, മലയാളത്തില്‍ സംഭവിക്കണമെന്നത് പടച്ചവന്റെ നിശ്ചയമായിരിക്കാം. ഒരു ചെറു ദൃശ്യത്തില്‍ പോലും പുലര്‍ത്തിയ ശ്രദ്ധ വല്ലാതെ വിസ്മയിപ്പിച്ചു. ഐസുമ്മ ബസില്‍ യാത്ര പോകുന്ന സീനില്‍ കൈയില്‍ പിടിച്ച ചെറുനാരങ്ങയുടെ വാസന, അറിയാതെ എന്റെ മൂക്കിലേക്ക്, കുട്ടിക്കാലത്തിലേക്ക്, എന്റെ തായ്ത്തമ്മയിലേക്ക് പോയി.
പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി എന്നെഴുതി കാണിച്ചപ്പോള്‍ മനസില്‍ ഒരു സ്ഥിരം പാറ്റേണ്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതുപോലും തെറ്റിപ്പോയി, മധുരം കിനിയുന്ന പശ്ചാത്തല സംഗീതം കൊണ്ടു പോലും ഈ സിനിമ നമ്മെ അലിവുള്ളവരാക്കി തീര്‍ക്കുന്നു..
2 comments :
നല്ല പോസ്റ്റ് ... ആശംസകള്‍ നേരുന്നു
Malalam Film Industry Thakarkaanayi Janichavene Gunampidikkillanee Ninne Pole Ullavare Jailil Ittale ee Malayala Cinema Ye Vijayikkooo
Post a Comment