---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, July 27, 2011

പ്രിയപ്പെട്ട ഉമര്‍ സാര്‍....


ഇസ്ലാമിക ചരിത്രത്തില്‍ ഒരു "ഉമര്‍" ഉണ്ട്... ഊരിപ്പിടിച്ച വാളുമായി ഊരു ചുറ്റിയിരുന്ന ഉമര്. എന്നപ്പോലെ ഐ.ആര്.എസ്സിന്‍റെ ചരിത്രത്തിലുമുണ്ട് ഒരു "ഉമര്‍". പള...പളാന്നുലയുന്ന ചൂരലുമായി വരാന്തയില്‍ ഉലാത്തികൊണ്ടിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട "ഉമര്‍ സാര്". ഒന്‍പതാം ക്ലാസിലെ എന്‍റെ ക്ലാസ് ടീച്ചരും കൂടിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത ഞാന്‍ അറിയുന്നത് ഫെയ്സ്ബുക്കിലൂടെ യാണ്.ഇന്നാലില്ലാഹ്.....അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗ്ഗം നല്കുമാറാകട്ടെ. ആമീന്‍....

ഞാന്‍ ഐ.ആര്‍.എസ്സില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്ന അതേ വര്‍ഷം തന്നെയാണ്‍ ഉമര്‍ സാര്‍ ഐ ആര്‍ എസ്സില്‍ ജോലിക്ക് കയറിയത് എന്നാണെന്‍റെ ഓര്‍മ്മ.

പൊതുവെ കാഴ്ചയില്‍ ശാന്ത സ്വഭാവക്കാരനായ സാറിനെ എന്നും കുട്ടികള്‍ക്ക് ബഹുമാനത്തിലേറെ പേടിയായിരുന്നു. തങ്ങളുടെ വിദ്യാര്ത്ഥികള്‍ ഏറ്റവും ഉത്തമരാവണമെന്ന ഒരു വാശി കൊണ്ടാകാം അദ്ദേഹം കുട്ടികളെ ശിക്ഷിച്ചിരുന്നു. അതു കൊണ്ട് തന്നെ സാഹിത്യസമാജങ്ങളിലും മറ്റും കുട്ടികള്‍ സംസാരം പൊടുന്നനെ നിര്‍ത്തിയാല്‍ അതിനര്‍ത്ഥം സാര്‍ അവിടെ എത്തിയിട്ടുണ്ടാകും എന്നതായിരിക്കും.പക്ഷെ ഒരു ഗുണമുണ്ടായത് അന്നത്തെക്കാലത്ത് പേടിച്ചാണെങ്കിലും സാറിന്റെ വിഷയങ്ങള്‍ കാണാപാഠമാക്കാത്തവര്‍ വളരെ വിരളമായിരിക്കും. അത് പിന്നീട് പലപ്പോഴും പലസമയത്തും ഉപകാരങ്ങള്‍ക്കെത്തിയിട്ടുണ്ട്.​അന്നത്തെ സ്റ്റാഫ് റൂമിന്റെ നേരെ മുന്‍മ്പിലുണ്ടായിരുന്ന (ഇന്നുണ്ടോ എന്നറിയില്ല) നെല്ലി മരത്തിന്റെയും കാന്റീനിന്റെ മുന്‍മ്പിലുള്ള പേരക്കാ മരത്തിന്റെയും ചില്ലകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ടാകും സാറിനെക്കുറിച്ച്.പ്രധാനമായും ഖുര്‍ആന്‍ പഠനം,ഹദീസ്,നഹ് വ്,ഹിഫ്ള്, എന്നീ വിഷയങ്ങള്‍ക്കായിരുന്നു സാര്‍ ഞങ്ങള്‍ക്ക് ക്ലാസെടുത്തിരുന്നത്. നഹ് വ് ഉള്ള ദിവസം ശരിക്കും മനസ്സ് ഒരു വല്ലാത്ത അവസ്ഥയിലായിരിക്കും അന്നൊക്കെ.ഉമര്‍ സാറെ പേടിച്ച് ഞാന്‍ പലപ്പോളും ക്ലാസ് കട്ട് ചെയ്തിട്ടുണ്ട്.

നിലമ്പൂര്‍ കാരനായ ഉമര്‍സാറും കുടുബവും എന്‍റെ വീടിന്‍റെ അടുത്തായിരുന്നു താമസിച്ചിരുന്നത്.എന്‍റെ വീടുമായി അദ്ദേഹത്തിനു നല്ല ബന്ധവുമായിരുന്നു. ഈ ബന്ധത്തിന്‍മേല്‍ വെക്കേഷനില്‍ അദ്ദേഹത്തോടൊപ്പം നിലമ്പൂരില്‍ പോയി അദ്ദേഹത്തിന്‍റെ വീട്ടില്‍ ആഴ്ചകളോളം താമസിച്ചിട്ടുണ്ട് ഈയുള്ളവന്‍.

ഐ.ആര്‍.എസ്സില്‍ നിന്നും പോയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ്ജില്‍ വെച്ചാണ്‍ ഞാന്‍ സാറെ ആദ്യമായി കാണുന്നത്.എന്‍റെ സഹോദരനും കുടുബവും ആക്സിഡന്‍റില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ്ജില്‍ അഡ്മിറ്റായിരുന്ന സമയത്ത് മരുന്നു വാങ്ങാന്‍ പുറത്തു പോയപ്പോള്‍ സാറിന്‍റെ ഭാര്യ സീനത്ത് താത്തയെ ഞാന്‍ അവിടെ കണ്ടു.കാര്യമനേശിച്ചപ്പോഴാണ്‍ സാറിന്‍ തൊണ്ടയില്‍ കാന്‍സറാണെന്നന്നും അത് ഓപ്പറേഷന്‍ ചെയ്യാന്‍ വന്നതാണെന്നും അറിയുന്നത്.ഞാന്‍ വാര്‍ഡില്‍ പോയി സാറിനെ കണ്ടു.കാലവും രോഗവും സാറിനെ ഒരു പാട് മാറ്റിയിരിക്കുന്നു.കൂടുതലൊന്നും സാര്‍ സംസാരിച്ചില്ല.ഐ.ആര്‍.എസ്സില്‍ നിന്നും പോന്നതിന് ശേഷം നാട്ടില്‍ തന്നെ ഗവണ്മെന്റ് സ്കൂളില്‍ അദ്യാപകനായി ജോലി ചെയ്യുകയാണെന്ന് മാത്രം സാര്‍ പറഞ്ഞു.മറ്റു കാര്യങ്ങളെല്ലാം സീനത്ത് താത്ത പറഞ്ഞു. കൂടുതല്‍ സമയം അവിടെ നില്‍ക്കാതെ എന്‍റെ സഹോദരന്‍റെ വാര്‍ഡിലേക്കു ഞാന്‍ പോയി.

ഓപ്പറേഷനു ശേഷം വായ ശരിക്കും അടക്കാനാവാതെ സാറ് ഒരു പാട് പ്രയാസപ്പെട്ടിട്ടുണ്ടെന്നും രോഗം അദ്ധ്യാപക വൃത്തിക്ക് തടസ്സമായതു കൊണ്ട് ക്ലര്‍ക്കായി മാറ്റം മേടിച്ചു എന്നല്ലാം പിന്നീടാണ്‍ ഞാന്‍ അറിയുന്നതു. മൂന്നോ നാലോ (കൃത്യമായി അറിയില്ല) ആണ്കുട്ടികളങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്.
അദ്ദേഹത്തിന്‍റെ പാപങ്ങള്‍ അല്ലാഹു പോറുത്ത് കൊടുത്ത് അദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ...ആമീന്‍...

1 comments :

കൂതറHashimܓ said...

ഒന്നോ രണ്ടോ വര്‍ഷം എന്നേയും പഠിപ്പിചിട്ടുണ്ട് ഉമ്മര്‍സാര്‍.
അസുഖ വിവരം അറിഞ്ഞിരുന്നു
ഒരിക്കല്‍ കണ്ടിരുന്നു എന്നാണോര്‍മ്മ
പഠിക്കുന്ന കാലത്ത് ഒരു പാട് പേടിയായിരുന്നു ഉമ്മര്‍സാറിനെ,
കാലക്രമേണ അത് ബഹുമാനമായി ആദരവായി.

മരണവിവരം ഇപ്പോഴാണറിയുന്നത്
റബ്ബ് അദ്ദേഹത്തിനു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു.

Post a Comment