---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Wednesday, March 16, 2011

എല്ലാം വീണുടയും മുമ്പ്...

സനാതന ധാര്‍മിക മൂല്യങ്ങളുടെ നിലനില്‍പ്പിനായി വിവിധമേഖലകളില്‍ മാത്ര്കയായി മുന്നേറികൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട കേരളം വഴി മാറി യാത്ര ആരംഭിച്ചിരിക്കുന്നു.ധാര്‍മികതയുടെയും, നവോത്ഥാനത്തിന്‍റെയും, വിപ്ലവത്തിന്‍റെയും പടപ്പാട്ടുകള്‍ ഇറക്കിവെച്ച് ലഹരിയും, അശ്ലീലതയും കൂട്ടികുഴച്ച ഭാണ്ടക്കൊട്ടും പേറി സര്‍വ്വനാശത്തിലേക്കുള്ള തീര്‍ത്ഥയാത്രയാണോ നമ്മുടെ പ്രയാണം എന്നു വിലയിരുത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.ബലാല്‍സംഘത്തിന്‍റെയും പെണ്‍വാണിഭത്തിന്‍റെയും ലഹരിക്കടിമപ്പെട്ടു ആത്മഹത്യചെയ്യുന്ന യുവതീയുവാക്കളുടെയും കദനകഥകളുമായി ചാനലുകളും പത്രങ്ങളും മല്‍സരിച്ചു രസിപ്പിച്ചു കൊണ്ടിരിക്കുന്നു.



ഉല്‍കണ്ഠാജനകമാണ്‍ നമ്മുടെ പരിസരം.നമ്മുടെ പെണ്‍കുട്ടികളെയും, ആണ്‍കുട്ടികളെയും വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും അയക്കാന്‍ നാം ഭയപ്പെടുന്നു.ഗ്രാമങ്ങളിലായാലും പട്ടണങ്ങളിലായാലും കാമവെറിയന്‍മാരുടെ ജല്‍പനങ്ങളും കൈകളും കണ്ണുകളുമാണ്‍ അവര്‍ക്കു ചുറ്റും.നിഷ്കളങ്കരായ നമ്മുടെ അരുമ മക്കള്‍ അറിഞ്ഞോ അറിയാതെയോ അത്തരം നരാധമന്‍മാരുടെ ചിരിയിലും ഭാവപ്രകടനങ്ങളിലും വര്‍ത്തമാനങ്ങളിലും വീണു പോകുന്നു.സ്കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച കൊച്ചു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ പാതയോരത്ത്!!! പരീക്ഷയെഴുതാന്‍ സ്കൂളിലേക്കുപോയ പെണ്‍കുട്ടിയുടെ വിക്ര്തമാക്കപ്പെട്ട ജഡം പണിതീരാത്ത കെട്ടിടത്തിനുള്ളില്‍!!! പെണ്‍വാണിഭക്കാരുടെ കെണിയില്‍കുടുങ്ങി ഒടുവില്‍ മരണത്തിലേക്കു നട്ന്നു പോയ "ശാരി" എന്ന പെണ്‍കുട്ടി!!!സ്കൂളില്‍നിന്നും പെട്ടെന്നു അപ്രത്യക്ഷമാകുന്ന ആണ്‍കുട്ടികള്‍!!! സൂര്യനെല്ലികള്‍!!!....ഈ കഴുകന്‍ കണ്ണുകളും കരാളഹസ്തങ്ങളും നാളെ നമ്മുടെ മക്കളുടെ നേരെയും തിരിയാന്‍പോകുന്നു. ആ ദുരന്തത്തില്‍ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാന്‍ എന്തെങ്കിലും മുന്‍കരുതലുകള്‍ നാം എടുക്കേണ്ടതില്ലേ?

മയക്കു മരുന്നുകള്‍ സ്വന്തം ഞരമ്പുകളില്‍ കുത്തിവെച്ച് കുറ്റികാടുകളില്‍, ലോഡ്ജ് മുറികളില്‍ പിടഞ്ഞു വീണു മരിക്കുന്നത് പേരും പെരുമയും ദൈവപ്രാര്‍ത്ഥനയും നടക്കുന്ന വീടുകളിലെ ചെരുപ്പക്കാരാണ്.
1980 കളില്‍ 2% യുവാക്കള്‍ കേരളത്തില്‍ മദ്യപാനികളായിരുന്നെങ്കില്‍ 2000 ല്‍ അവര്‍ 12% ആയി വര്‍ദ്ധിച്ചിരുന്നു.ഇന്ന് ആ വര്‍ദ്ധനവ് ദയാനകമംവിധം വളര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റക്ര്ത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു.മദ്യവും,മയക്കുമരുന്നും നാടും,നഗരവും കീഴടക്കി കൊണ്ടിരിക്കുന്നു.ഈ പൈശാചികത യുവാക്കളുടെ സമനില തെറ്റിക്കുമ്പോള്‍ നാളെ നമ്മുടെ മക്കളുടെ കാലിടറില്ലെന്ന്,നാവുകുഴയില്ലെന്ന് നമുക്കെങ്ങിനെ ഉറപ്പിച്ച് പറയാന്‍ കഴിയും.
നെഞ്ച് പിളരുന്ന-ഹ്ര്ദയം കിടിലം കൊള്ളുന്ന ഈ വര്‍ത്തമാനങ്ങള്‍ നീട്ടിപറത്തി വിവരിക്കേണ്ടതില്ല."എല്ലം വീണുടയും മുമ്പ്"നമുക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗൌരവമായി ചിന്തിക്കേണ്ടതില്ലേ?
ഈ ദുരവസ്ഥക്ക് ഉത്തരവാദി മറ്റാരുമല്ല,നാം തന്നെയാണ്.മക്കള്‍ക്ക് വേണ്ടി ഊണും,ഉറക്കവുമുപേക്ഷിച്ച് അധ്വാനിക്കുന്നതിനിടയില്‍ അവരോടുള്ള ഉത്തര വാദിത്വത്തെ കുറിച്ച് ചിന്തിക്കുവാനും ശ്രദ്ധിക്കുവാനും നമുക്ക് കഴിയാതെ വന്നിരിക്കുന്നു.അവരുടെയും നമ്മുടെയും പരലോക - ശാശ്വത ജീവിതത്തെ പറ്റി നാം മറന്നു പോകുന്നു.
ഒട്ടുമിക്ക വീടുകളിലും പിതാക്കന്‍മാരോ മറ്റു പുരുഷന്‍മാരോ ഇല്ല.മണലാര്യണ്യത്തില്‍ അവര്‍ ആര്‍ക്ക് വേണ്ടി ഉരുകിയുരുകി തീരുന്നുവോ,ആ മക്കള്‍ക്ക് ഇഹലോകത്തും പരലോകത്തും ജീവിതവിജയത്തിന്‍റെ മാര്‍ഗം കാണിച്ചു കൊടുക്കാന്‍ വീട്ടിലും നാട്ടിലും ആളില്ലാത്ത അവസ്ഥയാണിന്നുള്ളത്.
മക്കള്‍ എവിടെയൊക്കെ പോകുന്നു,ആരുമായൊക്കെ കൂട്ടുകൂടുന്നു,എന്തെല്ലാം വായിക്കുന്നു...തുടങ്ങി ഓരോകാര്യത്തിലും നാം ദത്തശ്രദ്ധരായിരിക്കണം.അവരുടെ വികാരവിചാരങ്ങളെ അടുത്തറിയാന്‍ നമുക്ക് കഴിയണം.നാം തന്നെയായിരിക്കണം അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍.

മക്കളുടെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1.മക്കളുടെ കയ്യില്‍ ആവശ്യത്തിലധികം പണം ഒരു കാരണവശാലും കൊടുക്കരുത്.

2.മക്കളുടെ കയ്യില്‍ യഥേഷ്ടം പണം കണ്ടാല്‍ അതിന്‍റെ ഉറവിടമേതെന്ന് നാം അന്വേഷിക്കണം.
3.മക്കള്‍ക്ക് സമപ്രായക്കാരല്ലത്ത കൂട്ടുകാരുണ്ടാകുന്നതിനെ നാം കരുതിയിരിക്കണം.
4.അസമയത്ത് വീടുവിട്ടിറങ്ങി പോകുമ്പോഴും,വൈകി വീട്ടിലെത്തുമ്പോഴും നാം കാരണമന്വേഷിക്കണം.
5.അനാവശ്യമായി അന്യവീടുകളില്‍ കയറി ഇറങ്ങാന്‍ അവരെ അനുവദിക്കരുത്.
6.വിവാഹ വീടുകളില്‍ രാത്രിയില്‍ കൂട്ടുകാരോടൊത്ത് ഇരുട്ടിലും ഇടവഴിയിലും ഇരുന്ന് സമയം ചിലവഴിക്കുന്നത് നാം അവുവദിക്കരുത്.
7.വിദ്യാലയത്തിലേക്കെന്നു പറഞ്ഞു പോകുന്ന കുട്ടികള്‍ ക്ര്ത്യമായി അവിടെ എത്തുന്നുണ്ടോ എന്ന് നാം അറിയണം.
8.ഇടക്കിടക്കുള്ള വിനോദയാത്രകളെ നാം നിരുല്‍സാഹപ്പെടുത്തണം.
9.മക്കളുടെ വഴിത്താരയില്‍ നാം നിസാരങ്ങളെന്ന് കരുതുന്ന പല കാര്യങ്ങളിലും വലിയ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
10.പെണ്‍മക്കളെ മാന്യമായ വസ്ത്രം അണിയിക്കണം.
11.സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുക്കണം.
12.പുറത്ത് അവളുടെ കൂട്ടുകാരികളും കൂട്ടുകാരും ആരാണെന്ന് വെക്തമായും നിങ്ങളറിഞ്ഞിരിക്കണം.
13.അവരുടെ ജീവിത പശ്ചാതലവും ദൈനംദിന നടപടിക്രമങ്ങളും നാം അറിഞ്ഞു വെക്കണം.
14.കമ്പ്യൂട്ടറും,ടിവി യും മക്കള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കാത്തവിധം വീട്ടില്‍ സ്ഥാപിക്കുവാന്‍ നാം ശ്രദ്ധിക്കണം.
15.രഹസ്യമായി അതുപയോഗിക്കാന്‍ സാധിക്കുംവിധം അവരുടെ മുറികളില്‍ അവ സ്വതന്ത്രമായി ഉപയോഗിക്കുന്നതു പരമാവധി ഒഴിവാക്കുക.
16.അവരുടെ വായനാ സാമഗ്രികളും മൊബൈലും ദൈനദിനം ഉപയൊഗിക്കുന്ന എല്ലാറ്റിലും വേണ്ടത്ര ശ്രദ്ധ നമുക്കുണ്ടായിരിക്കണം.

പ്രിയമുള്ള പൊന്നു മക്കളെ.....
നിങ്ങളുടെ മാതാവ് നിങ്ങളെ ഗര്‍ഭംധരിക്കുന്നത് മുതല്‍ നൂറായിരം സ്വപ്നങ്ങളാണ്‍ അവര്‍ നിങ്ങള്‍ക്കു വേണ്ടി നെയ്തു കൂട്ടുന്നത്.നിങ്ങളുടെ വളര്‍ച്ചയും പുരോഗതിയും വലിയ പ്രതീക്ഷയോടെ അവര്‍ നോക്കിക്കാണുന്നുണ്ട്.ജീവിതത്തിന്‍റെ അവസാന കാലത്ത് ഒരു തണലായി,ഒരു താങ്ങായി എന്‍റെ മക്കളുണ്ടാകും എന്ന പ്രതീക്ഷയിലാണവര്‍.അവര്‍ നിങ്ങളുടെ കുരുന്നു കയ്യും പിടിച്ച് മതപാഠശാലകളിലേക്കും ആരാധനാലയങ്ങളിലേക്കും കൊണ്ടുപോയി- ദൈവത്തെ കുറിച്ചും,ദൈവ വിചാരണയെ കുറിച്ചും നിങ്ങള്‍ അറിയുന്നതിനു വേണ്ടി.ഈ സ്നേഹ സ്പര്‍ശത്തിനു എങ്ങനെയാണു നിങ്ങള്‍ നന്ദി കാണിക്കേണ്ടത്? അവരുടെ കണ്ണുകളെ നിങ്ങള്‍ എങ്ങനെയാണു കുളിര്‍പ്പിക്കേണ്ടത്?

പ്രിയ മുള്ളവരെ....
സിനിമാശാലകളില്‍ നീല സിനിമകള്‍ നിറഞ്ഞോടുന്നു.നാടു ഭരിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്നു.കാസറ്റു കടകളില്‍,തെരുവുകളില്‍,ബസ്റ്റാന്‍റുകളില്‍ നീല സീഡികള്‍ വില്‍പ്പനക്കു നിരത്തുന്നു.അധിക്ര്തര്‍ കണ്ണടക്കുന്നു.ടൂറിസത്തിന്‍റെ പേരില്‍ പെണ്‍വാണിഭം അരങ്ങു തകര്‍ക്കുന്നു.ഭരണകൂടം അവര്‍ക്കു പരവതാനി വിരിക്കുന്നു.വേലി തന്നെ വിളവു തിന്നുന്ന ഈ അവസ്ഥയില്‍ ഇതിനൊക്കെ തടയിടുവാന്‍ എന്തെങ്കിലും ചെയ്യേണ്ടതില്ലേ?
ഈ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ നമുക്കൊന്നിക്കാം.സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ജനകീയ കൂട്ടയ്മകളും ജനജാഗ്രതാ സംരംഭംങ്ങളും വളര്‍ത്തിയെടുക്കാം.
ജീവിതത്തെയും,മരണത്തെയും സംബന്ധിച്ചുള്ള യഥര്‍ത്ഥ്യ ബോധത്തില്‍നിന്നേ മൂല്യ വിചാരമുണ്ടാവുകയൊള്ളൂ.നമ്മുടെ ജീവിതം മരണത്തോടെ അവസാനിക്കുകയില്ലെന്നും മരണാനന്തരം ഒരു ലോകം നമ്മെ കാത്തിരിക്കുന്നുവെന്നും നാം തിരിച്ചരിയണം.ആ വിശ്വാസത്തെ നാം നമ്മുടെ ഹ്ര്ദയത്തില്‍ അരക്കിട്ടുറപ്പിക്കണം.പണത്തിനും,അധികാരത്തിനും സ്വാധീനമില്ലാത്ത, അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതിനു പ്രതിഫലം ലഭിക്കുന്ന, അണുമണിതൂക്കം തിന്മ ചെയ്താല്‍ അതിനുള്ള ശിക്ഷ ലഭിക്കുന്ന ആ സന്ദര്‍ഭത്തെ സംബന്ധിച്ച ബോധം മനസ്സില്‍ ഉറപ്പിച്ച് നിര്‍ത്തുക.ദൈവം നമുക്ക് കനിഞ്ഞുനല്‍കിയ ഈ ജന്മത്തെ സുക്ര്തങ്ങള്‍ ചെയ്ത് ശ്രേഷ്ടമാക്കുക.ശാന്തമായി ജീവിക്കാന്‍ നമ്മുടെ സഹോദരീ സഹോദരന്‍മാരെ നാം അനുവദിക്കുകയും സഹായിക്കുകയും ചെയ്യുക.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!
അതിനു വേണ്ടി പ്രാര്‍ത്തിക്കുക.

2 comments :

Mohammed Kutty.N said...

Thanks..baksh.

ANSAR NILMBUR said...

Good and contemporary advices dear Baksh...

Post a Comment