
ലോകജനസംഖ്യയുടെ 20 ശതമാനം ഡിസംബര്‍ 21 ന് ലോകാന്ത്യമെന്ന് വിശ്വസിച്ചവരാണെന്ന് സര്വ്വവെകള് വെളിപ്പെടുത്തി. അതേസമയം മായന്‍ കലണ്ടര്‍ മാത്രമല്ല ഇത്തരം കുപ്രചരണം നടത്തിയത്. ഡിസംബര്‍ 21 ന് നിബുരു എന്ന അദൃശ്യഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ച് ലോകമവസാനിക്കുമെന്നും സൂര്യന്റെജ്വലനശക്തി വര്‍ദ്ധിച്ച് അതിശക്തമായ ജ്വാലകള്‍ ഭൂമിയുടെ കാന്തികമണ്ഡലം മറികിടന്ന് ഭൂമി നശിക്കുമെന്നും കഥകളുണ്ടായിരുന്നു. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ ഇത്തരം ലോകാവസാന കഥകള്‍ പ്രചരിക്കുന്നത് ജനങ്ങളില്‍ ആകാംക്ഷയും ഉത്കണ്ഠയുമുണര്ത്തിയിരുന്നു.
ലോകാന്ത്യത്തിന്റെഅവസാനനാളുകളില് കച്ചവടം പൊടിപൊടിച്ച രാജ്യങ്ങളും ആഘോഷത്തിമര്‍പ്പില്‍ അടിച്ചുപൊളിച്ചവരും കുറവല്ല. എന്നാല്‍ ഉത്കണ്ഠകളെ കാറ്റില്‍ പറത്തി ഡിസംബര്‍ 21 യാതൊരു ഭാവഭേദവുമില്ലാതെ പിറന്നു വീണിരിക്കയാണ്. അടുത്ത ദിവസങ്ങളില്‍ ആകുലതകളില്ലാതെ ജീവിക്കാമെന്ന ഉറപ്പോടെ.
1 comments :
ഇങ്ങിനെ ഓരോ'ലോകവും'അവസാനിച്ചു പുതിയ ലോകത്തിന്റെ സുപിറവിയിലേക്ക്,പ്രതീക്ഷകളോടെ..
Post a Comment