---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Saturday, October 20, 2012

വേണോ നമ്മുക്കൊരു എയര്‍ ഇന്ത്യ...???


എത്രതന്നെ കണ്ടാലും കൊണ്ടാലും മനസ്സിലാകാത്തവരാണ്‍ നമ്മള്‍ മലയാളികള്‍...മഹാ കഷ്ടം തന്നെ. "ബഹിഷ്ക്കരിക്കും ഞങ്ങള്‍ - ബഹിഷ്ക്കരിക്കും" എന്ന് വലിയ വായില്‍ അലമുറയിട്ടിട്ട് കാര്യമില്ല.
ടിക്കറ്റെടുക്കുമ്പോ ഒന്നുകൂടികൂടി എയര്‍ ഇന്ത്യയുടെ സത്കര്‍മ്മങ്ങളും മുന്‍‌കാല ചരിതങ്ങളും ഓര്‍മ്മയിലുണ്ടായിരിക്കണം.
അല്ലെങ്കില്‍ ദാണ്ടെ ഇങ്ങനൊക്കെണ്ടാവും..!എത്ര അനുഭവിച്ചാലും തലയില്‍ കയറില്ല എന്ന് വെച്ചാല്‍ എന്താ ചെയ്യുക..." എന്നാ നമ്മളൊക്കെ പഠിക്കുക.എത്ര കിട്ടിയാലും നമ്മള്‍ മലയാളികള്‍ പഠിക്കില്ല.. !!
എന്തിനു നമ്മള്‍ വീണ്ടും വീണ്ടും ഈ കൊള്ളസംഘത്തെ തേടി ചെല്ലുന്നു....???.എന്ത് വന്നാലും ശെരി ഞാന്‍  ഇനി എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുക ഇല്ല........ഇങ്ങിനെ ഓരോരുത്തരും പ്രതിജ്ഞ എടുക്കുക....നല്ല സര്‍വീസ് തുടങ്ങുന്നത് വരെയെങ്കിലും......

സ്വന്തം നാടിന്റെ വിമാനത്തെ ഇന്ന് മലയാളി പ്രവാസിക്ക്‌ ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയാണ് . മുമ്പൊക്കെ സമയത്തിന് വരാത്തതും പോകാത്തതുമായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് വീമാനത്തിന്‍റെ  പ്രധാന വിനോദമെങ്കില്‍ ഇന്നിപ്പോള്‍ ക്രൂരതകള്‍ നിരവധിയാണ്. അടിക്കടി വിമാനങ്ങള്‍ റദ്ദു ചെയ്യല്‍ സ്ഥിരമായിരിക്കുന്നു. എയര്പോര്ട്ട് നടപടികളെല്ലാം കഴിഞ്ഞ് വിമാനത്തില്‍ കയറിയിരുന്നാലും പുറപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥ. വന്‍ തുക നല്കി് ടിക്കെറ്റെടുത്താലും സ്ഥിതി മറിച്ചല്ല.യാത്രക്കാരന്റെ് ലഗേജ്‌ സമയത്തിനു കിട്ടാത്തതും, നഷ്ടപ്പെടുന്നതും, വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നതും പുത്തരിയല്ല.
ഇന്നിപ്പോള്‍ പുതിയൊരു ക്രൂരതയുമായി എയര്‍ ഇന്ത്യ അവരുടെ “കഴിവ്” ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു... നിശ്ചയിച്ച വിമാനത്താവളങ്ങളില്‍ നിന്നും മാറി മറ്റു സ്ഥലങ്ങളില്‍ കൊണ്ട് പോയി യാത്രക്കാരെ ഇറക്കുന്ന പതിവ് രീതിക്ക് പുറമെ... ഇതിനെ ചോദ്യം ചെയ്ത യാത്രക്കാരെ അക്ക്രമിക്കാനും ,തെറി പറയാനും ഒടുവില്‍ “വിമാന റാഞ്ചികള്‍” എന്നും മുദ്രകുത്തിയിരിക്കുന്നു.. പ്രവാസ മണ്ണില്‍ നിന്നും വര്ഷങ്ങള്ക്ക് ശേഷം ഉറ്റവരെ കാണാനെത്തിയ യാത്രക്കാരെ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന കള്ള കേസുണ്ടാക്കി പിടിച്ചു വെക്കാനും അവര്‍ ധൈര്യം കാണിച്ചു.
സ്വന്തം പിതാവിന്റെ മരണാനന്തര കര്‍മ്മങ്ങളില്‍  പങ്കെടുക്കാന്‍ പോകുന്നവരും , ഗര്‍ഭിണികളും , പിഞ്ചു കുഞ്ഞുങ്ങളും , വൃദ്ധരുമാണ് എയര്‍ ഇന്ത്യയുടെ “വിമാന റാഞ്ചികളുടെ ലിസ്റ്റി”ല്‍ ഉള്ളത്‌. കൊച്ചിയില്‍ ഇറക്കേണ്ട യാത്രക്കാരെ തിരുവന്തപുരത്ത് കൊണ്ട് പോയി ഇറക്കി ,, ഒരു ഉത്തരവാദിത്തവും ഇല്ലാതെ, വിമാനത്തിനകത്തെ എ സിയും ലൈറ്റും ഓഫ്‌ ചെയ്ത്, തന്റെ ഡ്യുട്ടി സമയം കഴിഞ്ഞെന്നും, യാത്രക്കാരോട് വീട്ടിലേക്ക്‌ ബസ്‌ പിടിച്ച് പോകാനും , ദാഹിച്ച് കരഞ്ഞ കുട്ടിക്ക് കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാനും പറഞ്ഞ് ഇറങ്ങിപോയ വനിത പൈലറ്റിനെ ജനം എന്താണ് വിളിക്കേണ്ടത്.ഇതൊന്നും നിയന്ത്രിക്കാന്‍ ഇവിടെ ആരും ഇല്ലേ.. ?? പല രൂപത്തില്‍ എയര്‍ ഇന്ത്യ തുടരുന്ന ഈ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ നേതൃത്വവും ഭരണകക്ഷിയും വലിയ വില നല്കേകണ്ടിവരുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ടതില്ല..

0 comments :

Post a Comment