'മാണിക്കക്കല്ല്' എന്ന സിനിമ കണ്ടു . നല്ല സിനിമ.സിനിമയെകുറിച്ച് അല്‍പം പറയാം.ഒരു മാതൃകാധ്യാപകണ്റ്റെ കഥയാണ്. സാധാരണ ജീവിതം അവതരിപ്പിച്ചിരിക്കുന്നു. അനാവശ്യമായ സ്റ്റണ്ട് ഇല്ല, സെക്സ് മരുന്നിന്‌പോലും ഇല്ല. സ്വാഭാവികമായ ഒരു പ്രണയത്തിണ്റ്റെ ചെറിയ നിഴല്‍ എവിടെയൊ മിന്നിമറിഞ്ഞു. കഥയില്‍നിന്നും വ്യതിയാനം അനുഭവപ്പെട്ടില്ല. വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു സ്കൂളിണ്റ്റെ പുരോഗതിയില്‍ വൃതമനുഷ്ടിക്കുന്ന ഒരു മാതൃകാധ്യാപകനിലൂടെ തികച്ചും പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിക്കപ്പെടുന്നത്. സിനിമയുടേതായ അമാനുഷിക കടന്ന്കയറ്റങ്ങള്‍ ഇല്ല്ലാതെ വളരെ സുന്ദരമായി അവതരണം പൂര്‍ത്തിയാക്കിയ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒരായിരം വിപ്ളവാഭിവാദ്യങ്ങള്‍..
0 comments :
Post a Comment